For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവം വൈകുന്നതിന് പിന്നില്‍..

By Super
|

സമയത്ത് സംഭവിക്കാത്ത ആര്‍ത്തവം പോലെ സ്ത്രീയെ ഭയപ്പെടുത്തുന്ന മറ്റൊന്നില്ല. കുട്ടികള്‍ വേണ്ട എന്ന് വിചാരിക്കുന്നവര്‍ക്ക് പ്രത്യേകിച്ച്. ഗര്‍ഭധാരണമാണ് ആര്‍ത്തവം തടസ്സപ്പെടുന്നതിന് കാരണമായി കരുതപ്പെടുന്നത്.

എന്നാല്‍ ഗര്‍ഭധാരണം മാത്രമല്ല ആര്‍ത്തവം തടസ്സപ്പെടുന്നതിന് കാരണമായുള്ളത്. അത്തരം കാരണങ്ങളെയാണ് ഇവിടെ പറയുന്നത്.

മാനസിക സംഘര്‍ഷം

മാനസിക സംഘര്‍ഷം

ജീവിതത്തിലെ മറ്റനേകം കാര്യങ്ങളെ മാനസിക സമ്മര്‍ദ്ധം സ്വാധീനിക്കുന്നത് പോലെ തന്നെ ആര്‍ത്തവത്തെയും ബാധിക്കും. ഏറെ മാനസിക സമ്മര്‍ദ്ധത്തിലാണെങ്കില്‍ ശരീരത്തിലെ ഒരു ഹോര്‍മോണിന്‍റെ (GnRH) അളവ് കുറയാനും ഇത് ആര്‍ത്തവം തടസ്സപ്പെടാനുമിടയാകും. ചിലപ്പോള്‍ ഇത് ഏതാനും മാസങ്ങള്‍ വരെ ആര്‍ത്തവം സംഭവിക്കാതിരിക്കാന്‍ ഇടയാകാം. ഒരു ഡോക്ടറുടെ സഹായം വഴി ഇത് പരിഹരിക്കാനാവും.

രോഗങ്ങള്‍

രോഗങ്ങള്‍

പെട്ടന്നുണ്ടായി മാറുന്ന രോഗങ്ങളോ, ഏറെക്കാലം നീണ്ടുനില്‍ക്കുന്ന രോഗങ്ങളോ ആര്‍ത്തവത്തിന് തടസമാവാം. ഇത് സാധാരണയായി താല്കാലികം മാത്രമാണ്. ഇതാണ് കാരണമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടാം.

സമയക്രമത്തിലുള്ള മാറ്റം

സമയക്രമത്തിലുള്ള മാറ്റം

ജോലി സമയങ്ങളിലുള്ള മാറ്റങ്ങള്‍ ചിലപ്പോള്‍ ആര്‍ത്തവം തടസ്സപ്പെടാനിടയാകും. ഉദാഹരണത്തിന് പകല്‍ ജോലി മാറി രാത്രി ജോലിയിലേക്ക പ്രവേശിക്കുന്നത്. ഇതാണ് പ്രശ്നമെന്ന് തോന്നുന്നുവെങ്കില്‍ ഒരു സ്ഥിരം സമയത്തുള്ള ജോലിക്ക് ശ്രമിക്കുകയോ, അതല്ലെങ്കില്‍ ഏറെ നീണ്ട കാലത്തിന് ശേഷം മാത്രം മാറുന്ന സമയക്രമത്തിന് ശ്രമിക്കുകയോ ചെയ്യുക.

മരുന്നുകളിലെ മാറ്റം

മരുന്നുകളിലെ മാറ്റം

ഒരു പക്ഷേ ഉപയോഗിക്കുന്ന മരുന്നുകളിലുണ്ടാകുന്ന മാറ്റം ആര്‍ത്തവം തടസ്സപ്പെടുത്തിയേക്കാം. ഇതിനുള്ള സാധ്യത ഡോക്ടറോട് അന്വേഷിച്ചിരിക്കണം. ചില ജനനനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ പ്രയോഗിക്കുമ്പോള്‍ ഇത് സ്വഭാവികമാണ്. വലിയ പ്രശ്നമില്ല എന്ന് നിങ്ങള്‍ക്ക് തോന്നാമെങ്കിലും ഒരു പ്രധാന പ്രശ്നം തന്നെയാണിത്.

