For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അലര്‍ജി ഒഴിവാക്കാന്‍ ചില വഴികള്‍

|

അലര്‍ജി സര്‍വസാധാരണമായ ഒരു അവസ്ഥയാണ്. ഇതുണ്ടാക്കുന്ന ഘടകങ്ങള്‍ വ്യത്യസ്തങ്ങളാണെന്നു മാത്രം. ചിലര്‍ക്ക് ചിലതരം ഭക്ഷണങ്ങളായിരിക്കും അലര്‍ജിയുണ്ടാക്കുക. മറ്റു ചിലര്‍ക്കാവട്ടെ, പൊടി പോലുള്ള വസ്തുക്കളായിരിക്കും അലര്‍ജിയുണ്ടാക്കുക. ചിലതരം ലോഹങ്ങള്‍ ചിലര്‍ക്ക് അലര്‍ജിയുണ്ടാക്കും. ചില തുണിത്തരങ്ങള്‍ ധരിച്ചാല്‍ അലര്‍ജിയുണ്ടാകുന്നവരുണ്ട്.

അലര്‍ജികള്‍ക്ക് കൃത്യമായ ഒരു മരുന്നു കണ്ടെത്തുക ബുദ്ധിമുട്ടു തന്നെയാണ്. ഇത്തരം കാര്യങ്ങളെ അകറ്റിനിര്‍ത്തുകയെന്നതാണ് ആകെയുള്ള പോംവഴി.

എന്നാല്‍ എല്ലാതരം അലര്‍ജികള്‍ക്കും ചെയ്യാവുന്ന ചിലതരം വീട്ടുവൈദ്യങ്ങളുമുണ്ട്. വൈദ്യങ്ങളെന്നു പറഞ്ഞു കൂടാ, ചില കാര്യങ്ങള്‍ ചെയ്യുകയും മറ്റു ചിലത് തള്ളുകയും വേണം.

അലര്‍ജി ഒഴിവാക്കാന്‍ ചില വഴികള്‍

ചര്‍മത്തിലുണ്ടാകുന്ന അലര്‍ജികള്‍ക്ക് നല്ലൊരു പരിഹാരമാണ് തുളസി. തുളസിയുടെ നീര് പുരട്ടുന്നത് നല്ലതാണ്. കര്‍പ്പൂരതുളസി, പനിക്കൂര്‍ക്ക എന്നിവയുടെ നീര് പുരട്ടുന്നതും ഗുണം ചെയ്യും.

അലര്‍ജി ഒഴിവാക്കാന്‍ ചില വഴികള്‍

പൊടിയുടെ അലര്‍ജിയുള്ളവര്‍ക്ക് എളുപ്പത്തില്‍ ചുമയും കഫക്കെട്ടും വരാനുള്ള സാധ്യത കൂടുതലാണ്. ഇത്തരക്കാര്‍ ചെറുചൂടുള്ള പാലില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ടു കുടിയ്ക്കുന്നത് നല്ലതായിരിക്കും. അലര്‍ജി കാരണമുള്ള അസുഖങ്ങള്‍ വരാതിരിക്കുന്നതിന് മാത്രമല്ല, അസുഖങ്ങള്‍ മാറുന്നതിനും ഇത് നല്ലൊരു വഴിയാണ്.

അലര്‍ജി ഒഴിവാക്കാന്‍ ചില വഴികള്‍

ചര്‍മത്തില്‍ പെട്ടെന്ന് അലര്‍ജിയുണ്ടായാല്‍ ചൂടുവെള്ളത്തില്‍ കുളിയ്ക്കുന്നത് നല്ലതു തന്നെ. ആര്യവേപ്പില, തുളസിയില എന്നിവയിട്ടു തിളപ്പിച്ച വെള്ളം ഗുണം ചെയ്യും.

അലര്‍ജി ഒഴിവാക്കാന്‍ ചില വഴികള്‍

ശ്വേതാണുക്കള്‍ വര്‍ദ്ധിപ്പിക്കാനുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതും അലര്‍ജികള്‍ തടയാനുള്ള ഒരു വഴിയാണ്. ഇത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. നെല്ലിക്ക, തൈര് തുടങ്ങിയവ ഇത്തരം ഭക്ഷണങ്ങളാണ്.

അലര്‍ജി ഒഴിവാക്കാന്‍ ചില വഴികള്‍

ചില ഭക്ഷണങ്ങള്‍ അലര്‍ജിയുള്ളവരുണ്ട്. ചിലര്‍ക്ക് നട്‌സ്് അലര്‍ജിയായിരിക്കും. മറ്റു ചിലര്‍ക്ക് ചെമ്മീന്‍ പോലുളളവ. പുളിയുള്ള ഓറഞ്ച് പോലുള്ള സാധനങ്ങള്‍ കഴിച്ചാലും അലര്‍ജിയുള്ളവരുണ്ട്. ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുകയേ ഇവിടെ തരമുള്ളൂ.

Read more about: allergy അലര്‍ജി
English summary

Allergy, Health, Body, Food, Nuts, Water, Bath, Skin, അലര്‍ജി, ആരോഗ്യം, ശരീരം, ഭക്ഷണം, നട്‌സ്, ശ്വേതാണു, ചര്‍മം, തുളസി, കുളി, വെള്ളം

Allergy is a common condition that affects many of us. Here are some home remedies to face allergic problems,
Story first published: Saturday, November 3, 2012, 15:49 [IST]
X
Desktop Bottom Promotion