For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് വാക്‌സിന്‍ പരീക്ഷണം കുരങ്ങുകളില്‍

|

ലോകത്ത് പിടിവിടാതെ കൊറോണ വൈറസ് പിടിമുറുക്കുന്നതിനിടെ വൈറസിനെ ചെറുക്കാനുള്ള വാകിസിന്‍ കണ്ടെത്താനുള്ള തിരക്കിലാണ് ലോക രാഷ്ട്രങ്ങള്‍. ജനുവരിയില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് നാലുമാസം കൊണ്ടുതന്നെ മൂന്നുലക്ഷത്തിലികം പേരുടെ ജീവനെടുത്തു കഴിഞ്ഞു. ഇതിനകം തന്നെ ലോകത്തെമ്പാടുമുള്ള 55 ലക്ഷത്തോളം പേര്‍ക്ക് വൈറസ് ബാധയുമേറ്റു. വൈറസിനെ എത്രയും വേഗം പിടിച്ചു കെട്ടാനായി ലോകമെമ്പാടുമുള്ള മെഡിക്കല്‍ വിദഗ്ധരെയും ഗവേഷകരെയും ഒരു കൊറോണ വൈറസ് വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. ദിവസേന പുതിയ പുതിയ വാര്‍ത്തകള്‍ കൊറോണ വൈറസിനെക്കുറിച്ച് വിവിധ ഇടങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്നുണ്ട്.

Most read: കോവിഡ് 19: വയോധികര്‍ക്ക് ഈ ഭക്ഷണക്രമമെങ്കില്‍ രക്ഷ

തായ്‌ലന്റില്‍ കുരങ്ങുകളില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം

തായ്‌ലന്റില്‍ കുരങ്ങുകളില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം

കഴിഞ്ഞ ദിവസം തായ്‌ലന്റില്‍ നിന്നുള്ള വാര്‍ത്ത അല്‍പം സന്തോഷം പകരുന്നതാണ്. എലികളില്‍ പോസിറ്റീവ് പരീക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം, തായ്‌ലന്‍ഡ് കുരങ്ങുകളില്‍ കൊറോണ വൈറസിനെതിരായ വാക്‌സിന്‍ പരീക്ഷിക്കാന്‍ തുടങ്ങി എന്നതാണത്. കുരങ്ങുകളില്‍ വാക്‌സിന്‍ പരീക്ഷിക്കാന്‍ ഗവേഷകര്‍ നീങ്ങിയതായും സെപ്റ്റംബറോടെ അതിന്റെ ഫലപ്രാപ്തിയുടെ വ്യക്തമായ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും തായ്‌ലന്‍ഡിലെ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര, ഗവേഷണ മന്ത്രി സുവിത് മസിന്‍സി മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.

തായ്‌ലന്റില്‍ കുരങ്ങുകളില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം

തായ്‌ലന്റില്‍ കുരങ്ങുകളില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം

'ഈ പദ്ധതി തായ്‌ലന്റ് ജനതയ്ക്ക് മാത്രമല്ല, മനുഷ്യവര്‍ഗത്തിനു മുഴുവന്‍ വേണ്ടിയുള്ളതാണ്. വാക്‌സിന്‍ വികസിപ്പിക്കുകയും ലോക കമ്മ്യൂണിറ്റി വര്‍ക്ക് ഫോഴ്‌സില്‍ ചേരുകയും ചെയ്യേണ്ട നയത്തിന് രൂപം നല്‍കിയിട്ടുണ്ടെന്നു സുവിത് പറഞ്ഞു. ഇതിനകം ലോകമെമ്പാടും നൂറിലധികം വാക്‌സിനുകള്‍ വികസിപ്പിച്ചതായി റിപ്പര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവയില്‍ 10 എണ്ണം മനുഷ്യ പരീക്ഷണ ഘട്ടത്തിലാണ്.

