ബേസിക് യോഗമുദ്രകള്‍ അറിയൂ

Posted By:
Subscribe to Boldsky

യോഗ ഇന്ന് പല പ്രശ്‌നങ്ങള്‍ക്കുമുള്ളൊരു പരിഹാരമാണ്. അസുഖങ്ങളായാലും മാനസിക പ്രശ്‌നങ്ങളായാലുമെല്ലാം.

പല പ്രശ്‌നങ്ങള്‍ക്കും പലതരം യോഗാമുറകളാണ് ചെയ്യേണ്ടത്. ഇവ അഭ്യസിച്ചു ചെയ്യുന്നതാണ് കൂടുതല്‍ നല്ലതെന്നു പറയാം. കാരണം ശരിയായ രീതിയില്‍ ചെയ്താലേ ഇവയുടെ പ്രയോജനം ലഭിയ്ക്കൂ. തെറ്റായ വിധത്തില്‍ ചെയ്യുന്നത് ദോഷങ്ങള്‍ വരുത്തുകയും ചെയ്യും.

സ്‌ട്രെസ് കുറയ്ക്കും യോഗാ പോസുകള്‍

ചില ബേസിക് യോഗാമുറകളുണ്ട്. ഇവ ചെയ്യുന്നത് ഗുണം നല്‍കും. മാത്രമല്ല, ഇവ പ്രത്യേക പരിശീലനമൊന്നുമില്ലാതെ ചെയ്യാവുന്ന യോഗാരീതികളുമാണ്.

ഇത്തരം ബേസിക് യോഗാഭ്യാസ രീതികള്‍ കാണൂ,

ധ്യാനമുദ്ര

ധ്യാനമുദ്ര

പത്മാനസത്തിലിരുന്നു ചെയ്യാവുന്ന ധ്യാനമുദ്ര ബേസിക് യോഗാഭ്യാസ മുറയാണ്. ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കാനും ഉറക്കക്കുറവിനുമെല്ലാം ഇത് ഏറെ ഗുണം നല്‍കും.

 വായുമുദ്ര

വായുമുദ്ര

ശരീരത്തിലെ വായുവിന്റെ തോത് ബാലന്‍സ് ചെയ്യുന്നതിനാണ് വായുമുദ്ര സഹായിക്കുന്നത്. രാവിലെ വെറുംവയറ്റിലാണ് ഇത് ചെയ്യേണ്ടത്. ഇത് ഗ്യാസ് പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ നല്ലതാണ്. ഇരുന്നും കിടന്നും നിന്നുമെല്ലാം ഇത് ചെയ്യാം.

അഗ്നിമുദ്ര

അഗ്നിമുദ്ര

അഗ്നിമുദ്ര തടി കുറയ്ക്കാനും ദഹനപ്രശനങ്ങള്‍ പരിഹരിയ്ക്കാനും സഹായിക്കുന്ന ഒന്നാണ്.

പ്രാണ മുദ്ര

പ്രാണ മുദ്ര

പ്രാണ മുദ്ര ഏതു സമയത്തു വേണമെങ്കിലും ചെയ്യാവുന്ന ഒന്നാണ്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും, കാഴ്ച വര്‍ദ്ധിപ്പിയ്ക്കും, ശരീരത്തിന് ഊര്‍ജം നല്‍കും.

പിഥ്വി മുദ്ര

പിഥ്വി മുദ്ര

ഭൂമിയും ശരീരവുമായുള്ള സംതുലനം സംരക്ഷിയ്ക്കുന്ന ഒന്നാണ് പിഥ്വി മുദ്ര. ഇത് രക്തസഞ്ചാരം വര്‍ദ്ധിപ്പിയ്ക്കും, ക്ഷമ നല്‍കും, മസിലുകളും എല്ലുകളുമെല്ലാം ബലപ്പെടുത്തും.

ശൂന്യമുദ്ര

ശൂന്യമുദ്ര

ശൂന്യമുദ്ര കേള്‍വിശക്തി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. പ്രായാധിക്യമുള്ളവര്‍ക്കു ചെയ്യാവുന്ന ഒന്ന്.

സൂര്യമുദ്ര

സൂര്യമുദ്ര

സൂര്യനില്‍ നിന്നുള്ള ഊര്‍ജം നല്‍കുന്ന ഒന്നാണ് സൂര്യമുദ്ര. ഇത് അതിരാവിലെ ചെയ്യുന്നതാണ് ഏറ്റവും ഉത്തമം.

ലിംഗമുദ്ര

ലിംഗമുദ്ര

ലിംഗമുദ്ര ലൈംഗിക ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഉതകുന്ന ഒന്നാണ്. ഇത് ശരീരത്തിന്റെ ചൂട് വര്‍ദ്ധിപ്പിയ്ക്കും. കോള്‍ഡ് പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

അപന്‍ മുദ്ര

അപന്‍ മുദ്ര

ശരീരത്തില്‍ നിന്നും വിഷാംശം നീക്കം ചെയ്യുന്ന ഒന്നാണ് അപന്‍ മുദ്ര. ഇത് മൂത്രസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ നല്ലതാണ്.

വരുണ മുദ്ര

വരുണ മുദ്ര

വരുണ മുദ്ര ശരീരത്തിലെ വെള്ളത്തിന്റെ തോത് ബാലന്‍സ് ചെയ്യുന്ന ഒന്നാണ്. ഇത് ചര്‍മസൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.

Read more about: yoga, യോഗ
English summary

10 Basic Yoga Mudras

Yoga mudras are basically hand gestures that have means. To know the benefits of these yoga mudras,
Story first published: Thursday, July 3, 2014, 12:11 [IST]
Subscribe Newsletter