For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൈല്‍സ്, എ-സെഡ് കാരണങ്ങള്‍

|

പലരും പുറത്തു പറയാന്‍ മടിയ്ക്കുന്ന രോഗങ്ങളിലൊന്നാണ് പൈല്‍സ് അഥവാ മൂലക്കുരു. അര്‍ശസ് എന്നും ഇതറിയപ്പെടാറുണ്ട്.

അതികഠിനമായ വേദനയും ഇരിക്കുവാന്‍ പോലും ബുദ്ധിമുട്ടുമുണ്ടാക്കുന്ന ഈ രോഗം കുടലിന്റെ അറ്റത്തെ രക്തക്കുഴലുകള്‍ വികസിയ്ക്കുന്നതു മൂലമുണ്ടാകുന്ന ഒന്നാണ്. വേണ്ട രീതിയില്‍ ചികിത്സ നേടിയില്ലെങ്കില്‍ രക്തനഷ്ടം കാരണം അനീമിയ, റെക്ടല്‍ ക്യാന്‍സര്‍ തുടങ്ങിയ അവസ്ഥകളിലേയ്ക്ക് പൈല്‍സ് വഴി വച്ചേക്കാം.

സന്തോഷം നല്‍കും ഭക്ഷണങ്ങള്‍സന്തോഷം നല്‍കും ഭക്ഷണങ്ങള്‍

പൈല്‍സിന് പലവിധത്തിലുള്ള കാരണങ്ങളുമുണ്ട്. ഇത്തരം കാരണങ്ങളെക്കുറിച്ചറിയൂ. ഇവ നിങ്ങളുടെ ജീവിതത്തില്‍ നിന്നും ഒഴിവാക്കാന്‍ സാധിയ്ക്കുന്നതാണെങ്കില്‍ ചെയ്യൂ. പൈല്‍സിന്റെ വേദനയില്‍ നിന്നും രക്ഷപ്പെടാം.

മലബന്ധം

മലബന്ധം

മലബന്ധമുള്ളവര്‍ക്ക് മൂലക്കുരു വരാന്‍ സാധ്യത കൂടുതലാണ്. മര്‍ദം ചെലുത്തുന്നത് പൈല്‍സ് സാധ്യത വര്‍ദ്ധിപ്പിയ്ക്കും. പൈല്‍സ് ഉള്ളവര്‍ക്കാണെങ്കില്‍ ഇത് ബ്ലീഡിംഗിനും കാരണമാകും.

തടി

തടി

അമിതവണ്ണമുള്ളവര്‍ക്ക് ശരീരത്തിന്റെ താഴ്ഭാഗത്തേയ്ക്കുള്ള മര്‍ദം അധികമായിരിയ്ക്കും. ഇത് അടിഭാഗത്തെ രക്തക്കുഴലുകള്‍ വീര്‍ക്കുന്നതിന് കാരണമാകും. ഇത് പൈല്‍സിനുള്ള മറ്റൊരു കാരണമാകാം.

വെള്ളം

വെള്ളം

വെള്ളം കുറയുമ്പോള്‍ മലബന്ധം സ്വാഭാവികം. മലം കൂടുതല്‍ ഉറപ്പുള്ളതാകും. ഇത് പൈല്‍സിലേക്കു നയിക്കും.

നാരുകള്‍

നാരുകള്‍

മലശോധനയ്ക്ക് നാരുകള്‍ അടങ്ങിയ ആഹാരം വളരെ പ്രധാനമാണ്. ഇവയടങ്ങിയ ഭക്ഷണത്തിന്റെ കുറവ് പൈല്‍സിന് കാരണമാകും.

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത് പൈല്‍സ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഈ സമയത്ത് രക്തക്കുഴലുകള്‍ കൂടുതല്‍ വികസിയ്ക്കുന്നതാണ് കാരണം.

പൈല്‍സ്

പൈല്‍സ്

ചിലര്‍ക്ക് മലബന്ധം ഒരു രോഗമായിത്തന്നെ വരാം. വെള്ളം കുടിയ്ക്കുന്നതും നാരുകളടങ്ങിയ ഭക്ഷണവുമൊന്നും തന്നെ പരിഹാരമായെന്നു വരില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ പൈല്‍സ് വരാനുള്ള സാധ്യത കൂടുതലാണ്.

അടുപ്പിച്ച് ഇരിയ്ക്കുന്നതും

അടുപ്പിച്ച് ഇരിയ്ക്കുന്നതും

കുറേ സമയം അടുപ്പിച്ച് ഇരിയ്ക്കുന്നതും പൈല്‍സ് സാധ്യത വര്‍ദ്ധിപ്പിയ്ക്കും.

 ടിഷ്യൂ

ടിഷ്യൂ

മലശോധനയ്ക്കു ശേഷം മാര്‍ദവമില്ലാത്ത ടിഷ്യൂ പേപ്പറുകള്‍ ഉപയോഗിയ്ക്കുന്നവര്‍ക്ക് പൈല്‍സ് വരാറുണ്ട്. ഇത്തരം പേപ്പറുകള്‍ കുടലിന്റെ അറ്റത്തെ മുറിവേല്‍പ്പിയ്ക്കുന്നതാണ് കാരണം.

 വളഞ്ഞും ചരിഞ്ഞും

വളഞ്ഞും ചരിഞ്ഞും

എപ്പോഴും വളഞ്ഞും ചരിഞ്ഞും കിടക്കുന്നതും ഇരിയ്ക്കുന്നതുമെല്ലാം പൈല്‍സിന് കാരണമാകാം. ഇത് നട്ടെല്ലിന് മര്‍ദം വര്‍ദ്ധിപ്പിയ്ക്കും.

മസാലയും എരിവും

മസാലയും എരിവും

മസാലയും എരിവും കലര്‍ന്ന ഭക്ഷണങ്ങള്‍ കൂടുതലായി കഴിയ്ക്കുന്നവര്‍ക്ക് പൈല്‍സ് സാധ്യത കൂടുതലാണ്. ഇത് വയറിനെയും കുടലിനെയും ബാധിയ്ക്കുന്നതാണ് കാരണം.

വെയറ്റ് ലിഫ്റ്റിംഗ്

വെയറ്റ് ലിഫ്റ്റിംഗ്

വെയറ്റ് ലിഫ്റ്റിംഗ് പോലുള്ള വ്യായാമമുറകള്‍ കുടലിനും ശരീരത്തിന്റെ അടിഭാഗത്തിനും മര്‍ദമേല്‍പ്പിയ്ക്കും. ഇതും അര്‍ശസ് കാരണമാകാറുണ്ട്.

 വയറിളക്കം

വയറിളക്കം

ചിലപ്പോള്‍ വയറിളക്കം പൈല്‍സിന് ഇട വരുത്താറുണ്ട്. ഇടയ്ക്കിടെ വയറ്റില്‍ നിന്നും പോകുന്നത് ഈ ഭാഗത്ത് മുറിവുകള്‍ സൃഷ്ടിയ്ക്കുന്നതാണ് കാരണം. ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

English summary

Causes Of Piles

The causes of piles can be unusual sometimes. Remedy for piles can be found only when you know the causes of haemorrhoids or piles.
X
Desktop Bottom Promotion