Just In
Don't Miss
- Movies
ഇതൊക്കെ സംഭവിച്ചെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല; പ്രതിശ്രുത വരനെ ചുംബിക്കാനൊരുങ്ങുന്ന ചിത്രവുമായി എലീന
- News
റിയാദില്‍ സ്ഫോടനമുണ്ടായെന്ന് എഎഫ്പി റിപ്പോര്‍ട്ട്; പിന്നില്‍ യമനിലെ ഹൂത്തികളെന്ന് സംശയം
- Sports
ഐസിസിക്കും ഐപിഎല്‍ 'പേടി', ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ മാറ്റി- പുതിയ തിയ്യതി അറിയാം
- Finance
ലോകരാജ്യങ്ങളില്‍ ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തും; 7.3 ശതമാനം വളര്‍ച്ച പ്രവചിച്ച് യുഎന്‍
- Automobiles
ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കൊറോണ: അധിക പകര്‍ച്ച ശ്വസന തുള്ളികളിലൂടെ
കോവിഡ് 19 വ്യാപനം ഭീതിതമായ രീതിയില്‍ തുടരുകയാണ്. ലോകത്ത് ഇതിനകം 60000ത്തോളം പേരുടെ ജീവന് വൈറസ് കവര്‍ന്നെടുത്തു കഴിഞ്ഞു. രോഗബാധിതരായവര്‍ 11 ലക്ഷം കവിഞ്ഞു. വൈറസിനെ പിടിച്ചുകെട്ടാനായി ശാസ്ത്രലോകം ഒറ്റക്കെട്ടായി പരിശ്രമിക്കുകയാണ്. ദിവസേന നിരവധി പഠനങ്ങളും വാര്‍ത്തകളും വൈറസിനെ സംബന്ധിച്ച് പുറത്തുവരുന്നുണ്ട്. കഴിഞ്ഞദിവസം ലോകാരോഗ്യ സംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്, വൈറസ് പ്രാഥമികമായി പടരുന്നത് ശ്വസന തുള്ളികളിലൂടെയും അടുത്ത സമ്പര്ക്കങ്ങളിലൂടെയുമാണെന്നാണ്. ഇവ വായുവില്‍ കൂടുതല്‍ നേരം നിലനില്‍ക്കുമെന്നും കരുതുന്നില്ലെന്നും അവര്‍ പറയുന്നു.
Most read: കോവിഡ് 19; സമൂഹ വ്യാപനം ഭയാനകം

ലോകാരോഗ്യ സംഘടന പറയുന്നത്
കോവിഡ് 19 രോഗത്തിന് കാരണമാകുന്ന വൈറസ് പ്രാഥമികമായി പകരുന്നത് 'ശ്വസന തുള്ളികളിലൂടെയും അടുത്ത സമ്പര്‍ക്കങ്ങളിലൂടെയുമാണ്', മാത്രമല്ല വായുവില്‍ കൂടുതല്‍ നേരം നില്ക്കുന്നതായി തോന്നുന്നുമില്ല - ലോകാരോഗ്യ സംഘടന പറയുന്നു. വിവിധ വലിപ്പത്തിലുള്ള തുള്ളികളിലൂടെ ശ്വാസകോശ സംബന്ധമായ അണുബാധകള്‍ പകരാന്‍ കഴിയുമെന്ന് ലോകാരോഗ്യ സംഘടന പ്രസിദ്ധീകരണം പറയുന്നു.

ലോകാരോഗ്യ സംഘടന പറയുന്നത്
ചുമ അല്ലെങ്കില്‍ തുമ്മല്‍ പോലുള്ള ശ്വാസകോശ ലക്ഷണങ്ങളുള്ള ഒരു വ്യക്തിയുമായി നിങ്ങള്‍ക്ക് (ഒരു മീറ്ററിനുള്ളില്‍) അടുത്ത സമ്പര്‍ക്കം ഉണ്ടാകുമ്പോഴാണ് ഡ്രോപ്പ് ട്രാന്സ്മിഷന് സംഭവിക്കുന്നത്, ഇത് പകര്‍ച്ചവ്യാധിയായ ഈ തുള്ളികളെ, സാധാരണയായി 5 - 10 മൈക്രോണ്‍ വലുപ്പത്തിലുള്ളവയെ നിങ്ങളുടെ ശരീരത്തിലേക്ക് എത്തിക്കുന്നു.

