മെനോപോസ് സമയത്ത് അക്യുപങ്ചര്‍ ഗുണങ്ങള്‍

Posted By:
Subscribe to Boldsky

ആര്‍ത്തവവിരാമം അഥവാ മെനോപോസ് സ്ത്രീകളുടെ ജീവിതത്തിലെ ഒരു പ്രധാന സമയമാണെന്നു തന്നെ പറയാം. ശാരീരിക, മാനസിക പ്രയാസങ്ങള്‍ ഏറെ അനുഭവപ്പെടുന്ന ഒരു സമയം. ഹോര്‍മോണ്‍ മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണമാകുന്നതും.

മെനോപോസ് സമയത്ത് ശാരീരിക വൈഷമ്യങ്ങള്‍ക്കൊപ്പം ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങളും സ്ത്രീകള്‍ക്ക് അനുഭവപ്പെടാറുണ്ട്. ഇത്തരം ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും ചികിത്സ തേടേണ്ടതായും വരാറുണ്ട്.

ചൂട് തരുന്ന ഭക്ഷണങ്ങൾ

വിവിധ തരം ചികിത്സാരീതികളില്‍ പെട്ട ഒന്നാണ് അക്യുപങ്ചര്‍. ശരീരത്തിന്റെ നാഡികളില്‍ മര്‍ദമേല്‍പ്പിച്ചു കൊണ്ടുള്ള ഒന്ന്. മെനോപോസ് സമയത്തെ ബുദ്ധിമുട്ടുകള്‍ക്കും ഈ ചികിത്സാരീതി ഉപയോഗിക്കാം. ഇതുകൊണ്ട് ധാരാളം പ്രയോജനങ്ങളുമുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

ഡിപ്രഷന്‍

ഡിപ്രഷന്‍

മെനോപോസ് സമയത്ത് മൂഡമാറ്റവും ഡിപ്രഷനുമെല്ലാം സര്‍വസാധാരണമാണ്. ഇതിന് പ്രധാന കാരണം ഹോര്‍മോണ്‍ മാറ്റങ്ങളാണ്. അക്യുപങ്ചര്‍ ഇത്തരം ഹോര്‍മോണ്‍ മാറ്റങ്ങളെ നിയന്ത്രിയ്ക്കാന്‍ സഹായിക്കും.

വേദന

വേദന

മെനോപോസ് സമയത്ത് ശാരീരിക വേദനകളും സര്‍വസാധാരണമാണ്. ഇതിനുള്ളൊരു പരിഹാരം കൂടിയാണ് അക്യുപങ്ചര്‍. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൂചിയുപയോഗിച്ചു കൊണ്ടുള്ള ഈ രീതിയിലൂടെ എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടും. വേദനയ്ക്കു പരിഹാരമാകുകയും ചെയ്യും.

ഊര്‍ജം

ഊര്‍ജം

മെനോപോസ് സമയത്തുണ്ടാകുന്ന തളര്‍ച്ചയും ക്ഷീണവും പരിഹരിയ്ക്കുന്നതിനുള്ള ഒരു വഴി കൂടിയാണ് അക്യുപങ്ചര്‍. ഇത് ശരീരത്തിന് ഊര്‍ജം പ്രദാനം ചെയ്യും.

ഹോട്ട് ഫഌഷ്

ഹോട്ട് ഫഌഷ്

മെനോപോസ് സമയത്ത് ഹോട്ട് ഫഌഷ് പതിവാണ്. ശരീരത്തിന് പെട്ടെന്ന ചൂടനുഭവപ്പെടുന്ന ഈ അവസ്ഥയ്ക്കു കാരണം ഹോര്‍മോണ്‍ വ്യത്യാസങ്ങളാണ്. ഇതിനൊരു പരിഹാരം കൂടിയാണ് അക്യുപങ്ചര്‍ ചികിത്സാരീതി.

മൂഡുമാറ്റവും ദേഷ്യവും

മൂഡുമാറ്റവും ദേഷ്യവും

മൂഡുമാറ്റവും പെട്ടെന്നുണ്ടാകുന്ന ദേഷ്യവുമെല്ലാം നിയന്ത്രിച്ചു നിര്‍ത്താന്‍ അക്യുപങ്ചര്‍ നല്ലതാണ്.

English summary

Acupuncture Benefits During Menopause

here are some benefits of trying acupuncture therapy and treat the menopause symptoms. Take a look.
Story first published: Saturday, March 1, 2014, 14:14 [IST]