For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുകവലി നിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍

By Super
|

സിഗരറ്റ്‌ പാക്കറ്റിലെ നിയമപരമായ താക്കീത്‌ എത്ര തവണ വായിച്ചിട്ടും കാര്യമില്ല . പുകവലിക്ക്‌ അടിമപ്പെട്ടിട്ടുണ്ടെങ്കില്‍ അത്‌ ഉപേക്ഷിക്കാന്‍ പ്രയാസമാണ്‌. സിഗരറ്റിലടങ്ങിയിരിക്കുന്ന നിക്കോട്ടിനാണ്‌ ഇതിന്‌ പ്രധാന കാരണം.

എന്നാല്‍, ശരിക്കും ആഗ്രഹിക്കുകയാണെങ്കില്‍ സിഗരറ്റ്‌ വലി നിര്‍ത്തുക എന്നത്‌ അസംഭവ്യമായ കാര്യമൊന്നുമല്ല. പുകവലി ശീലം നിര്‍ത്താന്‍ സഹായിക്കുന്ന നിരവധി ഫലപ്രദമായ മാര്‍ഗ്ഗങ്ങളുണ്ട്‌. പുകവലി നിര്‍ത്തുമ്പോള്‍ ഉള്ള പിന്‍വാങ്ങല്‍ ലക്ഷണങ്ങളെ തരണം ചെയ്യാന്‍ കഴിയാത്തവര്‍ക്കാണ്‌ എത്ര ആഗ്രഹിച്ചാലും പുകവലി ഉപേക്ഷിക്കാന്‍ കഴിയാതെ വരുന്നത്‌.

ആഹാരശീലം - തകരാറുകള്‍ പരിഹരിക്കാം

പുകവലി നിര്‍ത്താന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ അറിയുന്നതിലും ഏറെയുണ്ട്‌. ഇത്‌ നിങ്ങളുടെ പരിശ്രമത്തെ എളുപ്പമാക്കും.

പുകവലി ശീലം ഉപേക്ഷിക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഇതാ

ഉറച്ചതീരുമാനം

ഉറച്ചതീരുമാനം

ഓരോ പ്രാവശ്യവും പുകവലിച്ചിട്ട്‌ പുകവലി നിര്‍ത്തുമെന്ന്‌ പ്രതിജ്ഞ എടുത്തതു കൊണ്ട്‌ കാര്യമില്ല. പുകവലി നിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നതിന്‌ മുമ്പ്‌ ഈ ശീലം ഉപേക്ഷിക്കുമെന്ന്‌ ഉറച്ച തീരുമാനം തന്നെ എടുക്കണം. നിങ്ങളുടെ തീരുമാനം എത്രത്തോളം ശക്തമാണ്‌ എന്നതാണ്‌ പുകവലി ഉപേക്ഷിക്കാനുള്ള ഏറ്റവും മികച്ച വഴി.

വ്യതിചലനം

വ്യതിചലനം

പുകവലിക്കണമെന്ന്‌ തോന്നുമ്പോള്‍ ശ്രദ്ധ മറ്റ്‌ പലതിലേക്കും തിരിക്കുന്നത്‌ നല്ലൊരു ആശയമാണ്‌. പുകവലിക്കാനുള്ള തോന്നല്‍ ഉണ്ടാകുമ്പോള്‍ മറ്റുള്ളവരുമായി ഇടപഴകുകയോ നടക്കുകയോ കളിക്കുകയോ ചെയ്യുക .

കൗണ്‍സിലിങ്‌

കൗണ്‍സിലിങ്‌

പുകവലി ഉപേക്ഷിക്കാന്‍ നിങ്ങള്‍ക്കനുയോജ്യമായ മാര്‍ഗ്ഗമേതാണന്ന്‌ അറിയാന്‍ വിദഗ്‌ധരുടെ ഉപദേശം തേടുന്നതില്‍ മടികാണിക്കരുത്‌. ഇത്‌ നിങ്ങളുടെ വൈകാരിക മാറ്റങ്ങളെ നിയന്ത്രിക്കാനും സഹായിക്കും.

നിക്കേട്ടിന്‍ മാറ്റിവയ്‌ക്കല്‍

നിക്കേട്ടിന്‍ മാറ്റിവയ്‌ക്കല്‍

പുകവലി നിര്‍ത്താനുള്ള പ്രധാന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്‌ നിക്കോട്ടിന്‍ മാറ്റിവയ്‌ക്കല്‍ ചികിത്സ. ചെറിയ അളവില്‍ നിക്കോട്ടില്‍ നല്‍കി കൊണ്ടിരിക്കുന്നത്‌ പുകവലി നിര്‍ത്തുന്നത്‌ മൂലം ഉണ്ടാകുന്ന പിന്‍വാങ്ങല്‍ ലക്ഷണങ്ങളെ നേരിടാന്‍ സഹായിക്കും.

