For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അള്‍സര്‍എങ്ങനെ ഭേദമാക്കാം?

By Super
|

ഉദരരോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് അള്‍സര്‍. ഭക്ഷണത്തെ ദഹിപ്പിക്കുന്നതിനായി ശരീരത്തിലുണ്ടാകുന്ന ആസിഡ് ദോഷകരമായി മാറി കുടല്‍ ഭിത്തികളില്‍ ഉണ്ടാക്കുന്ന വൃണങ്ങളാണ് അള്‍സര്‍.

പെപ്റ്റിക് അള്‍സര്‍, ഗാസ്ട്രിക് അള്‍സര്‍, ഡ്യുവോഡെനല്‍ അള്‍സര്‍ എന്നിവയൊക്കെ കുടലില്‍ ഉണ്ടാകുന്ന അള്‍സറുകളാണ്. ഭക്ഷണത്തെ ദഹിപ്പിക്കുന്നതിനായി ശരീരത്തിലുണ്ടാകുന്ന ആസിഡ് ദോഷകരമായി മാറി കുടല്‍ ഭിത്തികളില്‍ ഉണ്ടാക്കുന്ന വൃണങ്ങളാണ് അള്‍സര്‍.

Ulcer

മാനസികപിരിമുറുക്കം, ജീവിത ശൈലികള്‍, ഭക്ഷണരീതികള്‍ എന്നിവകൊണ്ടൊക്കെ അള്‍സര്‍ ബാധിച്ചേക്കാം. ഭൂരിപക്ഷം അള്‍സറുകളും ഉണ്ടാകുന്നത് ഹെലികോബാക്ടര്‍ പൈലോറി അഥവാ എച്ച്. പൈലോറി എന്ന ബാക്ടിരിയ വഴിയാണ്. സമയത്ത് ചികിത്സിക്കാതിരുന്നാല്‍ അള്‍സര്‍ ഗുരുതരമാവുകയും, മരണം വരെ സംഭവിക്കാനിടയാക്കുകയും ചെയ്യും.

അള്‍സര്‍ തടയാനും, ഭേദമാക്കാനും എന്തൊക്കെ മാര്‍ഗ്ഗങ്ങളുണ്ടെന്ന് പരിശോധിക്കാം.

കാബേജിന്‍റെ ഇനത്തില്‍ പെട്ട പച്ചക്കറികള്‍ ധാരാളമായി കഴിക്കുക. ഇത് ജ്യൂസായോ, അല്ലാതെയോ കഴിക്കാം. ഇവയില്‍ ധാരാളമായി ഫൈബറുകള്‍ അടങ്ങിയിരിക്കുന്നത് അള്‍സറിനെ തടയാന്‍ സഹായിക്കും.

സ്ഥിരമായി വയറുവേദന ഉണ്ടാകുന്നുവെങ്കില്‍ ഡോക്ടറെ സമീപിക്കുക. വയറുവേദനക്ക് പുറമേ ഭക്ഷണത്തോട് താല്പര്യമില്ലായ്മ, ഛര്‍ദ്ദി, ഗ്യാസ്ട്രബിള്‍, ദഹനക്കുറവ്, ഭാരം കുറയല്‍ എന്നിവയൊക്കെ അള്‍സറിന്‍റെ ലക്ഷണമാകാം.ചര്‍ദ്ദിയില്‍ രക്തത്തിന്‍റെ അംശം കണ്ടാല്‍ ഡോക്ടറെ കാണിച്ച് പരിശോധിപ്പിക്കുക. മരുന്നുകള്‍ ഫലം തരാതിരുന്നാലും വൈകാതെ വീണ്ടും ഡോക്ടറെ കാണുക.

പരിശോധന രീതികള്‍

ബാരിയം എന്ന വസ്തുവടങ്ങിയ പാനിയം കുടിച്ച ശേഷം എക്സ് റേ എടുത്ത് അള്‍സറുണ്ടോ എന്ന് മനസിലാക്കാം.

എന്‍ഡോസ്കോപ്പി - രോഗിയുടെ വായിലൂടെ ക്യാമറ ഘടിപ്പിച്ച ഒരു കുഴല്‍ ഉള്ളിലേക്കിറക്കി ആന്തരഭാഗങ്ങളുടെ ചിത്രങ്ങള്‍ നിരീക്ഷിക്കുകയും, സാംപിള്‍ ശേഖരിക്കുകയും ചെയ്യുന്ന രീതിയാണ് ഇത്.

