തടി കുറയ്ക്കാനും ചായ

Posted By:
Subscribe to Boldsky

തടി കുറയ്ക്കാന്‍ പല ഭക്ഷണങ്ങളും പാനീയങ്ങളുമുണ്ട്. എന്തിന്, വെള്ളം കുടിയ്ക്കുന്നതു തന്നെ ശരീരത്തിലെ കൊഴുപ്പു പുറന്തള്ളുമെന്നു പറയുന്നു.

ചായ മിക്കവാറും പേരുടെ ഭക്ഷണശീലങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണെന്നു പറയാം. ചായ തന്നെ പലതരമുണ്ട്. കട്ടന്‍ ചായ, പാല്‍ ചേര്‍ത്ത ചായ, ഗ്രീന്‍ ടീ എന്നിങ്ങനെ പോകുന്നു ഇത്.

ചായയിലും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ചില പ്രത്യേകതരം ചായകളുണ്ട്. ഇവയേതൊക്കെയെന്നു നോക്കൂ, ഇവ പലതും തികച്ചും പ്രകൃതിദത്ത വഴികളിലൂടെ നമുക്കു തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ.

റോസ് ടീ

റോസ് ടീ

ചായ തിളപ്പിയ്ക്കുമ്പോള്‍ അല്‍പം റോസിതളുകള്‍ ചേര്‍ക്കുക. തടി കുറയ്ക്കാന്‍ ഇൗ റോസ് ടീ നല്ലതാണ്. തടി കുറയ്ക്കാന്‍ മാത്രമല്ല, തിളങ്ങുന്ന ചര്‍മം ലഭിയ്ക്കാനും മലബന്ധം പരിഹരിയ്ക്കാനുമുള്ള നല്ലൊരു പരിഹാരമാണിത്.

ഊലോംഗ് ടീ

ഊലോംഗ് ടീ

ഊലോംഗ് ടീ തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ചായയാണെന്നു പറയാം. ഇത് 20 മിനിറ്റോളം തിളപ്പിയ്ക്കണം. ഇത് ശരീരത്തിലെ കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കുന്ന നല്ലൊരു ചായയാണിത്.

കട്ടന്‍ ചായ

കട്ടന്‍ ചായ

കട്ടന്‍ ചായ തടി കുറയ്ക്കാന്‍ നല്ലതാണ്. പാല്‍ ചേര്‍ക്കാത്തതു കൊണ്ടു മാത്രമല്ല, ഇത് ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കും.

ലെമണ്‍ ടീ

ലെമണ്‍ ടീ

ലെമണ്‍ ടീ തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ചായയാണ്. ചെറുനാരങ്ങയില്‍ ആന്റിഓക്‌സിഡന്റുകളുണ്ട്. ഇത് ശരീരത്തില്‍ നിന്നും വിഷാംശം നീക്കം ചെയ്യാനും ചര്‍മം തിളക്കമുള്ളതാകാനും കൂടി സഹായിക്കും.

കൊഴുപ്പു കുറഞ്ഞ പാല്‍

കൊഴുപ്പു കുറഞ്ഞ പാല്‍

ചായയില്‍ കൊഴുപ്പു കുറഞ്ഞ പാല്‍ ചേര്‍ത്തും പഞ്ചസാര കുറച്ചുമെല്ലാ്ം ഉണ്ടാക്കുന്നതും തടി കുറയ്ക്കാന്‍ നല്ലതാണ്. ഇത് വിശപ്പു കുറയ്ക്കുമെന്നതാണ് കാരണം.

ഗ്രീന്‍ ടി

ഗ്രീന്‍ ടി

തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ചായയാണ് ഗ്രീന്‍ ടി. ഇത് ശരീരത്തിലെ കൊഴുപ്പു നീക്കം ചെയ്യും. ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഈ ചായ ചര്‍മത്തിനും നല്ലതാണ്.

പുതിന ടീ

പുതിന ടീ

പുതിന ടീ തടി കുറയ്ക്കാന്‍ നല്ലതാണ്. ഇത് ആയുര്‍വേദഗുണങ്ങളുള്ള ചായയാണ്. ചായയില്‍ പുതിന ചേര്‍ത്തു തിളപ്പിയ്ക്കുക.

മസാലകള്‍

മസാലകള്‍

മസാലകള്‍ ചേര്‍ത്ത ചായയും തടി കുറയ്ക്കാന്‍ നല്ലതാണ്. പല മസാലകളും ശരീരത്തിലെ കൊഴുപ്പു നീക്കം ചെയ്യുന്നതില്‍ സഹായിക്കും

ജിഞ്ചര്‍ ടീ

ജിഞ്ചര്‍ ടീ

ജിഞ്ചര്‍ ടീ തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ചായയാണ്. ചായയില്‍ ഇഞ്ചി ചേര്‍ക്കുക.

തേന്‍

തേന്‍

കട്ടന്‍ചായയില്‍ പഞ്ചസാരയ്ക്കു പകരം തേന്‍ ചേര്‍ത്തു കുടിയ്ക്കാം. ഇത് തടി കുറയ്ക്കാന്‍ സഹായിക്കും.

ലെമണ്‍ഗ്രാസ്

ലെമണ്‍ഗ്രാസ്

ലെമണ്‍ഗ്രാസ് ചേര്‍ത്ത ചായയും തടി കുറയ്ക്കാന്‍ സഹായിക്കും.

ചെമ്പരത്തി

ചെമ്പരത്തി

ചെമ്പരത്തി ചേര്‍ത്തു തിളപ്പിയ്ക്കുന്ന ചായയും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നു തന്നെ.

ലാവെന്‍ഡര്‍ ടീ

ലാവെന്‍ഡര്‍ ടീ

ലാവെന്‍ഡര്‍ ടീ തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ചായയാണ്.

ജാസ്മിന്‍ ടീ

ജാസ്മിന്‍ ടീ

ജാസ്മിന്‍ ടീയും തടി കുറയ്ക്കാന്‍ നല്ലതു തന്നെ.

Read more about: weight തടി
English summary

Different Teas For Weight Loss

The teas to lose weight include oolong tea and black tea. These teas help to lose weight fast. Find out the best herbal slimming tea in this article. These teas for weight loss will help you get in shape.
Story first published: Saturday, February 15, 2014, 9:04 [IST]