For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യൂട്രസ് ഇറങ്ങിവരുന്നോ?

|

സ്ത്രീകള്‍ക്ക് ഗര്‍ഭപാത്ര സംബന്ധമായ പ്രശ്‌നങ്ങള്‍ ഇക്കാലത്ത് ധാരാളമായി കണ്ടുവരുന്നു. ഇത്തരമൊരു പ്രശ്‌നമാണ് ഗര്‍ഭപാത്രം ഇറങ്ങി വരുന്നത്.

മെനോപോസ് സമയത്താണ് സാധാരണയായി ഈ അവസ്ഥ കണ്ടുവരുന്നത്. ഗര്‍ഭപാത്രത്തെ ഉറപ്പിച്ചു നിര്‍ത്തുന്ന പേശികളുടെ ബലം കുറയുമ്പോഴാണ് സാധാരണയായി ഈ പ്രശ്‌നമുണ്ടാകുന്നത്.

ഈ പ്രശ്‌നമുണ്ടാകുന്നതിന് കാരണങ്ങള്‍ പലതാണ്. ഗര്‍ഭകാലത്തും പ്രസവസമയത്തും ഇത്തരം പേശികള്‍ വികസിക്കും. പ്രസവശേഷം ഇത് സാധാരണ ഗതിയിലേക്ക് മടങ്ങുകയും ചെയ്യും. പ്രസവശേഷം ആവശ്യത്തിന് ശരീരരക്ഷ കിട്ടാതിരിക്കുക, ഇടവേളകള്‍ അധികമില്ലാത്ത പ്രസവം തുടങ്ങിയവ ഈ പ്രശ്‌നത്തിന് കാരണമാകുന്നു.

മെനോപോസിന് മുന്‍പ് ഈസ്ട്രജന്‍ ആവശ്യത്തിന് ശരീരത്തില്‍ ഉള്ളതിനാല്‍ പേശികള്‍ക്ക് അയവുണ്ടാകുന്നില്ല. എന്നാല്‍ ആര്‍ത്തവവിരാമത്തിന് ശേഷം ഈ ഹോര്‍മോണിന്റെ കുറവ് പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യുന്നു.

മൂത്രമൊഴിക്കുമ്പോഴും മറ്റും ഗര്‍ഭാശയം ഇറങ്ങിവരുന്നതായി അനുഭവപ്പെടും. അടിവയറ്റില്‍ വേദനയും തോന്നും. തക്ക സമയത്ത് ചികിത്സ ലഭ്യമായില്ലെങ്കില്‍ ഗര്‍ഭപാത്രം പുറത്തേക്കു തള്ളിപ്പോരാനും സാധ്യതയുണ്ട്.

വ്യായാമമാണ് ഈ പ്രശ്‌നം വരാതിരിക്കാനുള്ള ഏറ്റവും നല്ല ചികിത്സ. കെഗെല്‍ വ്യായാമങ്ങള്‍ അങ്ങേയറ്റം ഗുണം ചെയ്യും. മലബന്ധം വരാതെ സൂക്ഷിക്കേണ്ടത് വളരെ പ്രധാനം. നാരുകളടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കണം. സര്‍ജറിയിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാം. ലൂപ്‌ഹോള്‍ ശസ്ത്രക്രിയ ഇതിന് സഹായകമാണ്.

English summary

Health, Body, Women, Uterus, Menopause, Hormone, Exercise, Loophole Surgery, ആരോഗ്യം, ശരീരം, സ്ത്രീ, ഗര്‍ഭപാത്രം, യൂട്രസ്, മെനോപോസ്, ആര്‍ത്തവവിരാമം, ഹോര്‍മോണ്‍, ഈസ്ട്രജന്‍, വ്യായാമം, ശസ്ത്രക്രിയ, ലൂപ്‌ഹോള്‍ സര്‍ജറി,

Prolapsed uterus is a condition where the uterus falls into or completely out of the uterus to sag or come completely out of the body to a variable extent,
Story first published: Monday, April 9, 2012, 16:57 [IST]
X
Desktop Bottom Promotion