For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അലര്‍ജി, നിസാരമാക്കരുത് ഇവനെ

By Super
|

അലര്‍ജി, മനുഷ്യനെ ഇത്രയേറെ വലക്കുന്ന ഒരു പ്രശ്നമില്ല എന്ന് തന്നെ വേണം പറയാന്‍. ഭക്ഷണം, മരുന്നുകള്‍, ചെറുപ്രാണികളുടെ കുത്തല്‍, വളര്‍ത്തുമൃഗങ്ങളുടെ രോമങ്ങള്‍....അലര്‍ജിക്ക് കാരണം എന്തുമാകാം. അലര്‍ജിക്ക് റിയാക്ഷനെ തുടര്‍ന്ന് വന്‍തോതില്‍ ഹിസ്റ്റമിന്‍ ഉല്‍പ്പാദിപ്പിക്കപ്പെടുകയും അത് രക്തത്തില്‍ കലര്‍ന്ന് കണ്ണ്, മൂക്ക്, തൊലി, തൊണ്ട, ഉദരം തുടങ്ങിയ ഭാഗങ്ങളെ ബാധിക്കുകയാണ് ചെയ്യുക.

തൊലിയിലെ തടിപ്പ്, എപ്പോഴും മൂക്കൊലിക്കല്‍, ശ്വാസം മുട്ട്, തുമ്മല്‍, കണ്ണിന് ചൊറിച്ചില്‍,വയറിന് അസ്വസ്ഥതകള്‍ തുടങ്ങിയവയാണ് അലര്‍ജി ബാധിതരുടെ പൊതുലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ കണ്ടിട്ടും ചികില്‍സ തേടാതിരിക്കുന്ന പക്ഷം ഗുരുതരമായ അനാഫിലാക്സിസ് എന്ന അവസ്ഥയിലേക്ക് മാറാന്‍ സാധ്യതയുണ്ട്. ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ട്, കടുത്ത ശ്വാസം മുട്ടല്‍, തലചുറ്റല്‍, നാവ് ,തൊണ്ട , ഉദര ഭാഗങ്ങളിലെ എരിച്ചില്‍ എന്നിവയാണ് അലര്‍ജി ഗുരുതരമായതിന്‍െറ ലക്ഷണങ്ങള്‍. ചില സന്ദര്‍ഭങ്ങളില്‍ ബോധം വരെ നഷ്ടമാകാന്‍ ഇത് വഴിയൊരുക്കും.

ആന്‍റി ഹിസ്റ്റമിന്‍, സ്റ്റിറോയിഡ്സ് തുടങ്ങി അലര്‍ജിയെ ചെറുക്കാന്‍ നിരവധി ചികില്‍സാരീതികളാണ് ഉള്ളത്. ഇതോടൊപ്പം പ്രകൃതിദത്തമായ ചില മരുന്നുകളും ഉണ്ട്. എന്നാല്‍ ചികില്‍സക്ക് ഫലം ലഭിക്കണമെങ്കില്‍ അലര്‍ജി ഉണ്ടാക്കുന്ന വസ്തു എന്തെന്ന് തിരിച്ചറിഞ്ഞ് അവയെ പൂര്‍ണമായും ഒഴിവാക്കിയിരിക്കണം.

തേന്‍

തേന്‍

തേന്‍ അലര്‍ജിയെ ചെറുക്കാനുള്ള നല്ല ഒരു ഒൗഷധമാണ്. പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന തേനാണ് പ്രതിരോധ സംവിധാനത്തെ ഉദ്ദീപിച്ച് അലര്‍ജിയെ ചെറുക്കാന്‍ നല്ലത്.

ആപ്പിള്‍, ഉള്ളി

ആപ്പിള്‍, ഉള്ളി

ആപ്പിള്‍, ഉള്ളി എന്നിവ ധാരാളമായി കഴിക്കുക. ഇതോടൊപ്പം കട്ടന്‍ചായയും ശീലമാക്കുക. ഇവയില്‍ അടങ്ങിയിരിക്കുന്ന ക്വര്‍സെറ്റെയിന്‍ എന്ന ആന്‍റി ഓക്സിഡന്‍റ് ഹിസ്റ്റമിന്‍ ഉല്‍പ്പാദനത്തെ കുറക്കുകയും അതുവഴി അലര്‍ജി ലക്ഷണങ്ങള്‍ കുറയുകയും ചെയ്യുന്നു.

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി നല്ളൊരു പ്രകൃതിദത്ത ആന്‍റി ഹിസ്റ്റമിന്‍ ആണ്. ഭക്ഷണത്തില്‍ വൈറ്റമിന്‍ സിയുടെ അളവ് കൂട്ടിയാല്‍ അലര്‍ജിയെ മറികടക്കാന്‍ സഹായകരമാകും. ഒപ്പം ആന്‍റി ഹിസ്റ്റമിന്‍ മരുന്നുകള്‍ ഉപയോഗിക്കുകയും ചെയ്യാം.