പ്രവണത ഇല്ലാതാക്കല്‍

പ്രവണത ഇല്ലാതാക്കല്‍

പുകവലിക്കാനുള്ള പ്രവണത ഇല്ലാതാക്കുക. വീട്‌, കാറ്‌ , ഓഫീസ്‌ എന്നിവ പുകവലി രഹിത അന്തരീക്ഷമാക്കി മാറ്റുക. സിഗരറ്റും മറ്റ്‌ പുകയില ്‌പന്നങ്ങളും ലൈറ്ററും ആഷ്‌ ട്രേയും മറ്റും എടുത്ത്‌ കളയുക.

കുടുംബത്തിന്റെ പിന്തുണ

കുടുംബത്തിന്റെ പിന്തുണ

പുകവലിയില്‍ നിന്നും നിങ്ങള്‍ മോചിതരാകുന്ന ദിവസം കാത്തിരിക്കുകയാണ്‌ നിങ്ങളുടെ കുടുംബം.പുകവലി നിര്‍ത്താനുള്ള നിങ്ങളുടെ പ്രയത്‌നത്തില്‍ ഓരോ കുടംബാംഗങ്ങളും ഉള്‍പ്പെടും. കുടംബത്തിന്റെ പിന്തുണയും സംരക്ഷണവും പുകവലി നിര്‍ത്താനുള്ള നിങ്ങളുടെ പരിശ്രമത്തെ ഫലവത്താക്കും

പ്രവര്‍ത്തന നിരതരാകുക

പ്രവര്‍ത്തന നിരതരാകുക

നിഷ്‌ക്രിയമായ മനസ്സ്‌ ചെകുത്താന്റെ വാസസ്ഥാനം മാത്രമല്ല പുകവലിക്കാനുള്ള പ്രവണത നല്‍കുന്ന ഇടം കൂടിയാണ്‌. പുകവലി ശീലം നിര്‍ത്താനുള്ള പ്രധാന വഴികളിലൊന്നാണ്‌ എപ്പോഴും പ്രവര്‍ത്തന നിരതമായിരിക്കുക എന്നത്‌്‌. നിങ്ങളുടെ സമയവും ശ്രമവും ആവശ്യമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുക.

നിയന്ത്രണം

നിയന്ത്രണം

പുകവലിക്കാന്‍ പ്രചോദിപ്പിക്കുന്ന എല്ലാത്തില്‍ നിന്നും അകന്ന്‌ നില്‍ക്കുക. നിങ്ങളെ പ്രലോഭിപ്പിക്കാന്‍ ഒന്നിനും കഴിയില്ല എന്ന്‌ സ്വയം തീരുമാനിക്കുക. സിഗരറ്റ വലിക്കണമെന്ന്‌ അമിതമായ ആഗ്രഹം തോന്നുമ്പോള്‍ ആഴത്തില്‍ ശ്വാസം എടുക്കുക.ഒരിക്കല്‍ നിയന്ത്രണം നഷ്ടപ്പെട്ടാല്‍ പിന്നീട്‌ പുകവലി നിര്‍ത്താന്‍ വിഷമമാകും.

ബദല്‍മാര്‍ഗങ്ങള്‍

ബദല്‍മാര്‍ഗങ്ങള്‍

പുകവലിക്കണമെന്ന്‌ തോന്നല്‍ ഉണ്ടാകുമ്പോള്‍ ബദല്‍ മാര്‍ഗ്ഗങ്ങളെ കുറിച്ച്‌ ചിന്തിക്കുന്നത്‌ നല്ലതാണ്‌. പുതിന, ഗ്രാമ്പു, ചോക്ലേറ്റ്‌ ,ച്യൂയിംഗം എന്നിവ ഏതെങ്കിലും തിരഞ്ഞെടുക്കാം. സിഗരന്റ്‌ വലിയെന്ന്‌ പ്രവൃത്തി ശീലമായെങ്കില്‍ സിഗരറ്റിന്‌ പകരം മറ്റെന്തിങ്കിലും സുരക്ഷിതമായ ഉത്‌പന്നങ്ങള്‍ വലിക്കാന്‍ ഉപയോഗിക്കുക.

English summary

Ways to quit smoking

No matter how many times people read the statutory warning on the cigarette packet, it is difficult to let go the addiction.
Story first published: Saturday, March 1, 2014, 10:59 [IST]
X
Desktop Bottom Promotion