For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവസമയത്ത് തടി കുറയ്ക്കാം

|

ആര്‍ത്തവ സമയം ചില സ്ത്രീകളിലെങ്കിലും ശരീരഭാരം കൂട്ടുന്നതായി കണ്ടുവരുന്നത്. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളാണ് ഇതിന് കാരണമാകുന്നത്.

മാസമുറ സമയത്തുണ്ടാകുന്ന ഇത്തരം ഭാരക്കൂടുതല്‍ സാധാരണ ഗതിയില്‍ ആര്‍ത്തവദിനങ്ങള്‍ കഴിഞ്ഞാല്‍ മാറുകയും ചെയ്യും. എന്നാല്‍ ചിലര്‍ക്കൈങ്കിലും ഇത് ശാരീരിക, മാനസിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. ഇവര്‍ക്ക് മാസമുറ സമയത്ത് ഭാരം കുറയ്ക്കാന്‍ കഴിയുന്ന ചില വഴികളുമുണ്ട്.

Body Measurment
ഇത്തരം സമയങ്ങളില്‍ ഉപ്പിന്റെ അളവ് നന്നേ കുറയ്ക്കുക. ആര്‍ത്തവസമയത്തുണ്ടാകുന്ന തടിയുടെ ഒരു കാരണം ശരീരത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നതു കൂടിയാണ്. ഇത് വാസ്തവത്തില്‍ വീര്‍ക്കുക എന്നൊരു അവ്‌സഥയാണ്. സോഡിയം ശരീരത്തില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടുന്ന ഒന്നാണ്.

ആര്‍ത്തവസമയത്ത് ധാരാളം വെള്ളം കുടിയ്ക്കുകയും വേണം. ഇത് ശരീരത്തില്‍ അധികമുള്ള സോഡിയം പുറന്തള്ളുവാന്‍ സഹായിക്കും. വെള്ളം കുടിയ്്ക്കുമ്പോള്‍ മൂത്രം പോകുന്ന അളവും കൂടും. ഇതു വഴിയും സോഡിയം നഷ്ടപ്പെടും.

വെള്ളം മാത്രമല്ല, ജലാംശം കൂടുതലുള്ള ഭക്ഷണങ്ങളും കഴിയ്ക്കാം. കുക്കുമ്പര്‍, തണ്ണിമത്തങ്ങ എന്നിവ ഇത്തരം ഭക്ഷണങ്ങളുടെ ഗണത്തില്‍ പെട്ടതാണ്. ആര്‍ത്തവസമയത്ത് ഇത്തരം ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്.

അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുക. ഇത് ആര്‍ത്തവ സമയത്ത് കൂടുതല്‍ പ്രയാസങ്ങളുണ്ടാക്കും. ആരോഗ്യത്തിനും നല്ലതല്ല.

വ്യായാമം ആര്‍ത്തവസമയത്തുമാകാം. ഇത് ഈ സമയത്തെ മാനസിക, ശാരീരിക പ്രയാസങ്ങള്‍ അകറ്റാനുള്ള നല്ലൊരു വഴിയാണ്. ശരീരഭാരം കുറയുകയും ചെയ്യും. കഠിനമമായ വ്യയാമങ്ങള്‍ ചെയ്തില്ലെങ്കിലും നടക്കുക, യോഗയിലെ ശ്വസനക്രിയകള്‍ എന്നിവ ചെയ്യാവുന്ന ലളിത വ്യായാമങ്ങളാണ്.

English summary

Periods, Menstruation, Food, Body Weight, Water, Sodium, Salt, ആര്‍ത്തവം, തടി, വണ്ണം, ശരീരഭാരം, പിരീഡ്‌സ്, മാസമുറ, വെള്ളം, സോഡിയം, ഭക്ഷണം, ഉപ്പ്

Premenstrual and menstrual weight gain is not only unsightly on the scale, but it is also quite uncomfortable.
X
Desktop Bottom Promotion