For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദ്യഘട്ടം വിജയം; കോവിഡ് വാക്‌സിന് ശുഭാരംഭം

|

ലോകത്തെ പിടിച്ചു കുലുക്കിയ കോവിഡില്‍ നിന്ന് രക്ഷനേടാനുള്ള മാനവരാശിയുടെ കാത്തിരിപ്പിന് പുതിയ ആശ്വാസം. ഏറെ പ്രതീക്ഷയോടെ ലോകം കാത്തിരുന്ന കോവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണങ്ങള്‍ വിജയം കണ്ടു. അസ്‌ട്രോസെനേക ഫാര്‍മസ്യൂട്ടിക്കലുമായി ചേര്‍ന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയാണ് വാക്‌സിന്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്.

Most read: കോവിഡ് കൂടുതല്‍ മോശമാകുന്നു: ഡബ്ല്യു.എച്ച്.ഒMost read: കോവിഡ് കൂടുതല്‍ മോശമാകുന്നു: ഡബ്ല്യു.എച്ച്.ഒ

ഇതിന്റെ ആദ്യഘട്ട മനുഷ്യ പരിശോധനകള്‍ വിജയം കണ്ടതായി അധികൃതര്‍ അറിയിച്ചു. ഇത് രോഗകാരി വൈറസിനെ പരാജയപ്പെടുത്തുന്നതിനുള്ള വഴിയില്‍ പുരോഗതിയുടെ അടയാളമാണെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ആദ്യഘട്ടം വിജയം; കോവിഡ് വാക്‌സിന് ശുഭാരംഭം

ആദ്യഘട്ടം വിജയം; കോവിഡ് വാക്‌സിന് ശുഭാരംഭം

ഗവേഷണ ഫലങ്ങള്‍ കഴിഞ്ഞ ദിവസം ദി ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ചു. പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലാണ് മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷിക്കുന്നത്. മൂന്നാം ഘട്ട പരീക്ഷണങ്ങളിലെ പ്രാഥമിക ഘട്ടമായി 1077 പേരിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്. വാക്‌സിന്‍ എടുത്തവരുടെ രോഗപ്രതിരോധ ശേഷി വര്‍ധിച്ചതായും ആന്റിബോഡിയുടെയും ശ്വേതരക്താണുക്കളുടെ തോത് ഉയര്‍ന്നതായും അധികൃതര്‍ വ്യക്തമാക്കി.

ആദ്യഘട്ടം വിജയം; കോവിഡ് വാക്‌സിന് ശുഭാരംഭം

ആദ്യഘട്ടം വിജയം; കോവിഡ് വാക്‌സിന് ശുഭാരംഭം

കോവിഡ് വൈറസിനെ ലക്ഷ്യം വയ്ക്കുന്ന വാക്‌സിന്‍, സംരക്ഷിത ന്യൂട്രലൈസിംഗ് ആന്റിബോഡികളുടെയും രോഗപ്രതിരോധ ടി സെല്ലുകളുടെയും അളവ് വര്‍ദ്ധിപ്പിച്ചതായി പഠന സംഘം അഭിപ്രായപ്പെട്ടു. ആന്റിബോഡികളെ നിര്‍വീര്യമാക്കുന്നതില്‍ മാത്രമല്ല, ടി സെല്ലുകളിലെയും മികച്ച രോഗപ്രതിരോധ പ്രതികരണങ്ങളാണ് കാണുന്നതെന്ന് ഓക്‌സ്‌ഫോര്‍ഡിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അഡ്രിയാന്‍ ഹില്‍ അറിയിച്ചു.

Most read:2021ഓടെ ഇന്ത്യയില്‍ ദിനവും 2.87 ലക്ഷം കോവിഡ്Most read:2021ഓടെ ഇന്ത്യയില്‍ ദിനവും 2.87 ലക്ഷം കോവിഡ്

ആദ്യഘട്ടം വിജയം; കോവിഡ് വാക്‌സിന് ശുഭാരംഭം

ആദ്യഘട്ടം വിജയം; കോവിഡ് വാക്‌സിന് ശുഭാരംഭം

മൃഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഇതിനകം തന്നെ ഓക്‌സ്‌ഫോര്‍ഡ് അസ്ട്രസെനെക്ക വാക്‌സിന്‍ വിജയം കണ്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് മനുഷ്യരില്‍ പരീക്ഷണത്തിനു സജ്ജമാക്കിയത്. വൈറസിനെ നിര്‍വീര്യമാക്കുന്ന ആന്റിബോഡികളുടെ ഉത്പാദനം ഉത്തേജിപ്പിക്കുന്നത് വാക്‌സിന്‍ ഫലപ്രദമാകുമെന്ന് സൂചിപ്പിക്കുന്നുവെങ്കിലും ഇത് പരീക്ഷണത്തിന്റെ പ്രാരംഭ ഘട്ടമാണ്.

