For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരണ്ട കണ്ണിന്‌ പ്രതിവിധി

By Super
|

ഇടയ്‌ക്കിടെ കണ്ണിന്‌ ആയാസവും പുകച്ചിലും അനുഭവപ്പെടാറുണ്ടോ? കണ്ണ്‌ വരളുന്നതാണ്‌ ഇതിന്‌ കാരണം. കണ്‍പോളകളിലെ കണ്ണുനീര്‍ ഉത്‌പാദിപ്പിക്കുന്ന നാളങ്ങള്‍ വരണ്ടു പോകുന്ന അവസ്ഥയാണിത്‌. ശൈത്യകാലത്ത്‌ ഈ പ്രശ്‌നം കൂടുതലാകും. തണുത്ത വരണ്ട കാറ്റും മുറികളിലെ ചൂടുമാണ്‌ ഇതിന്‌ കാരണമാകുന്നത്‌. കണ്ണിന്റെ ശരിയായ പ്രവര്‍ത്തനത്തിന്‌ കണ്ണുനീര്‍ വളരെ അത്യാവശ്യമാണ്‌. നേത്ര ഗോളങ്ങള്‍ക്ക്‌ മേല്‍ കണ്‍പോളകള്‍ക്ക്‌ സുഗമമായി തെന്നി നീങ്ങുന്നതിന്‌ എണ്ണമയം നല്‍കുന്നത്‌ കണ്ണുനീരാണ്‌. കണ്ണുനീര്‍ കണ്ണുകളിലെ നനവ്‌ നിലനിര്‍ത്തും.

വരണ്ട കണ്ണുകള്‍ കാഴ്‌ചയുടെ വ്യക്തത കുറയ്‌ക്കുകയും ചില അവസരങ്ങളില്‍ നേന്ത്രഗോളങ്ങള്‍ക്ക്‌ സാരമായ തകരാറുകള്‍ വരുത്തുകയും ചെയ്യും. കാഴ്‌ചയിലെ തകരാറു കൊണ്ടുണ്ടാകുന്ന മറ്റ്‌ പ്രശ്‌നങ്ങളും നിത്യേന നേരിടേണ്ടി വരും.

വയര്‍ വീര്‍ക്കുന്നുവോ?വേദനയുംവയര്‍ വീര്‍ക്കുന്നുവോ?വേദനയും

50 വയസിന്‌ മുകളില്‍ പ്രായമുള്ളവര്‍ക്ക്‌ വരണ്ട കണ്ണിനുള്ള അപകട സാധ്യത കൂടുതലാണെന്നാണ്‌ അടുത്തിടെ വന്ന ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്‌. വളരെ നേരത്തെ ആര്‍ത്തവ വിരാമം ഉണ്ടായ സ്‌ത്രീകളില്‍ ഈ അവസ്ഥ സാധാരണമാണ്‌.

വരണ്ട കണ്ണിന്റെ ലക്ഷണങ്ങള്‍

വരണ്ട കണ്ണിന്റെ ലക്ഷണങ്ങള്‍

വരണ്ട കണ്ണിന്റെ ലക്ഷണങ്ങള്‍

1. കണ്ണിന്‌ പുകച്ചിലും ചൊറിച്ചിലും

2. ദിവസം മുഴുവന്‍ കണ്ണിന്‌ അസ്വസ്ഥത

3. വൈകുന്നേരത്തോടെ കണ്ണിന്‌ ചുവപ്പും ആയാസവും

4. വൈകുന്നേരത്തോടെ വ്യക്തമായി കാണാന്‍ കഴിയാതിരിക്കുക

ചികിത്സയേക്കാള്‍ എല്ലായ്‌പ്പോഴും നല്ലത്‌ മുന്‍കരുതലാണ്‌ .

