For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാക്‌സിന്‍ കൊണ്ടുമാത്രം വൈറസ് പോകില്ല: WHO

|

കോവിഡ് വാക്‌സിന്‍ പ്രതീക്ഷയിലിരിക്കുന്ന ലോകത്തിനു മുന്നില്‍ ആശങ്ക ഉയര്‍ത്തുന്ന പ്രസ്താവനയുമായി ലോകാരോഗ്യ സംഘടന. വാക്‌സിന്റെ വരവോടെ വൈറസിനു ശമനമാകുമെന്നാണ് ലോകജനതയുടെ പ്രതീക്ഷ. എന്നാല്‍, വാക്‌സിന്‍ ഒന്നുകൊണ്ടുമാത്രം കൊറോണ വൈറസിനെ മുഴുവനായും തുടച്ചുനീക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടനാ തലവനായ ഡോ. ടെഡ്രോസ് അദനോം ഗെബ്രിയേസസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് അദ്ദേഹം പുതിയ പ്രസ്താവന പങ്കുവച്ചത്.

Most read: ശൈത്യകാലവും കോവിഡും; മറക്കരുത് ഈ കാര്യങ്ങള്‍Most read: ശൈത്യകാലവും കോവിഡും; മറക്കരുത് ഈ കാര്യങ്ങള്‍

വാക്‌സിന്‍ കൊണ്ടുമാത്രം വൈറസ് പോകില്ല: WHO പറയുന്നത്

വാക്‌സിന്‍ കൊണ്ടുമാത്രം വൈറസ് പോകില്ല: WHO പറയുന്നത്

നിലവിലെ കൊവിഡ് പ്രതിരോധ മാര്‍ഗങ്ങളുടെ കൂട്ടത്തിലേക്ക് എത്തുന്ന ശക്തമായ പ്രതിരോധമായിരിക്കും വാക്‌സിന്‍ എന്നും വാക്‌സിന്‍ സ്വീകരിക്കുന്നതോടൊപ്പം തന്നെ മറ്റു പ്രതിരോധ മാര്‍ഗങ്ങളും തുടരണമെന്നും അദ്ദേഹം അറിയിച്ചു. 'കോവിഡ് 19 മഹാമാരിയുടെ തുടക്കം മുതല്‍, വൈറസിനെ നിയന്ത്രണത്തിലാക്കാന്‍ ഒരു വാക്‌സിന്‍ അനിവാര്യമാണെന്ന് അറിയാമായിരുന്നു. എന്നാല്‍, വാക്‌സിന്‍ എത്തിയാലും നിങ്ങളുടെ മറ്റ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ നിര്‍ത്തരുത്'.

വാക്‌സിന്‍ കൊണ്ടുമാത്രം വൈറസ് പോകില്ല: WHO പറയുന്നത്

വാക്‌സിന്‍ കൊണ്ടുമാത്രം വൈറസ് പോകില്ല: WHO പറയുന്നത്

'കോവിഡ് പ്രതിരോധത്തിന് നമ്മുടെ പക്കല്‍ നിലവിലുള്ള ഉപാധികളുടെ കൂട്ടത്തിലേക്കാണ് വാക്സിനും വരുന്നത്. എന്നാല്‍ ഇപ്പറഞ്ഞ മറ്റ് ഉപാധികള്‍ക്കെല്ലാം പകരമാകാന്‍ തല്‍ക്കാലം വാക്സിന് സാധിക്കില്ല. കൊവിഡ് 19 മഹാമാരിക്ക് അന്ത്യംകുറിക്കാനോ പിടിച്ചുകെട്ടാനോ വാക്സിന്‍ ഒന്നുകൊണ്ടു മാത്രം സാധിക്കുകയുമില്ല.' ടെഡ്രോസ് അദനോം പറയുന്നു. കോവിഡ് കേസുകള്‍ നിരീക്ഷിക്കല്‍, പരിശോധന, ക്വാറന്റൈന്‍, പരിചരണം, സമ്പര്‍ക്കം കണ്ടെത്തല്‍, ജാഗ്രത പാലിക്കല്‍ തുടങ്ങിയവ തുടരേണ്ടതുണ്ട്.

