For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രക്തക്കുറവ് തിരിച്ചറിയാം

|

ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോഴാണ് ഒരാള്‍ അനീമിക്കാണെന്ന് പറയുക. അനീമിയ അഥവാ വിളര്‍ച്ച ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നുമാണ്.

അനീമിയയ്ക്കു കാരണങ്ങള്‍ പലതുണ്ടാകാം. ഇരുമ്പടങ്ങിയ ഭക്ഷണങ്ങളുടെ കുറവു മുതല്‍ ബ്ലീഡിംഗ് പോലുള്ള കാരണങ്ങള്‍ വരെ.

ഒരാള്‍ക്ക് വിളര്‍ച്ച അഥവാ രക്തക്കുറവുണ്ടോയെന്നു കണ്ടെത്താന്‍ രക്തപരിശോധനയാണ് ഏറ്റവും നല്ലത്. ഇതല്ലാതെയും ഒരാള്‍ക്ക് അനീമിയയുണ്ടോയെന്നു കണ്ടെത്താല്‍ ചില വഴികളുണ്ട്,ലക്ഷണങ്ങളുണ്ട്.

പ്രത്യേക കാരണങ്ങളില്ലാതെ അമിതമായ തളര്‍ച്ച അനുഭവപ്പെടുകയാണെങ്കിലും ഇതിന് കാരണം അനീമിയയാകാം. വേണ്ടത്ര രക്തമില്ലാതാകുമ്പോള്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിയ്ക്കില്ല.

 രക്തക്കുറവ് തിരിച്ചറിയാം

രക്തക്കുറവ് തിരിച്ചറിയാം

കണ്ണുകള്‍ പരിശോധിച്ചാല്‍ വിളര്‍ച്ചയുണ്ടോയെന്നു കണ്ടെത്താനാകും. കണ്ണുകള്‍ വലിച്ചു നീട്ടിയാല്‍ കണ്ണിന്റെ അടിഭാഗത്ത് വിളറിയ നിറമെങ്കില്‍ ഇത് വിളര്‍ച്ചയുടെ ലക്ഷണമാകാം.

 രക്തക്കുറവ് തിരിച്ചറിയാം

രക്തക്കുറവ് തിരിച്ചറിയാം

പ്രത്യേക കാരണങ്ങളില്ലാതെ അമിതമായ തളര്‍ച്ച അനുഭവപ്പെടുകയാണെങ്കിലും ഇതിന് കാരണം അനീമിയയാകാം. വേണ്ടത്ര രക്തമില്ലാതാകുമ്പോള്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിയ്ക്കില്ല.

രക്തക്കുറവ് തിരിച്ചറിയാം

രക്തക്കുറവ് തിരിച്ചറിയാം

രാവിലെ ഉണര്‍ന്നെഴുന്നേറ്റു കഴിഞ്ഞാല്‍ ഉടനെ മനംപിരട്ടല്‍ അനുഭവപ്പെടുന്നത് വിളര്‍ച്ചയുടെ മറ്റൊരു ലക്ഷണമാണ്.

രക്തക്കുറവ് തിരിച്ചറിയാം

രക്തക്കുറവ് തിരിച്ചറിയാം

രക്തക്കുറവ് അടിയ്ക്കടിയുള്ള തലവേദനയ്ക്കും ഇട വരുത്തും. ശരീരത്തില്‍ രക്തത്തിന്റെ അളവു കുറയുമ്പോള്‍ തലച്ചോറിന് ലഭിക്കുന്ന ഓക്‌സിജന്‍ അളവില്‍ വ്യത്യാസം വരും. ഇത് തലവേദനയക്ക് ഇടയാക്കും.

രക്തക്കുറവ് തിരിച്ചറിയാം

രക്തക്കുറവ് തിരിച്ചറിയാം

ആവശ്യത്തിന് രക്തമുള്ള ഒരു വ്യക്തിയുടെ വിരലുകളുടെ അറ്റം ചുവന്ന നിറമായിരിക്കും. എ്ന്നാല്‍ വെളുപ്പാണ് നിറമെങ്കില്‍ ഇതിന് കാരണം രക്തക്കുറവുമാകാം.

രക്തക്കുറവ് തിരിച്ചറിയാം

രക്തക്കുറവ് തിരിച്ചറിയാം

ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കില്‍ ഇതിന് കാരണവും രക്തക്കുറവാകാം. രക്താണുക്കളുടെ കുറവു കാരണം ഓക്‌സിജന്‍ വഹിക്കാനുള്ള രക്തത്തിന്റെ ശക്തി കുറയുന്നു.

രക്തക്കുറവ് തിരിച്ചറിയാം

രക്തക്കുറവ് തിരിച്ചറിയാം

ഹൃദയമിടിപ്പില്‍ പെട്ടെന്ന് വ്യതിയാനമനുഭവപ്പെടുകയാണെങ്കിലും ഇതിന് ഒരു കാരണം രക്തക്കുറവുമാകാം. കൂടുതല്‍ ഊര്‍ജം സംഭരിക്കാനുള്ള ഹൃദയത്തിന്റെ ശ്രമമാണ് ഇതിന് കാരണം.

രക്തക്കുറവ് തിരിച്ചറിയാം

രക്തക്കുറവ് തിരിച്ചറിയാം

ഒരാളുടെ മുഖത്തു നോക്കിയാല്‍ വിളറിയ വെളുപ്പാണെങ്കില്‍ ഇതിന് കാരണം അനീമിയയായിരിക്കും. ചര്‍മത്തിന്റെ സാധാരണ വെളുപ്പും വിളറിയ വെളുപ്പും തമ്മിലുള്ള വ്യത്യാസം പെട്ടെന്ന് തിരിച്ചറിയാം.

രക്തക്കുറവ് തിരിച്ചറിയാം

രക്തക്കുറവ് തിരിച്ചറിയാം

മുടികൊഴിച്ചിലിനുള്ള ഒരു കാരണം രക്തക്കുറവാകാം. ആര്‍ബിസി കൗണ്ട് കുറയുന്നത് മുടിയുടെ കരുത്തു കുറയാന്‍ കാരണമാകും.

രക്തക്കുറവ് തിരിച്ചറിയാം

രക്തക്കുറവ് തിരിച്ചറിയാം

ഇടയ്ക്കിടെ അസുഖം വരുന്നതിന്റെ ഒരു കാരണവും രക്തക്കുറവാകാം. രക്തക്കുറവ് കാരണം ശരീരത്തിന്റെ പ്രതിരോധശേഷി കുറയും.

English summary

Anemia, Blood, Immunity, Bleeding, Oxygen, Health, Body, വിളര്‍ച്ച, അനീമിയ, രക്തം, പ്രതിരോധശേഷി, ഓക്‌സിഡന്‍, ബ്ലീഡിംഗ്‌

The important thing is to identify the signs of anemia immediately and investigate the cause. Anemia is often a symptom of other serious diseases like jaundice, cancer or HIV Aids. So it is absolutely essential to take note of the signs of anemia so that its cause can be determined. Moreover, low blood count have very serious implications on a person's health even when it does not indicate any other disease
X
Desktop Bottom Promotion