കണ്ണ്‌ വരളുന്നത്‌ തടയാനുള്ള ചില മാര്‍ഗ്ഗങ്ങള്‍

കണ്ണ്‌ വരളുന്നത്‌ തടയാനുള്ള ചില മാര്‍ഗ്ഗങ്ങള്‍

അധികം വെളിച്ചവും തണുത്ത കാറ്റും ഏല്‍ക്കാതിരിക്കാന്‍ സണ്‍ഗ്ലാസ്സ്‌ ധരിക്കുക

കണ്ണ്‌ വരളുന്നത്‌ തടയാനുള്ള ചില മാര്‍ഗ്ഗങ്ങള്‍

കണ്ണ്‌ വരളുന്നത്‌ തടയാനുള്ള ചില മാര്‍ഗ്ഗങ്ങള്‍

അസ്വസ്ഥത കൂടുതലാണെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ മരുന്നുകള്‍ ഉപയോഗിക്കുക.

കണ്ണ്‌ വരളുന്നത്‌ തടയാനുള്ള ചില മാര്‍ഗ്ഗങ്ങള്‍

കണ്ണ്‌ വരളുന്നത്‌ തടയാനുള്ള ചില മാര്‍ഗ്ഗങ്ങള്‍

കണ്ണിന്‌ കൂടുതല്‍ നനവ്‌ നല്‍കുന്നതിന്‌ സഹായിക്കുന്ന പ്രത്യേക ഗ്ലാസ്സ്‌ വയ്‌കുക.

കണ്ണ്‌ വരളുന്നത്‌ തടയാനുള്ള ചില മാര്‍ഗ്ഗങ്ങള്‍

കണ്ണ്‌ വരളുന്നത്‌ തടയാനുള്ള ചില മാര്‍ഗ്ഗങ്ങള്‍

ദിവസം മുഴുവനുള്ള ജോലിക്ക്‌ ശേഷം കണ്ണിന്‌ ആയാസം തോന്നുന്നുണ്ടെങ്കില്‍ കണ്ണിന്‌ മുകളില്‍ നനഞ്ഞ തുണിവെച്ച്‌ കുറച്ച്‌ നേരം ഇരിക്കുക. കണ്ണിന്റെ ആയാസവും അസ്വസ്ഥതയും കുറയാന്‍ സഹായിക്കും

കണ്ണ്‌ വരളുന്നത്‌ തടയാനുള്ള ചില മാര്‍ഗ്ഗങ്ങള്‍

കണ്ണ്‌ വരളുന്നത്‌ തടയാനുള്ള ചില മാര്‍ഗ്ഗങ്ങള്‍

ആഹാരത്തില്‍ കൂടുതല്‍ ഒമേഗ 3- ഫാറ്റി ആസിഡും, മത്സ്യ എണ്ണയും ഉള്‍പ്പെടുത്തുക.

കണ്ണ്‌ വരളുന്നത്‌ തടയാനുള്ള ചില മാര്‍ഗ്ഗങ്ങള്‍

കണ്ണ്‌ വരളുന്നത്‌ തടയാനുള്ള ചില മാര്‍ഗ്ഗങ്ങള്‍

വീടിന്റെ അന്തരീക്ഷം ഈര്‍പ്പമുള്ളതായി നിലനിര്‍ത്തുക- 30 ശതമാനത്തിനും 50 ശതമാനത്തിനുമിടയില്‍

കണ്ണ്‌ വരളുന്നത്‌ തടയാനുള്ള ചില മാര്‍ഗ്ഗങ്ങള്‍

കണ്ണ്‌ വരളുന്നത്‌ തടയാനുള്ള ചില മാര്‍ഗ്ഗങ്ങള്‍

ധാരാളം വെള്ളം കുടിച്ച്‌ നിര്‍ജ്ജലീകരണം തടയുക

കണ്ണ്‌ വരളുന്നത്‌ തടയാനുള്ള ചില മാര്‍ഗ്ഗങ്ങള്‍

കണ്ണ്‌ വരളുന്നത്‌ തടയാനുള്ള ചില മാര്‍ഗ്ഗങ്ങള്‍

സാധാരണ ചായയ്‌ക്ക്‌ പ്രകരം ഗ്രീന്‍ ടീയും സൂര്യകാന്തി ചായയും തിരഞ്ഞെടുക്കുക. കണ്ണിന്റെ ആയാസം കുറയ്‌ക്കാന്‍ ഇവ സഹായിക്കും.

English summary

Expert Tips To Deal With Dry Eye

Do you suffer from strained, burning eyes very often? You’re not alone.
Story first published: Wednesday, July 16, 2014, 13:38 [IST]
X
Desktop Bottom Promotion