മീനെണ്ണ ഗുളിക, ഗുണം ദോഷം

Posted By:
Subscribe to Boldsky

ഫ്‌ളാക്‌സ്‌ സീഡ്‌ ഗുളികകളും മീനെണ്ണയും ഒമേഗ-3 ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമാണ്‌. ആരോഗ്യമുള്ള ത്വക്ക്‌, മുടി, നഖങ്ങള്‍ എന്നിവയ്‌ക്ക്‌ ഈ ആസിഡുകള്‍ അത്യാവശ്യമാണെന്ന്‌ ഒമേഗ-3 ഗവേഷണകേന്ദ്രം നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്‌.

തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനും ഇവ ആവശ്യമാണ്‌. വിഷാദരോഗം ചികിത്സിക്കുന്നതിന്‌ ഒമേഗ-3 അടങ്ങിയ ഔഷധങ്ങള്‍ ഫലപ്രദമാണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. ഫ്‌ളാക്‌സ്‌ സീഡുകളില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 സസ്യത്തില്‍ നിന്ന്‌ ലഭിക്കുമ്പോള്‍ മീനെണ്ണയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 മൃഗസ്രോതസ്സില്‍ നിന്നുള്ളതാണ്‌. അതുകൊണ്ട്‌ തന്നെ ഇവയ്‌ക്ക്‌ രണ്ടിനും ഗുണങ്ങളും ദോഷങ്ങളുമുണ്ട്‌.

ഫ്‌ളാക്‌സ്‌ സീഡ്‌ ഗുളികകളിലും മീനെണ്ണയിലും അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകള്‍ രക്തത്തിലെ ട്രൈഗ്‌ളിസറൈഡിന്റെ അളവ്‌ താഴ്‌ത്തുകയും അതുവഴി ഹൃദായാഘാത സാധ്യത കുറയ്‌ക്കുകയും ചെയ്യുന്നു. പക്ഷാഘാത സാധ്യത ലഘൂകരിക്കാനും ആതര്‍സ്‌ക്‌ളെറോടിക്‌ പ്‌ളാക്കുകളുടെ വികാസം മന്ദീഭവിപ്പിക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും റുമാറ്റിക്‌ ആര്‍ത്രൈറ്റിസിന്റെ ഭാഗമായി സന്ധികളില്‍ അനുഭവപ്പെടുന്ന വഴക്കമില്ലായ്‌മയ്‌ക്ക്‌ ശമനം നല്‍കാനും ഇത്‌ സഹായിക്കും.

Sea Code

അല്‍ഷിമേഴ്‌സ്‌, പ്രമേഹം, കാന്‍സര്‍, അറ്റന്‍ഷന്‍ ഡെഫിസിറ്റ്‌ ഹൈപ്പര്‍ ആക്ടിവിറ്റി എന്നീ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക്‌ ഒമേഗ-3 നല്‍കുന്നത്‌ ഗുണകരമാണെന്ന്‌ ഒമേഗ-3 ഗവേഷണകേന്ദ്രം നടത്തിയ പഠനം സാക്ഷ്യപ്പെടുത്തുന്നു.

ഫ്‌ളാക്‌സ്‌ സീഡില്‍ കാണപ്പെടുന്ന ഒമേഗ-3 ഫാറ്റി ആസിഡാണ്‌ ആല്‍ഫ-ലിനോലെനിക്‌ ആസിഡ്‌ (എ എല്‍ എ). ഈ കൊഴുപ്പ്‌ കരളില്‍ വച്ച്‌ ആദ്യം ഐകോസാപെന്റാനോയ്‌ക്‌ ആസിഡായും (ഇ പി എ) പിന്നീട്‌ ഡെകോസഹെക്‌സെനോയ്‌ക്‌ ആസിഡായും (ഡി എച്ച്‌ എ) മാറുന്നു. ആരോഗ്യകരമായ ജീവിതത്തിന്‌ ഈ രണ്ട്‌ ഒമേഗ-3 ഫാറ്റി ആസിഡുകളും കൂടിയേ തീരൂ.

എന്നാല്‍ അടുത്തിടെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഹെല്‍ത്ത്‌ നടത്തിയ പഠനങ്ങളില്‍ ഒമേഗ-3ന്റെ ഈ മാറ്റം നേരത്തേ വിശ്വസിച്ചിരുന്നത്ര ഫലപ്രദമല്ലെന്ന്‌ കണ്ടെത്തുകയുണ്ടായി. ആഹാരത്തില്‍ അടങ്ങിയിരിക്കുന്ന എ എല്‍ എയില്‍ നിന്ന്‌ ശരീരത്തിന്‌ ആവശ്യമായ അളവില്‍ ഇ പി എയും ഡി എച്ച്‌ എയും കിട്ടില്ലെന്ന്‌ പഠനഫലങ്ങള്‍ സൂചിപ്പിക്കുന്നു.