Most read:80% കോവിഡ് രോഗികളിലും വിറ്റാമിന്‍ ഡി കുറവ്; പഠനംMost read:80% കോവിഡ് രോഗികളിലും വിറ്റാമിന്‍ ഡി കുറവ്; പഠനം

വാക്‌സിന്‍ കൊണ്ടുമാത്രം വൈറസ് പോകില്ല: WHO പറയുന്നത്

വാക്‌സിന്‍ കൊണ്ടുമാത്രം വൈറസ് പോകില്ല: WHO പറയുന്നത്

പല രാജ്യങ്ങളിലും ഇപ്പോഴും കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യമാണുള്ളത്. ഏതു ഘട്ടത്തിലും ജാഗ്രത കൈവിടാതിരിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. കോവിഡ് വാക്സിന്‍ എത്തിയാല്‍ തന്നെ ആദ്യഘട്ടത്തില്‍ വിതരണം പരിമിതമായിരിക്കും. ആരോഗ്യപ്രവര്‍ത്തകര്‍, പ്രായമായവര്‍, മറ്റ് മാനദണ്ഡങ്ങള്‍ വച്ച് പട്ടികപ്പെടുത്തിയവര്‍ തുടങ്ങിയ വിഭാഗത്തിനാണ് വാക്സിന്‍ ആദ്യം നല്‍കുക. ഇത് മരണനിരക്ക് കുറയ്ക്കുകയും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കാന്‍ സഹായകമാവുകയും ചെയ്യുമെന്നും ലോകാരോഗ്യ സംഘടനാ തലവന്‍ വ്യക്തമാക്കി.

വാക്‌സിന്‍ കൊണ്ടുമാത്രം വൈറസ് പോകില്ല: WHO പറയുന്നത്

വാക്‌സിന്‍ കൊണ്ടുമാത്രം വൈറസ് പോകില്ല: WHO പറയുന്നത്

ലോകമെമ്പാടുമുള്ള നിരവധി കമ്പനികള്‍ വികസിപ്പിച്ചെടുത്ത കൊറോണ വൈറസ് വാക്‌സിനുകള്‍ നിലവില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ മൂന്നാം ഘട്ടത്തിലാണ്. റഷ്യയുടെ സ്പുട്‌നിക് V, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍, ഫൈസറിന്റെ ബി.എന്‍ടി 1662 എം.ആര്‍.എന്‍.എ അടിസ്ഥാനമാക്കിയുള്ള വാക്‌സിന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

Most read:മൊബൈലും പണവും ശ്രദ്ധിക്കണം; കൊറോണവൈറസ്Most read:മൊബൈലും പണവും ശ്രദ്ധിക്കണം; കൊറോണവൈറസ്

വാക്‌സിന്‍ കൊണ്ടുമാത്രം വൈറസ് പോകില്ല: WHO പറയുന്നത്

വാക്‌സിന്‍ കൊണ്ടുമാത്രം വൈറസ് പോകില്ല: WHO പറയുന്നത്

ലോകത്ത് ഇതിനകം കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണമാണെങ്കില്‍ 5.5 കോടിക്ക് മുകളിലെത്തി. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, ഫ്രാന്‍സ്, റഷ്യ എന്നിങ്ങനെയാണ് നിലവില്‍ രോഗബാധിതരുടെ എണ്ണത്തില്‍ മുന്നിലുള്ള രാജ്യങ്ങള്‍. ഇന്ത്യയില്‍ പ്രതിദിനം രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. 88 ലക്ഷത്തിലധികം വൈറസ് ബാധിതര്‍ നിലവില്‍ ഇന്ത്യയിലുണ്ട്. മരണസംഖ്യ 1,30,000 കടന്നു

English summary

Vaccine Alone Will Not End Coronavirus Pandemic: WHO Chief

The pandemic is raging months after it broke out, with infections soaring past 54 million and claiming more than 1.3 million lives. Here is what WHO syas about the pandemic.
Story first published: Tuesday, November 17, 2020, 15:05 [IST]
X
Desktop Bottom Promotion