രക്തം പരിശോധിച്ചും, മലം പരിശോധിച്ചും എച്ച്. പൈലോറി ബാക്ടീരിയ ഉണ്ടോ എന്ന് സ്ഥീരീകരിക്കാം. യുറിയ ലായനി കുടിച്ച ശേഷം ബ്രീത്ത് ടെസ്റ്റ് നടത്തിയും രോഗനിര്‍ണ്ണയം സാദ്ധ്യമാണ്. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ചികിത്സ മുടങ്ങാതെ തുടരണം. ചില അവസരങ്ങളില്‍ സര്‍ജറി ആവശ്യമായി വരാം.

ആസ്പിരിന്‍, ആന്‍റി ഇന്‍ഫ്ലമേറ്ററി മരുന്നുകള്‍ തുടങ്ങിയവ അള്‍സറിന് കാരണമാകാറുണ്ട്. അള്‍സറുള്ളവര്‍ ഇത്തരം മരുന്നുകളും, വേദന സംഹാരികളും ഉപയോഗിക്കുന്നത് പ്രശ്നം വഷളാക്കും. അഥവാ ഉപയോഗിച്ചേ സാധിക്കൂ എന്നുണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രം ചെയ്യുക. ആസിഡ് റെഡ്യൂസര്‍ കൂടി ചേര്‍ത്താണ് ഇത്തരം സാഹചര്യത്തില്‍ ഈവക മരുന്നുകള്‍ കഴിക്കുക. ഏറെക്കാലം ചികിത്സിക്കാതിരുന്നാല്‍ അള്‍സര്‍ ഗുരുതരമാവുകയും സര്‍ജറി വേണ്ടിവരികയും ചെയ്യും.

ഫൈബറുകള്‍ ധാരാളമടങ്ങിയ പച്ചക്കറികളും, പഴങ്ങളും കഴിച്ചാല്‍ രോഗം വരാനുള്ള സാധ്യത കുറയ്ക്കുകയും, അള്‍സറുമൂലം കഷ്ടപ്പെടുന്നവര്‍ക്ക് രോഗം കുറയുകയും ചെയ്യും. ആപ്പിള്‍, ഉള്ളി, വെളുത്തുള്ളി തുടങ്ങിയവയും പച്ചക്കറികളും, പഴങ്ങളും ഉപയോഗിച്ചുള്ള ജ്യുസും വളരെ നല്ലതാണ്.

മസാലകള്‍ ഏറെ ഉപയോഗിക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇത് അള്‍സര്‍ സംബന്ധിച്ച അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കും. കാപ്പിയും, സോഡ പോലെയുള്ള പാനീയങ്ങളും ഒഴിവാക്കുക. ഇവ അസിഡിറ്റി വര്‍ദ്ധിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണ്.

അള്‍സറുള്ളവര്‍ മദ്യപാനത്തില്‍ നിന്ന് നിര്‍ബന്ധമായും അകന്ന് നില്‍ക്കണം. ചികിത്സകഴിഞ്ഞ് രോഗം മാറാതെ മദ്യപിച്ചാല്‍ അത് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കും.അള്‍സര്‍ മൂലമുണ്ടാകുന്ന നെഞ്ചെരിച്ചിലിനും, ദഹനക്കുറവിനും പ്രതിവിധിയായി അന്‍റാസിഡുകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭിക്കും.അവ ഉപയോഗിക്കുക.

English summary

Ulcer, disease, Health, Body, Treatment, Food, Vegetable, അള്‍സര്‍, ആരോഗ്യം, ശരീരം, ദഹനം, ഭക്ഷണം, അസുഖം

Ulcers, also sometimes called stomach ulcers, peptic ulcers, gastric ulcers or duodenal ulcers, are sores or lesions in your stomach or the upper part of your small intestines. Ulcers develop when the acids that digest foods damage the stomach or intestinal walls. Once thought to be caused by stress, diet and lifestyle, scientists now know that most ulcers are caused by a type of bacteria called Helicobacter pylori, or H. pylori. Left untreated, most ulcers will continue to get worse.
X
Desktop Bottom Promotion