തക്കാളി

തക്കാളി

കുരുവുള്ള മുന്തിരിച്ചാറ്, പഴം, ആപ്പിള്‍, തക്കാളി, കാരറ്റ്, ഉള്ളി എന്നിവ ധാരാളം കഴിക്കുക. ഇവയില്‍ അടങ്ങിയ പ്രകൃതിദത്ത ആന്‍റി ഓക്സിഡന്‍റുകള്‍ അലര്‍ജി പ്രതിരോധത്തിന് നല്ലതാണ്.

ഉപ്പുവെള്ളം

ഉപ്പുവെള്ളം

അലര്‍ജി മൂലം തൊണ്ടയിലുള്ള ബുദ്ധിമുട്ടുകള്‍ മാറാന്‍ ഉപ്പുവെള്ളം കൊള്ളുക. മൂക്കില്‍ ബുദ്ധിമുട്ടുകള്‍ ഉള്ളവരാണെങ്കില്‍ സലൈന്‍ നേസല്‍ഡ്രോപ്പ് പോലുള്ളവ ഉപയോഗിക്കുക.

ഒമേഗാ ത്രീ

ഒമേഗാ ത്രീ

അലര്‍ജിക്ക് റിയാക്ഷന് കാരണമാകുന്ന രാസവസ്തുക്കളുടെ ഉല്‍പ്പാദനം തടയാന്‍ ഒമേഗാ ത്രീ ഫാറ്റി ആസിഡിന് കഴിയും. മത്തിപോലുള്ള ചെറു മീനുകളിലും അക്രോട്ട് പഴം, മീനെണ്ണ തുടങ്ങിയവയില്‍ ഒമേഗാ ത്രീ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

അലര്‍ജിയില്‍ നിന്ന് ആശ്വാസമേകുന്ന ആന്‍റി ഹിസ്റ്റമിന്‍ ഗ്രീന്‍ ടീയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒരു ദിവസം 12 കപ്പ് ഗ്രീന്‍ ടീ കഴിച്ചാല്‍ അലര്‍ജിയില്‍ നിന്ന് ആശ്വാസം ലഭിക്കും.

 ആപ്പിള്‍ സൈഡര്‍ വിനാഗിരി

ആപ്പിള്‍ സൈഡര്‍ വിനാഗിരി

അലര്‍ജി മൂലമുള്ള ചൊറിച്ചില്‍ മാറ്റാന്‍ ആപ്പിള്‍ സൈഡര്‍ വിനാഗിരി ഉപയോഗിച്ചാല്‍ മതി. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയോ അല്ളെങ്കില്‍ വെള്ളത്തില്‍ ലയിപ്പിച്ച ശേഷം അലര്‍ജി ബാധിത പ്രദേശങ്ങളില്‍ പുരട്ടുകയോ ചെയ്യണം. ബാക്ടീരിയകളെയും രോഗാണുക്കളെയും അകറ്റാന്‍ ഇത് സഹായകരമാണ്.

ഇഞ്ചി

ഇഞ്ചി

അലര്‍ജിക്ക് തേന്‍ പോലെ ഫലപ്രദമായ ഒന്നാണ് ഇഞ്ചി. ഹിസ്റ്റമിന്‍ ഉല്‍പ്പാദനത്തെ കുറക്കുന്നതിനൊപ്പം കഫക്കെട്ട് മാറ്റാനും ഇത് സഹായകരമാണ്. ചായ തിളപ്പിക്കുമ്പോള്‍ ഇഞ്ചി ഇടുകയോ അല്ളെങ്കില്‍ തേനിനൊപ്പം കഴിക്കുകയോ ചെയ്യാം.

വെളുത്തുള്ളി

വെളുത്തുള്ളി

വൈറല്‍ പ്രതിരോധ സ്വഭാവമുള്ളതിനാല്‍ അലര്‍ജി പ്രതിരോധത്തിന് വെളുത്തുള്ളി നല്ല മരുന്നാണെന്ന് പറയാം. പാചകം ചെയ്തതിനേക്കാള്‍ പച്ചയാണ് നല്ലത്. ഒരു ദിവസം 34 വെളുത്തുള്ളികള്‍ തേനില്‍ ചേര്‍ത്ത് കഴിച്ചാല്‍ അലര്‍ജിക്ക് നല്ളൊരളവ് വരെ ആശ്വാസ്യമാകും.

English summary

Causes And Symptoms Allergies

Allergies are caused by many factors such as food, drugs, insect bites, pet dander, and other allergens. During an allergic reaction, the major biochemical change is the release of histamine in the blood stream that affect the eyes, nose, skin, throat, and gastrointestinal tract (GI).
X
Desktop Bottom Promotion