ഇ പി എയുടെയും ഡി എച്ച്‌ എയുടെയും സ്വാഭാവിക സ്രോതസ്സാണ്‌ മീനെണ്ണ. അതിനാല്‍ ശരീരത്തില്‍ വച്ച്‌ രൂപമാറ്റം വരുത്തേണ്ട ആവശ്യമില്ല. മീനെണ്ണ കഴിക്കുന്നതിലൂടെ ഈ ഫാറ്റി ആസിഡുകള്‍ അനായാസം പ്രയോജനപ്പെടുത്താന്‍ ശരീരത്തിന്‌ കഴിയും.

ഭൂരിപക്ഷം കടല്‍മീനുകളിലും വിഷപദാര്‍ത്ഥമായ മെര്‍ക്കുറി അടങ്ങിയിട്ടുണ്ട്‌. നാഡീവ്യവസ്ഥയെ ബാധിക്കുന്ന വിഷമാണ്‌ മെര്‍ക്കുറി. ഇത്‌ ശരീരത്തിലെത്തിയാല്‍ കിഡ്‌നിയുടെ പ്രവര്‍ത്തനം മുതല്‍ ചിന്താശേഷിയെ വരെ ദോഷകരമായി ബാധിക്കും.

മീനെണ്ണയില്‍ നിന്നുള്ള ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ഉപയോഗിക്കുന്നവരില്‍ മെര്‍ക്കുറി ശരീരത്തില്‍ എത്താനും അതുമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുമുള്ള സാധ്യത കൂടുതലാണ്‌. അതേസമയം ഫ്‌ളാക്‌സ്‌ സീഡില്‍ നിന്ന്‌ ലഭിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ്‌ മെര്‍ക്കുറി മുക്തമാണ്‌.

ഒമേഗ-3 അമിതമായ അളവില്‍ ശരീരത്തിലെത്തുന്നത്‌ അമിതമായ രക്തസ്രാവത്തിന്‌ കാരണമാകും. രക്തം കട്ടിപിടിക്കാതിരിക്കുന്നതിനുള്ള ഔഷധങ്ങളോടൊപ്പം ഇവ ഉപയോഗിക്കുമ്പോള്‍ ശരിയായ രീതിയിലുള്ള മുന്‍കരുതലുകള്‍ എടുക്കണം. ഇതിനു പുറമെ മീനെണ്ണ മീനിന്റെ രുചി വായില്‍ അവശേഷിപ്പിക്കും.

മീനെണ്ണയ്‌ക്കും ഫ്‌ളാക്‌സ്‌ സീഡിനും ദോഷങ്ങളുണ്ട്‌. അതിനാല്‍ ഇവയ്‌ക്ക്‌ പകരം ഉപയോഗിക്കാന്‍ അനുയോജ്യമായതാണ്‌ ഗോള്‍ഡന്‍ ആല്‍ഗകള്‍. ഇവ കൃഷിയിലൂടെയാണ്‌ ഉത്‌പാജിപ്പിക്കുന്നത്‌. കടലില്‍ നിന്ന്‌ ശേഖരിക്കുന്നവ അല്ലാത്തതിനാല്‍ ഇതില്‍ മെര്‍ക്കുറി അടങ്ങിയിരിക്കാമെന്ന ഭീതി വേണ്ട.

ഇ പി എയും ഡി എച്ച്‌ എയും നേരിട്ട്‌ ലഭിക്കുന്ന ഡോള്‍ഡന്‍ ആല്‍ഗകള്‍ ചില കമ്പനികള്‍ പുറത്തിറക്കിയിട്ടുണ്ട്‌. ഫ്‌ളാക്‌സ്‌ സീഡിനേക്കാള്‍ ഇവയ്‌ക്ക്‌ സ്വീകാര്യത വരാന്‍ ഇത്‌ കാരണമായിട്ടുണ്ട്‌. കാരണം ഫ്‌ളാക്‌സ്‌ സീഡില്‍ അടങ്ങിയിരിക്കുന്ന എ എല്‍ എ രൂപമാറ്റം വരുത്തി ഇ പി എയും ഡി എച്ച്‌ എയും ആക്കിയാണ്‌ ശരീരം ഉപയോഗിക്കുന്നത്‌.

Read more about: health, ആരോഗ്യം
English summary

Health, Body, Flax seed, Seacode Tablet, Blood, Heart Attack, Diabetes, ആരോഗ്യം, ശരീരം, ഫഌക്‌സ് സീഡ്, സീകോഡ്, മീനെണ്ണ, അസുഖം,

Flaxseed tablets and fish oil are both rich in omega-3 fatty acids. According to research conducted by the Omega-3 Research Institute, these acids promote healthy skin, hair and nails. They are also essential for proper brain functioning, and supplementation with omega-3s has been used to effectively treat depression. The omega-3s in flaxseed tablets are derived from plants, whereas fish oil---as its name suggests---gets its fatty acids from animal sources. As a result, each of these supplements brings with it benefits and drawbacks.
Story first published: Wednesday, February 6, 2013, 16:04 [IST]
Subscribe Newsletter