അമിത ഭാരം

അമിത ഭാരം

ശരീരത്തിന്‍റെ അമിതഭാരം ഹോര്‍മോണ്‍ വ്യവസ്ഥയെ തകരാറിലാക്കാം. ചിലപ്പോള്‍ അതുവഴി ആര്‍ത്തവം നിലയ്ക്കുക വരെ ചെയ്തേക്കാം. പല സ്ത്രീകളും അല്പം ഭാരം കുറയ്ക്കുന്നത് വഴി പൂര്‍വ്വാവസ്ഥയിലെത്തും. കണ്ടാല്‍ തടി കൂടുതലാണെന്ന് തോന്നുമെങ്കിലും!

പെരി-മെനോപോസ്

പെരി-മെനോപോസ്

പെരി-മെനോപോസ് എന്നാല്‍ ആര്‍ത്തവമുള്ള അവസ്ഥയില്‍ നിന്ന് ഇല്ലാത്ത അവസ്ഥയിലേക്കു മാറുന്ന കാലമാണ്. ഈ കാലത്തില്‍ മാസമുറകള്‍ ദുര്‍ബലമോ, കടുത്തതോ, അടുത്തടുത്തോ, ഏറെ ഇടവിട്ടോ സംഭവിക്കാം.എ ന്തായാലും അത് സാധാരണ രീതിയിലായിരിക്കില്ല. എന്നാല്‍ കുട്ടികള്‍ ഉണ്ടാവരുത് എന്ന് ആഗ്രഹമുണ്ടെങ്കില്‍ സന്താന നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ ഇക്കാലത്ത് ഉപയോഗിക്കണം. കാരണം ഈ അവസ്ഥയിലും ചില സമയങ്ങളില്‍ ഗര്‍ഭധാരണത്തിന് സാധ്യതയുണ്ട്.

ആര്‍ത്തവ വിരാമം

ആര്‍ത്തവ വിരാമം

അണ്ഡോദ്പാനവും, ആര്‍ത്തവവും നിലച്ച് സന്താനോല്പാദന ശേഷി അവസാനിക്കുന്ന സ്വാഭാവികമായ അവസ്ഥയാണിത്. എന്നാല്‍ സര്‍ജറി വഴി ഗര്‍ഭപാത്രം നീക്കം ചെയ്യുക, കീമോതെറാപ്പി എന്നിവ മൂലവും ആര്‍ത്തവ വിരാമം സംഭവിക്കാം.

ഗര്‍ഭധാരണം

ഗര്‍ഭധാരണം

ഏറ്റവുമധികം സാഹചര്യങ്ങളിലും ആര്‍ത്തവം നിലക്കുന്നത് ഗര്‍ഭധാരണം വഴിയാകും. ഇക്കാര്യം ഉറപ്പിക്കാന്‍ ലളിതമായ ഒരു ഗര്‍ഭപരിശോധന നടത്തിയാല്‍ മതി. മൂത്രം പരിശോധിച്ചും, രക്തം പരിശോധിച്ചും ഗര്‍ഭധാരണം മനസിലാക്കാം. എച്ച്.സി.ജി ഹോര്‍മോണിന്‍റെ സാന്നിധ്യം വഴിയാണ് ഇത് മനസിലാക്കുന്നത്.

 ഗര്‍ഭിണിയാണെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കുക.

ഗര്‍ഭിണിയാണെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കുക.

ഗര്‍ഭ പരിശോധനയുടെ ഫലം നെഗറ്റിവ് ആണെങ്കില്‍ ഒരാഴ്ച കഴിഞ്ഞ് വീണ്ടും പരിശോധിക്കുക. രണ്ടാം തവണയും നെഗറ്റിവ് ആണ് ഫലമെങ്കില്‍ ആര്‍ത്തവം തടസ്സപ്പെട്ടതായി മനസിലാക്കി ഡോക്ടറെ സമീപിക്കാം. ഒരു ശാരീരിക പരിശോധന ഈ സാഹചര്യത്തില്‍ അനിവാര്യമാണ്. രക്ത പരിശോധനയും വേണ്ടി വന്നേക്കാം. പ്രോവേര പോലുള്ള ചില മരുന്നുകളും കഴിക്കേണ്ടതായി വരാം.

English summary

10 Reasons Your Period Is Late

Nothing strikes fear into the heart of any woman like a missed period, unless she is trying to get pregnant. Am I pregnant? Pregnancy is the first thing that we think of when our period is delayed. But is pregnancy the only reason for people to have a late period? Here are the 10 most common reasons that you missed your period:
X
Desktop Bottom Promotion