For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇംഗ്ലണ്ടില്‍ ഭീതി പരത്തി കോവിഡിന്റെ പുതിയ വകഭേദം; അതീവ ജാഗ്രത

|

കോവിഡ് വൈറസ് വ്യാപനം ഒരു വര്‍ഷത്തിനിപ്പുറവും തുടരുമ്പോള്‍ അപകടഭീതി വിട്ടൊഴിയാതെ ബ്രിട്ടണ്‍. വൈറസിന്റെ ജനിതകമാറ്റം വന്ന പുതിയ വകഭേദം കണ്ടെത്തിയെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വാര്‍ത്ത. തെക്കന്‍ ഇംഗ്ലണ്ടിലാണ് കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ഇത് അണുബാധ വേഗത്തില്‍ പടരാന്‍ ഇടയാക്കുമെന്ന് ബ്രിട്ടണ്‍ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് അറിയിച്ചു.

Most read: ശൈത്യകാലവും കോവിഡും; മറക്കരുത് ഈ കാര്യങ്ങള്‍Most read: ശൈത്യകാലവും കോവിഡും; മറക്കരുത് ഈ കാര്യങ്ങള്‍

ഇംഗ്ലണ്ടില്‍ ഭീതി പരത്തി കോവിഡിന്റെ പുതിയ വകഭേദം

ഇംഗ്ലണ്ടില്‍ ഭീതി പരത്തി കോവിഡിന്റെ പുതിയ വകഭേദം

ഇതിനെത്തുടര്‍ന്ന് ഇന്നലെ മുതല്‍ ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടണ്‍ അതീവ ജാഗ്രതയിലേക്ക് നീങ്ങി. 'ഹൈ അലര്‍ട്ട്' അഥവാ 'ത്രീ ടയര്‍' കൊറോണ വൈറസ് നിയന്ത്രണങ്ങളാണ് ഇപ്പോള്‍ നിലവിലുള്ളത്. തിയേറ്ററുകളും പബ്ബുകളും റെസ്റ്റോറന്റുകളും മറ്റ് ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളും അടയ്ക്കും. ടേക്ക് എവേകളും ഡെലിവറികളും ഒഴിവാക്കും.

ഇംഗ്ലണ്ടില്‍ ഭീതി പരത്തി കോവിഡിന്റെ പുതിയ വകഭേദം

ഇംഗ്ലണ്ടില്‍ ഭീതി പരത്തി കോവിഡിന്റെ പുതിയ വകഭേദം

ജനങ്ങള്‍ അവരുടെ വീട്ടുകാരല്ലാത്ത ആരുമായും ഇടപഴകാന്‍ പാടില്ല. എന്നാല്‍, ആറ് പേര്‍ വരെ കൂട്ടങ്ങളായി പൊതു സ്ഥലങ്ങളില്‍ കണ്ടുമുട്ടാന്‍ കഴിയും. ദിനംപ്രതിയുള്ള കോവിഡ് 19 കേസുകളില്‍ ലണ്ടനില്‍ കുത്തനെ വര്‍ധനയുണ്ടായതായും കൊറോണ വൈറസിന്റെ ഈ മാറ്റത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും മാറ്റ് ഹാന്‍കോക്ക് പറഞ്ഞു.

Most read:80% കോവിഡ് രോഗികളിലും വിറ്റാമിന്‍ ഡി കുറവ്; പഠനംMost read:80% കോവിഡ് രോഗികളിലും വിറ്റാമിന്‍ ഡി കുറവ്; പഠനം

ഇംഗ്ലണ്ടില്‍ ഭീതി പരത്തി കോവിഡിന്റെ പുതിയ വകഭേദം

ഇംഗ്ലണ്ടില്‍ ഭീതി പരത്തി കോവിഡിന്റെ പുതിയ വകഭേദം

ലണ്ടനിലും പരിസര പ്രദേശങ്ങളിലുമുള്ള കോവിഡ് 19 കേസുകള്‍ ക്രമാതീതമായ തോതില്‍ വര്‍ധിച്ചതാണ് നടപടികള്‍ക്ക് കാരണം. ഡിസംബര്‍ 13 വരെ പുതിയ തരത്തിലുള്ള ആയിരത്തിലധികം കോവിഡ് 19 കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രധാനമായും ഇത് ഇംഗ്ലണ്ടിന്റെ തെക്ക്, കിഴക്ക് ഭാഗങ്ങളിലാണ്. ഇതിനെക്കുറിച്ച് വിശദമായ പഠനം നടത്തിവരികയാണെന്ന് മാറ്റ് ഹാന്‍കോക്ക് അറിയിച്ചു.