ലോകാരോഗ്യ സംഘടന പറയുന്നത്
രോഗം ബാധിച്ച വ്യക്തിക്ക് ചുറ്റുമുള്ള അന്തരീക്ഷത്തിലൂടെ നിന്നോ വസ്തുക്കളിലോ സ്പര്‍ശിക്കുന്നതിലൂടെയോ വ്യാപനം സംഭവിക്കാം. വായുവിലൂടെയുള്ള വ്യാപനം ഡ്രോപ്ലറ്റ് ട്രാന്സ്മിഷനില് നിന്ന് വ്യത്യസ്തമാണ്. 5 മൈക്രോണില്‍ താഴെ വ്യാസമുള്ള ചെറിയ കണികകളായി കണക്കാക്കപ്പെടുന്ന ഡ്രോപ്ലെറ്റ്, ന്യൂക്ലിയസ്സിനുള്ളിലെ സൂക്ഷ്മാണുക്കളുടെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നതിനാല്‍ ഒരു മീറ്ററില്‍ കൂടുതല്‍ ദൂരത്തേക്ക് മറ്റുള്ളവരിലേക്ക് ഇത് പകരും.
Most read: കോവിഡ് 19: ചെറുക്കാന്‍ ഈ ചെറുകാര്യങ്ങള്‍ മറക്കരുത്

ലോകാരോഗ്യ സംഘടന പറയുന്നത്
അടുത്തിടെ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് കൊവിഡ് രോഗബാധയുള്ളയാള്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ പുറത്തുവരുന്ന ദ്രവകണികയിലൂടെ കൊറോണ വൈറസിന് എട്ടു മീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നാണ്. വൈറസിന് മണിക്കൂറുകളോളം വായുവില്‍ തങ്ങിനില്‍ക്കാനാകുമെന്നും പഠനം പറയുന്നു.

ലോകാരോഗ്യ സംഘടന പറയുന്നത്
വൈറസ് ബാധിതര്‍ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ പുറത്തുവരുന്ന ദ്രാവകണങ്ങള്ക്ക് 23 മുതല്‍ 27 അടി വരെയോ എട്ടു മീറ്റര്‍ വരെയോ സഞ്ചരിക്കാന്‍ കഴിയുമെന്ന് മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അസോ. പ്രൊഫസര്‍ ലിഡിയ ബൗറോബിയ പറയുന്നു. ലോകാരോഗ്യ സംഘടനയും യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷനും മുന്‍പ് സൂചിപ്പിച്ച സാമൂഹിക അകലം പാലിക്കല്‍ നിര്‍ദേശങ്ങള്‍, വൈറസ് വ്യാപനത്തെ തടയാന്‍ പോകുന്നതല്ലെന്നാണ് ഈ പഠനം സൂചിപ്പിക്കുന്നത്.

ലോകാരോഗ്യ സംഘടന പറയുന്നത്
ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച 75,465 രോഗികളുടെ വിശകലനത്തില്‍ വായുവിലൂടെ പകരുന്ന കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവിലെ തെളിവുകളുടെ അടിസ്ഥാനത്തില്‍, കോവിഡ് 19 രോഗികളെ പരിചരിക്കുന്ന ആളുകള്‍ക്കായി ലോകാരോഗ്യസംഘടന തുള്ളിമരുന്ന്, സമ്പര്‍ക്ക മുന്‍കരുതലുകള്‍ എന്നിവ ശുപാര്‍ശ ചെയ്യുന്നത് തുടരുന്നുണ്ട്. മെഡിക്കല്‍ പരിശോധനകള്‍ നടത്തുമ്പോള്‍ മെഡിക്കല്‍ വിദഗ്ധര്‍ക്ക് വൈറസ് വായുവിലൂടെ പകരുന്നത് തടയാന്‍ നടപടിയെടുക്കാനും ശുപാര്‍ശ ചെയ്യുന്നു.