നിങ്ങളുടെ വയര്‍ കുറയുന്നില്ലേ??

Posted By:
Subscribe to Boldsky

ഒതുങ്ങിയ വയര്‍ സൗന്ദര്യലക്ഷണമാണെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇങ്ങനെ ഒരു വയര്‍ ലഭിയ്ക്കുകയെന്നത് അത്ര എളുപ്പവുമല്ല. ഭക്ഷണനിയന്ത്രണവും ക്രഞ്ചസ് പോലുള്ള കഠിന വ്യായാമങ്ങളും വളരെ പ്രധാനം.

എന്തൊക്കെ ചെയ്തിട്ടും വയര്‍ കുറയുന്നില്ലെന്ന് പരാതിപ്പെടുന്നവരും ഇതിന്റെ കാരണം കണ്ടെത്താന്‍ സാധിക്കാതിരിയ്ക്കുന്നവരും ധാരാളം.

വയര്‍ കുറയാത്തതിന് ചില കാരണങ്ങള്‍ കണ്ടേക്കാം. ഇത്തരം കാരണങ്ങള്‍ എന്തൊക്കെയെന്നറിയൂ,

40കള്‍

40കള്‍

40കള്‍ കടക്കുമ്പോള്‍ വയര്‍ കൂടുന്നത് സാധാരണം. മസിലുകള്‍ അയഞ്ഞു തുടങ്ങും. ശരീരത്തിലെ അപചയപ്രക്രിയ സാവധാനമാകും. ഇത് കൊഴുപ്പു കൂടുവാന്‍ ഇട വരുത്തും.

പാരമ്പര്യം

പാരമ്പര്യം

ചിലര്‍ക്ക് കൊഴുപ്പ് അടിഞ്ഞു കൂടുക വയറ്റിലാണ്. ഇതില്‍ പാരമ്പര്യം പ്രധാന പങ്കു വഹിയ്ക്കുന്നു. ഇതും വയര്‍ കുറയാതിരിയ്ക്കാനുള്ള ഒരു കാരണമാണ്.

വ്യയാമങ്ങള്‍ തെറ്റായ വിധത്തില്‍

വ്യയാമങ്ങള്‍ തെറ്റായ വിധത്തില്‍

വയര്‍ കുറയാനുളള വ്യയാമങ്ങള്‍ ചെയ്തിട്ടും വയര്‍ കുറയാത്തവരുണ്ട്. ഇത് തെറ്റായ വിധത്തില്‍ ചെയ്യുന്നതായിരിയ്ക്കും കാരണം.

പോളിസിസ്റ്റിക് ഓവറി

പോളിസിസ്റ്റിക് ഓവറി

പോളിസിസ്റ്റിക് ഓവറിയെങ്കില്‍ ശരീരത്തില്‍ ടെസ്റ്റോസ്റ്റിറോണ്‍ അളവു കൂടുതലായിരിയ്ക്കും. ഇത് വയറിനു ചുററും കൊഴുപ്പടിഞ്ഞു കൂടുവാന്‍ ഇട വരുത്തും.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് ഹോര്‍മോണ്‍ വയര്‍ കുറയാത്തതിന് ഒരു കാരണമായിരിയ്ക്കും. സ്‌ട്രെസ് കൂടുതലുള്ളവര്‍ക്ക് വയര്‍ ചാടുന്നതിനുള്ള ഒരു കാരണം ഇതായിരിയ്ക്കും.

ഉറക്കം

ഉറക്കം

ശരിയായ ഉറക്കം ലഭിയ്ക്കുന്നില്ലെങ്കിലും വയര്‍ ചാടുവാന്‍ സാധ്യത കൂടുതലാണ്. ഉറക്കം ശരീരത്തിന്റെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ ശരിയായ തോതില്‍ നടക്കാന്‍ വളരെ പ്രധാനമാണ്.

പ്രോസസ്ഡ് ഭക്ഷണങ്ങള്‍

പ്രോസസ്ഡ് ഭക്ഷണങ്ങള്‍

പ്രോസസ്ഡ് ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് വയര്‍ ചാടുന്നതിനുള്ള ഒരു കാരണമാണ്.

സ്ഥിരം വ്യായാമങ്ങളാണെങ്കില്‍

സ്ഥിരം വ്യായാമങ്ങളാണെങ്കില്‍

ക്രഞ്ചസ് വയര്‍ കുറയ്ക്കുന്ന വ്യായാമമാണ്. എന്നാല്‍ സ്ഥിരം ഒരേ രീതിയിലുള്ള വ്യായാമങ്ങളാണെങ്കില്‍ ശരീരം ഇതിനോടു പൊരുത്തപ്പെടും. ഇതുകൊണ്ടുതന്നെ ഫലം ലഭിയ്ക്കുകയുമില്ല.

തടിച്ച ശരീരപ്രകൃതിയെങ്കില്‍

തടിച്ച ശരീരപ്രകൃതിയെങ്കില്‍

പൊതുവെ തടിച്ച ശരീരപ്രകൃതിയെങ്കില്‍ വയര്‍ കൂടുന്നുവെന്നു പരാതിപ്പെടുന്നതില്‍ അര്‍ത്ഥമില്ല. തടി കൂടുന്തോറും വയര്‍ ചാടുന്നതും സ്വാഭാവികം.

ആലില വയര്‍ നല്‍കും കാര്യങ്ങള്‍

Read more about: weight തടി
English summary

Reasons You Are Not Losing Belly Fat

If you are not losing belly fat in spite of trying hard, then there must be reasons for it. If you are working out but not losing belly fat, then read on,