ഇംഗ്ലണ്ടില്‍ ഭീതി പരത്തി കോവിഡിന്റെ പുതിയ വകഭേദം

ഇംഗ്ലണ്ടില്‍ ഭീതി പരത്തി കോവിഡിന്റെ പുതിയ വകഭേദം

വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനാണ് പുതിയ വകഭേദത്തില്‍ ജനിതക മാറ്റത്തിന് വിധേയമായിരിക്കുന്നത്. എന്നാല്‍ ഈ വകഭേദം കടുത്ത കോവിഡ് 19 അണുബാധയ്ക്ക് കാരണമാകുമെന്നതിന് നിലവില്‍ തെളിവുകളൊന്നുമില്ല. അല്ലെങ്കില്‍ ഇത് വാക്‌സിനുകള്‍ ഫലപ്രദമല്ലാത്തതാക്കുമെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു. ഇതിനെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.

Most read:ജോലിക്കാരായ സ്ത്രീകളാണോ? ആരോഗ്യം വച്ച് കളിക്കല്ലേMost read:ജോലിക്കാരായ സ്ത്രീകളാണോ? ആരോഗ്യം വച്ച് കളിക്കല്ലേ

ഇംഗ്ലണ്ടില്‍ ഭീതി പരത്തി കോവിഡിന്റെ പുതിയ വകഭേദം

ഇംഗ്ലണ്ടില്‍ ഭീതി പരത്തി കോവിഡിന്റെ പുതിയ വകഭേദം

SARS-CoV-2 ഉള്‍പ്പെടെ എല്ലാ വൈറസുകളിലും മ്യൂട്ടേഷനുകള്‍ അല്ലെങ്കില്‍ ജനിതക മാറ്റങ്ങള്‍ സ്വാഭാവികമായും ഉണ്ടാകുന്നുണ്ട്. SARS-CoV-2 ന്റെ കാര്യത്തില്‍, ആഗോളതലത്തില്‍ പ്രതിമാസം ഒന്ന് മുതല്‍ രണ്ട് വരെ മ്യൂട്ടേഷനുകള്‍ എന്ന തോതില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നുവെന്ന് COG-UK ജനിതക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. '2019 ല്‍ വൈറസ് ഉയര്‍ന്നുവന്നതിനുശേഷം ആയിരക്കണക്കിന് മ്യൂട്ടേഷനുകള്‍ SARS-CoV-2 ജീനോമില്‍ ഇതിനകം ഉയര്‍ന്നുവന്നിട്ടുണ്ട്,. അവര്‍ പറഞ്ഞു.

ഇംഗ്ലണ്ടില്‍ ഭീതി പരത്തി കോവിഡിന്റെ പുതിയ വകഭേദം

ഇംഗ്ലണ്ടില്‍ ഭീതി പരത്തി കോവിഡിന്റെ പുതിയ വകഭേദം

വൈറസ് വികസിക്കുന്നത് അപ്രതീക്ഷിതമല്ലെന്നും അപകടസാധ്യത മനസ്സിലാക്കാന്‍ ഇതിന്റെ മാറ്റങ്ങള്‍ വേഗത്തില്‍ കണ്ടെത്തേണ്ടത് പ്രധാനമാണെന്നും പി.എച്ച്.ഇ മെഡിക്കല്‍ ഉപദേഷ്ടാവ് സൂസന്‍ ഹോപ്കിന്‍സ് പറഞ്ഞു.

Most read:വാക്‌സിന്‍ കൊണ്ടുമാത്രം വൈറസ് പോകില്ല: WHOMost read:വാക്‌സിന്‍ കൊണ്ടുമാത്രം വൈറസ് പോകില്ല: WHO

ഇംഗ്ലണ്ടില്‍ ഭീതി പരത്തി കോവിഡിന്റെ പുതിയ വകഭേദം

ഇംഗ്ലണ്ടില്‍ ഭീതി പരത്തി കോവിഡിന്റെ പുതിയ വകഭേദം

ലോകത്ത് ഇതിനകം കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണമാണെങ്കില്‍ 7.5 കോടിക്ക് അടുത്തെത്തി. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ. ഫ്രാന്‍സ് എന്നിങ്ങനെയാണ് നിലവില്‍ രോഗബാധിതരുടെ എണ്ണത്തില്‍ മുന്നിലുള്ള രാജ്യങ്ങള്‍. ഇന്ത്യയില്‍ പ്രതിദിനം രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. ഒരു കോടിക്കടുത്ത് വൈറസ് ബാധിതര്‍ നിലവില്‍ ഇന്ത്യയിലുണ്ട്. മരണസംഖ്യ 1,44,000 കടന്നു

English summary

New coronavirus strain spreading in UK has key mutations: Scientists

British scientists are trying to establish whether the rapid spread in southern England of a new variant of the virus that causes COVID-19 is linked to key mutations they have detected in the strain. Read on.
Story first published: Thursday, December 17, 2020, 14:28 [IST]
X
Desktop Bottom Promotion