Latest Updates
-
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ്
ഡോക്ടര്‍ കണ്ടെത്താനിടയില്ലാത്ത രോഗങ്ങള്‍
നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടര്‍ ഒരു വിദഗ്ധനായിരിക്കാം. എന്നാല്‍ അദ്ദഹത്തിന് പിഴവുകള്‍ വരില്ല എന്ന് ഉറപ്പിച്ച് പറയാനാകില്ല. നിങ്ങള്‍ ഡോക്ടറെ സമീപിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ഒളിച്ച് വെച്ചാല്‍ രോഗനിര്‍ണ്ണയം കൃത്യമായി നടത്തപ്പെടണമെന്നില്ല.
മറച്ച് വെയ്ക്കാതെ ഡോക്ടറെ കാര്യങ്ങള്‍ വ്യക്തമായി ധരിപ്പിച്ചാല്‍ അത് നിങ്ങളുടെ ആയുസിനെ കൂടുതല്‍ മുന്നോട്ട് നയിക്കും. ഡോക്ടര്‍മാര്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താനാവാത്ത ചില രോഗങ്ങളുടെ ലക്ഷണങ്ങളാണ് ഇവിടെ പറയുന്നത്.

വാസോമോട്ടര്‍ റൈനിറ്റിസ്
മൂക്കില്‍ നിന്ന് വെള്ളമൊഴുകുന്ന പ്രശ്നം നിസാരമായ അലര്ജികൊണ്ടാണെന്ന് പലപ്പോഴും കരുതപ്പെട്ടേക്കാം. വാസോമോട്ടര്‍ റൈനിറ്റിസ് എന്നാണ് ഇത് അറിയപ്പെടുന്നത്.
ഡോക്ടറോട് ഈ പ്രശ്നം പറയാതിരുന്നാല്‍ ചിലപ്പോള്‍ കാര്യം ഗുരുതരമാകും. പെര്‍ഫ്യൂമുകള്‍, ചില ഭക്ഷണങ്ങള്‍, കണ്ണില്‍ വെള്ളം നിറയുക, എപ്പോഴും മൂക്കില്‍ നിന്ന് വെള്ളമൊഴുകുക എന്നീ പ്രശ്നങ്ങളുണ്ടെങ്കില്‍ എത്രയും വേഗം ഒരു അലര്‍ജി പരിശോധന നടത്തുക.
സെലിയാക് രോഗം
ദഹനസംബന്ധമായ തകരാറുകള്‍ കൊണ്ടുണ്ടാവുന്ന പ്രശ്നമാണ് സെലിയാക് ഡിസീസ് എന്ന രോഗം. ഈ രോഗമുള്ളവര്‍ക്ക് ആഹാരത്തില്‍ നിന്ന് ശരിയായ രീതിയില്‍ പോഷകങ്ങള്‍ ആഗിരണം ചെയ്യാനുള്ള കഴിവ് കുറവായിരിക്കും.അവരുടെ ചെറുകുടലിലെ തകരാറാണ് ഇതിന് കാരണമാകുന്നത്. അതിസാരം, ഏമ്പക്കം, വയറ് ചീര്‍ക്കല്‍, കൃത്യതയില്ലാത്ത മലവിസര്‍ജ്ജനം എന്നിവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്.

തൈറോയ്ഡ് തകരാറുകള്‍
തൈറോയ്ഡ് തകരാറുള്ളവരില്‍ കാണുന്ന പ്രധാന ലക്ഷണങ്ങള്‍ ഹൃദയമിടിപ്പിലെ വേഗക്കൂടുതലും, അമിത ഉത്കണ്ഠയുമാണ്. ശാരീരികപ്രവര്ത്തനങ്ങളിലെ പാകപ്പിഴകളും, സന്ധികളിലും പേശികളിലുമുള്ള വേദനയും, വളര്‍ച്ചാ പ്രശ്നങ്ങളും ഉണ്ടാകാം. പലപ്പോഴും ഡോക്ടര്‍മാരും രോഗികളും തൈറോയ്ഡ് തകരാറിന്റെ ലക്ഷണങ്ങളെ വിഷാദവുമായി കൂട്ടിയിണ്ക്കാറുണ്ട്.

ക്യാന്‍സര്‍
പലപ്പോഴും ക്യാന്‍സറിന്റെ ലക്ഷണങ്ങളെ പനിയോ, ജലദോഷമോ ആയി തെറ്റിദ്ധരിക്കാറുണ്ട്. ശരീരത്തിന്റെ സെല്ലുകളിലുണ്ടാകുന്ന മാരകമായ വളര്‍ച്ച പല രോഗികളിലും പല ലക്ഷണങ്ങളാണ് കാണിക്കുക. എന്നിരുന്നാലും വിശപ്പ് കുറവ്, അസാധാരണമായ വിയര്‍ക്കല്‍, കടുത്ത പനി എന്നിവ പ്രധാന ലക്ഷണങ്ങളാണ്. ക്യാന്‍സര്‍ ബാധിച്ചയാള്‍ക്ക് പ്രത്യേക കാരണമൊന്നും കൂടാതെ തന്നെ ശരീരഭാരം കുറയും.

ഹൃദയാഘാതം
ഹൃദയാഘാതം ഉണ്ടാക്കുന്ന മരണ സാധ്യത തള്ളിക്കളയാനാവില്ല. ഞരമ്പുകളിലെ രക്തയോട്ടം തടസ്സപ്പെടുന്നത് വഴി ക്ഷീണം, ശ്വാസതടസം, നെഞ്ച് വേദന എന്നിവ വരാം. ഇവ മാനസിക പിരിമുറുക്കമോ, അമിത ഉത്കണ്ഠമൂലമോ ആണെന്ന് തെറ്റിദ്ധരിക്കപ്പെടാം.

ബാക്ടീരിയ മൂലമുള്ള മസ്തിഷ്ക വീക്കം
ബാക്ടീരിയ മൂലമുണ്ടാകുന്ന മസ്തിഷ്ക വീക്കം ഉണ്ടായാല്‍ നട്ടെല്ലില്‍ ചെറിയ മുഴ ഉണ്ടാവുകയും, തലച്ചോറിലേക്കുള്ള ധമനികളില്‍ പ്രശ്നമാവുകയും ചെയ്യും. ഇതിന്റെ ലക്ഷണം പനിയായി തെറ്റിദ്ധരിക്കപ്പെട്ടേക്കാം. ശരീരത്തില്‍ തിണര്‍പ്പ്, പനി, കഴുത്ത് തിരിക്കാന്‍ സാധിക്കാതെ വരിക എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. ഡോക്ടറുടെ രോഗനിര്‍ണ്ണയം തെറ്റാതിരിക്കാന്‍ എല്ലാ ലക്ഷണങ്ങളും ഡോക്ടറോട് പറയണം. ഡോക്ടര്‍ വേണ്ടത്ര ശ്രദ്ധ കാണിച്ചില്ല എന്ന് തോന്നുന്നുവെങ്കില്‍ വീണ്ടും പരിശോധനക്കായി സമീപിക്കാം.



Click it and Unblock the Notifications