ആദ്യഘട്ടം വിജയം; കോവിഡ് വാക്‌സിന് ശുഭാരംഭം

ആദ്യഘട്ടം വിജയം; കോവിഡ് വാക്‌സിന് ശുഭാരംഭം

ഈ പുതിയ വാക്‌സിന്‍ 18നും 55നും ഇടയില്‍ പ്രായമുള്ളവരില്‍ ഇരട്ട രോഗപ്രതിരോധ ശേഷി നല്‍കുന്നതായി ഓക്‌സ്‌ഫോഡ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. മിക്കവരിലും രോഗപ്രതിരോധ ശേഷി വര്‍ധിക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞുവെന്നും ഡോ. അഡ്രിയാന്‍ ഹില്‍ പറഞ്ഞു. വാക്‌സിന്റെ കണ്ടെത്തല്‍ ഏറെ ആശ്വാസം നല്‍കുന്നതാണ് എന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ പ്രതികരണം.

Most read:കോവിഡ് വായുവിലൂടെ പകരുമെന്ന് ശാസ്ത്രജ്ഞര്‍; തള്ളിMost read:കോവിഡ് വായുവിലൂടെ പകരുമെന്ന് ശാസ്ത്രജ്ഞര്‍; തള്ളി

ആദ്യഘട്ടം വിജയം; കോവിഡ് വാക്‌സിന് ശുഭാരംഭം

ആദ്യഘട്ടം വിജയം; കോവിഡ് വാക്‌സിന് ശുഭാരംഭം

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്തങ്ങോളമിങ്ങോളം 160 ഓളം കൊറോണ വൈറസ് വാക്‌സിനുകള്‍ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇതില്‍ ഏറ്റവും പ്രതീക്ഷ ഉണര്‍ത്തുന്നതാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ ഈ പുതിയ വാക്‌സിന്‍. ആദ്യഘട്ട പരീക്ഷണങ്ങള്‍ക്ക് ശേഷം ഉടന്‍തന്നെ പതിനായിരം പേരില്‍ അടുത്ത ഘട്ട പരീക്ഷണങ്ങള്‍ ഓക്‌സ്‌ഫോഡ് ആരംഭിക്കും. സെപ്റ്റംബറോടെ വാക്‌സിന്‍ വിപണിയില്‍ എത്തിക്കാനാണ് അധികൃതരുടെ ശ്രമമെങ്കിലും ഇത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് പറയാനായിട്ടില്ല.

ആദ്യഘട്ടം വിജയം; കോവിഡ് വാക്‌സിന് ശുഭാരംഭം

ആദ്യഘട്ടം വിജയം; കോവിഡ് വാക്‌സിന് ശുഭാരംഭം

വാക്‌സിന്‍ പരീക്ഷണങ്ങളില്‍ ഇന്ത്യയും ഏറെ മുന്നിലെത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഏഴ് ഇന്ത്യന്‍ കമ്പനികളാണ് വാക്‌സിന്‍ നിര്‍മാണത്തിന് മുന്‍കൈയെടുക്കുന്നത്. ഇവയില്‍ പല കമ്പനികളുടെയും പ്രാഥമിക ഘട്ട വാക്‌സിന്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പലതും മനുഷ്യഘട്ട പരീക്ഷണത്തിനും സജ്ജമായിരിക്കുകയാണ്. അമേരിക്കയും റഷ്യയും വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ മുന്നില്‍ തന്നെയുണ്ട്.

Most read:കോവിഡിനെതിരേ ഇന്ത്യന്‍ വാക്‌സിന്‍ ഓഗസ്റ്റ് 15ന്Most read:കോവിഡിനെതിരേ ഇന്ത്യന്‍ വാക്‌സിന്‍ ഓഗസ്റ്റ് 15ന്

ആദ്യഘട്ടം വിജയം; കോവിഡ് വാക്‌സിന് ശുഭാരംഭം

ആദ്യഘട്ടം വിജയം; കോവിഡ് വാക്‌സിന് ശുഭാരംഭം

ഈ വര്‍ഷം ആദ്യം ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് ഇതിനകം തന്നെ ലോകത്തെമ്പാടുമുള്ള 6,00,000ത്തിലധികം ആളുകളെ കൊന്നൊടുക്കി. ഒന്നര കോടിയോളം ആളുകളെ രോഗം ബാധിച്ചു. ഇന്ത്യയില്‍ ഇതിനകം കൊറോണ വൈറസ് 27,000ത്തിലധികം പേരുടെ ജീവനെടുത്തു. 11 ലക്ഷത്തോളം പേര്‍ രോഗത്തിന്റെ പിടിയിലായി.

English summary

Oxford Covid Vaccine Shows Early Promise: Study

An experimental COVID-19 vaccine, being developed by the University of Oxford, was safe and produced an immune response in early-stage clinical trials in healthy volunteers. Read on to know more.
X
Desktop Bottom Promotion