Most read: ഒരിക്കലും പോകില്ലേ കൊറോണ? W.H.O പറയുന്നത് ഇതാ

തായ്‌ലന്റില്‍ കുരങ്ങുകളില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം

തായ്‌ലന്റില്‍ കുരങ്ങുകളില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം

എല്ലാം ശരിയായി വരികയാണെങ്കില്‍ അടുത്ത വര്‍ഷത്തോടെ വാക്‌സിന്‍ തയ്യാറാകുമെന്ന് തായ്‌ലന്‍ഡിലെ ഗവേഷകര്‍ വിശ്വസിക്കുന്നും സുവിത് പറഞ്ഞു. കോവിഡ് 19നുള്ള വാക്‌സിനായി തായ്‌ലന്‍ഡ് രണ്ട് നിര്‍മ്മാതാക്കളെ റിസര്‍വ്വ് ചെയ്യാന്‍ ആരംഭിച്ചു. തായ് വാക്‌സിന്‍ മെസഞ്ചര്‍ ആര്‍.എന്‍.എ ഉപയോഗിച്ചുള്ളതാണ്. ഇത് ശരീരത്തെ ആന്റിജനുകള്‍ ഉത്പാദിപ്പിക്കാന്‍ നിര്‍ദേശം നല്‍കി രോഗപ്രതിരോധ സംവിധാനത്തെ പ്രവര്‍ത്തനത്തിലേക്ക് നയിക്കുന്നു.

തായ്‌ലന്റില്‍ കുരങ്ങുകളില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം

തായ്‌ലന്റില്‍ കുരങ്ങുകളില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം

നാഷണല്‍ വാക്‌സിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, മെഡിക്കല്‍ സയന്‍സ് വകുപ്പ്, ഷുളലോങ്‌കോണ്‍ സര്‍വകലാശാലയുടെ വാക്‌സിന്‍ ഗവേഷണ കേന്ദ്രം എന്നിവയാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്. അതിനിടെ ഇന്ത്യയില്‍ ഗവേഷണം ഇപ്പോഴും ശൈശവ ഘട്ടത്തിലാണെന്നും, ഒരു വര്‍ഷത്തിനുള്ളില്‍ എന്തെങ്കിലും ശക്തമായ മുന്നേറ്റമുണ്ടാകില്ലെന്നും വിദഗ്ദ്ധര്‍ കരുതുന്നു.

തായ്‌ലന്റില്‍ കുരങ്ങുകളില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം

തായ്‌ലന്റില്‍ കുരങ്ങുകളില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം

കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിനായി ഒരു വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരും സ്വകാര്യ സ്ഥാപനങ്ങളും ശക്തമാക്കിയിട്ടുണ്ട്. കൊറോണ വൈറസ് വാക്‌സിന്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി രൂപ അനുവദിക്കാന്‍ പി.എം കെയര്‍സ് ഫണ്ട് ട്രസ്റ്റ് തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യന്‍ അക്കാദമിയയും സ്റ്റാര്‍ട്ടപ്പുകളും മറ്റു ബിസിനസ് സ്ഥാപനങ്ങളും ഒന്നിച്ച് വാക്‌സിന്‍ രൂപകല്‍പ്പനയിലും വികസനത്തിലും പങ്കാളികളാകുന്നുണ്ട്.

Most read: കോവിഡിനെതിരേ ആന്റിബോഡി; പ്രതീക്ഷയോടെ ലോകം

തായ്‌ലന്റില്‍ കുരങ്ങുകളില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം

തായ്‌ലന്റില്‍ കുരങ്ങുകളില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം

വാക്‌സിന്‍ വികസനത്തിനുള്ള വഴികള്‍ തിരിച്ചറിയുന്നതിനായി ബയോടെക്‌നോളജി വകുപ്പിനെ കേന്ദ്ര ഏകോപന ഏജന്‍സിയാക്കിയിട്ടുണ്ട്. പല ഇന്ത്യന്‍ കമ്പനികളും വിദേശ സ്ഥാപനങ്ങളുമായി വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ സഹകരിക്കുന്നുണ്ട്. മറ്റ് രാജ്യങ്ങള്‍ ഇന്ത്യയേക്കാള്‍ വളരെയധികം പുരോഗതിയിലാണ് ഇക്കാര്യത്തില്‍. ചിലയിടങ്ങളില്‍ മൂന്നാം ഘട്ട പരീക്ഷണങ്ങളിലേക്കു വരെ കടന്നുകഴിഞ്ഞു.

English summary

Thailand Begins Coronavirus Vaccine Trials On Monkeys

The vaccine had shown positive results in trials in mice. The vaccine is now being tested in monkeys and researchers are positive it should be ready by next year.
Story first published: Tuesday, May 26, 2020, 9:36 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X