സെല്‍ഫോണ്‍ ലഹരിയില്‍ നിന്ന്‌ 'മുക്തി' നേടാം

Posted By: Super
Subscribe to Boldsky

സെല്‍ഫോണില്‍ സംസാരിക്കുക, റിംഗ്‌ടോണുകള്‍ ഡൗണ്‍ലോഡ്‌ ചെയ്യുക, എസ്‌എംഎസ്‌ അയക്കുക- തുടങ്ങിയവയ്‌ക്കായി നിങ്ങള്‍ ദിവസവും എത്ര സമയം ചെലവഴിക്കാറുണ്ട്‌?

ആരോഗ്യം നന്നാക്കും ഗന്ധങ്ങള്‍

എപ്പോഴും സെല്‍ഫോണില്‍ തന്നെയാണെങ്കില്‍ ഇത്‌ ഒരു ലഹരിയായി നിങ്ങളെ ബാധിച്ചിരിക്കാന്‍ സാധ്യതയുണ്ട്‌. ഈ ലഹരിയില്‍ നിന്ന്‌ മുക്തി നേടാനുള്ള ചില ഉപായങ്ങളാണ്‌ ഇനി പറയുന്നത്‌.

പ്രവൃത്തികള്‍

പ്രവൃത്തികള്‍

എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്‌തുകൊണ്ടിരിക്കുക. തുന്നല്‍, ഉപകരണസംഗീത വാദനം തുടങ്ങിയ പുതിയ വിനോദങ്ങളില്‍ ഏര്‍പ്പെടുക. പൂര്‍ത്തിയാക്കേണ്ട കാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കുക. വീട്ടുജോലികള്‍ക്കായോ കുടുംബാംഗങ്ങളുമായി ഒത്തുകൂടുന്നതിനോ സമയം ചെലവഴിക്കാവുന്നതാണ്‌.

എന്തുകൊണ്ടാണ്‌ ?

എന്തുകൊണ്ടാണ്‌ ?

എന്തുകൊണ്ടാണ്‌ നിങ്ങള്‍ സെല്‍ഫോണ്‍ കൂടുതലായി ഉപയോഗിക്കുന്നതെന്ന്‌ ചിന്തിക്കുക. ഫോണിലെ എന്തെല്ലാം കാര്യങ്ങളാണ്‌ നിങ്ങളെ അതിനോട്‌ കൂടുതല്‍ അടുപ്പിക്കുന്നതെന്ന്‌ തിരിച്ചറിഞ്ഞ്‌ അവ ഡിലീറ്റ്‌ ചെയ്യുക. ഫോണ്‍ മൊത്തത്തിലാണ്‌ നിങ്ങളെ ആകര്‍ഷിക്കുന്നതെങ്കില്‍, അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ ഫോണ്‍ ഉപയോഗിക്കൂവെന്ന്‌ തീരുമാനിക്കുക.

ഫോണ്‍വിളി കുറയ്‌ക്കുക

ഫോണ്‍വിളി കുറയ്‌ക്കുക

ഫോണ്‍വിളികളുടെ എണ്ണം കുറയ്‌ക്കുക. നിങ്ങള്‍ക്ക്‌ സെല്‍ഫോണ്‍ ലഹരിയാണെന്ന്‌ കൂട്ടുകാരോട്‌ പറയുക. പിന്നെ സംഭാഷണം അധികം നീളാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചുകൊള്ളും.

ക്യാന്‍സല്‍

ക്യാന്‍സല്‍

പ്രത്യേക എസ്‌എംഎസ്‌ പ്ലാനുകള്‍, റിംഗ്‌ടോണ്‍ ഡൗണ്‍ലോഡ്‌ പാക്കേജുകള്‍ എന്നിവ ക്യാന്‍സല്‍ ചെയ്യുക. ഏതാണ്ട്‌ എല്ലാ കമ്പനികളും സൗജന്യ എസ്‌എംഎസ്‌ പ്ലാനുകള്‍ നല്‍കുന്നുണ്ട്‌. ഇവയ്‌ക്ക്‌ പണം മുടക്കിയാല്‍ നിങ്ങളുടെ സെല്‍ഫോണ്‍ ലഹരി വര്‍ദ്ധിക്കും.

 രക്ഷിതാക്കളെ

രക്ഷിതാക്കളെ

ഫോണ്‍ കൂടുതല്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള സമയങ്ങളില്‍ അത്‌ രക്ഷിതാക്കളെ ഏല്‍പ്പിക്കുക. സ്‌കൂളില്‍ നിന്ന്‌ വന്നതിന്‌ ശേഷം, അത്താഴത്തിന്‌ ശേഷം, വാരാന്ത്യങ്ങള്‍ തുടങ്ങിയ സമയങ്ങളില്‍ ഫോണ്‍ മാതാപിതാക്കളെ ഏല്‍പ്പിക്കാവുന്നതാണ്‌.

നിശ്ചിത സംസാരസമയം

നിശ്ചിത സംസാരസമയം

നിശ്ചിത സംസാരസമയം നല്‍കുന്ന പ്ലാനുകളിലേക്ക്‌ (പ്രീ പെയ്‌ഡ്‌) മാറുകയാണ്‌ ഈ ലഹരിയില്‍ നിന്ന്‌ മുക്തി നേടാനുള്ള മറ്റൊരു മാര്‍ഗ്ഗം. എത്ര സംസാരസമയം ആവശ്യമാണോ അതിനനുസരിച്ച്‌ പണം അടച്ചാല്‍ മതിയാകും. സംസാരസമയം തീരുന്നതോടെ ഫോണ്‍ നിശ്ചലമാകും.

ഫോണ്‍ ഉപേക്ഷിക്കുക

ഫോണ്‍ ഉപേക്ഷിക്കുക

പൂര്‍ണ്ണമായും അല്ലെങ്കില്‍ പോലും ഫോണ്‍ ഉപയോഗിക്കുന്ന സമയം കുറയ്‌ക്കുകയെങ്കിലും ചെയ്യുക. ഇനി ഫോണ്‍ ഉപയോഗിക്കണമെന്ന്‌ തോന്നുമ്പോള്‍ ഇപ്പോള്‍ തന്നെ അദ്ദേഹത്തെ വിളിക്കേണ്ടതുണ്ടോ അല്ലെങ്കില്‍ എസ്‌എംഎസ്‌ അയക്കേണ്ടതുണ്ടോ എന്ന്‌ ചിന്തിക്കുക. ഫോണ്‍ ഉപയോഗിക്കണമെന്ന ആഗ്രഹം വരുമ്പോള്‍, ക്രിയാത്മകമായി മറ്റെന്തെങ്കിലും ചെയ്യുക. ഫോണ്‍ ഉപേക്ഷിക്കാനോ ഫോണ്‍ ഉപയോഗിക്കുന്ന സമയം കുറയ്‌ക്കാനോ കഴിയില്ലെങ്കില്‍ ഫോണ്‍ കൈയ്യിലില്ലാത്തപ്പോള്‍ നിങ്ങള്‍ എങ്ങനെ പെരുമാറുന്നുവെന്ന്‌ ബോധവാനായിരിക്കുക.

English summary

How To Beat An Addiction To Cell Phones

Are you always talking to your friends, downloading ringers, and speeding text messages to people? Depending how much time and effort you put into those situations, you may have a cell phone addiction. Read this article to stop or slow down.