Just In
Don't Miss
- News
വൈപ്പിനിൽ യുഡിഎഫ് സ്ഥാനാർത്ഥി?; ഒടുവിൽ പ്രതികരിച്ച് താരം.. മറുപടി ഇതാ ഇങ്ങനെ
- Finance
ഡിജിറ്റൽ പണമിടപാട്; തട്ടിപ്പുകൾ തടയും, പുതിയ നയരൂപീകരണത്തിന് റിസർവ്വ് ബാങ്ക്
- Sports
ISL 2020-21: മജുംദാര്‍ രക്ഷകനായി, ചെന്നൈയെ പിടിച്ചുകെട്ടി ഈസ്റ്റ് ബംഗാള്‍
- Movies
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹൈഡ്രോക്സിക്ലോറോക്വിന്‍ മരണനിരക്ക് ഉയര്‍ത്തുന്നു
അമേരിക്കയില്‍ കൊറോണവൈറസ് വ്യാപകമായതോടെയാണ് ഇന്ത്യക്കാര്‍ക്ക് ഹൈഡ്രോക്സിക്ലോറോക്വിന്‍ എന്ന പേര് പരിചിതമായത്. കൊറോണ ചികിത്സയ്ക്കായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയില്‍ സമ്മര്‍ദ്ദം ചെലുത്തി വന്‍തോതില്‍ ഇവിടെനിന്ന് കയറ്റിക്കൊണ്ടുപോയതാണ് ഈ മരുന്ന്. എന്നാല്‍ അമേരിക്കയിലെ മെഡിക്കല്‍ ഗവേഷകര്‍ ഇപ്പോള്‍ പറയുന്നത് കൊറോണ വൈറസിനെതിരേ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഒരുതരത്തിലും ഫലിക്കുന്നില്ലെന്നും മരണനിരക്ക് ഉയര്‍ത്തുക മാത്രമാണ് ചെയ്യുന്നതെന്നുമാണ്.
Most read: കോവിഡ് 19: കാന്‍സര്‍ ബാധിതര്‍ അറിയേണ്ട കാര്യങ്ങള്‍

ഹൈഡ്രോക്സിക്ലോറോക്വിന്‍ മരണനിരക്ക് ഉയര്‍ത്തുന്നു: പഠനം
ട്രംപ് നിര്‍ദ്ദേശിച്ച ചികിത്സയായ ഹൈഡ്രോക്സിക്ലോറോക്വിന്‍ കഴിക്കുന്ന കൊറോണ വൈറസ് രോഗികള്‍ക്ക് മരുന്ന് കഴിക്കാത്തവരെ അപേക്ഷിച്ച് ഇവരില്‍ മരണനിരക്ക് കൂടുതലാണെന്നും യു.എസ് വെറ്ററന്‍സ് ഹെല്‍ത്ത് അഡ്മിനിസ്ട്രേഷന് മെഡിക്കല്‍ സെന്ററുകളിലെ രോഗികളില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞു. വെറ്ററന്‍സിന്റെ മെഡിക്കല്‍ ഗവേഷകര്‍ അവലോകനം ചെയ്ത പഠനം കഴിഞ്ഞദിവസമാണ് പുറത്തുവിട്ടത്.

ഹൈഡ്രോക്സിക്ലോറോക്വിന്‍ മരണനിരക്ക് ഉയര്‍ത്തുന്നു: പഠനം
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടസ് ഓഫ് ഹെല്‍ത്ത്, യൂണിവേഴ്സിറ്റി ഓഫ് വിര്‍ജീനിയ എന്നിവര്‍ അമേരിക്കയിലെ കോവിഡ് രോഗികളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 368 രോഗികളില്‍ നടത്തിയ പഠനത്തില്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ എടുത്ത 97 രോഗികളില്‍ 27.8% മരണനിരക്കാണ് കണ്ടെത്തിയത്. മരുന്ന് കഴിക്കാത്ത 158 രോഗികള്‍ക്ക് 11.4% ആയിരുന്നു മരണനിരക്ക്.

ഹൈഡ്രോക്സിക്ലോറോക്വിന്‍ മരണനിരക്ക് ഉയര്‍ത്തുന്നു: പഠനം
അമേരിക്കയിലെ medrxiv.org എന്ന വെബ്സൈറ്റിലാണ് പഠനം പ്രസിദ്ധീകരിച്ചത്. അമേരിക്കയില്‍ ഈ മരുന്ന് വ്യാപകമായി ഉപയോഗിക്കുന്നതിന് മുമ്പ് കൃത്യമായ പരീക്ഷണങ്ങള്‍ നടത്തേണ്ടിയിരുന്നതിന്റെ ആവശ്യകതയും പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്. സൗത്ത് കരോളിനയിലെ കൊളംബിയ വിഎ ഹെല്‍ത്ത് കെയര്‍ സിസ്റ്റം, സൗത്ത് കരോളിന സര്‍വ്വകലാശാല, യൂണിവേഴ്സിറ്റി ഓഫ് വിര്‍ജീനിയ എന്നിവടങ്ങളിലെ ജോലിക്കാരാണ് നിരീക്ഷണങ്ങള്‍ പഠനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
Most read: പ്രമേഹത്തിന് ആയുര്‍വേദം പറയും വഴി ഇതാ

ഹൈഡ്രോക്സിക്ലോറോക്വിന്‍ മരണനിരക്ക് ഉയര്‍ത്തുന്നു: പഠനം
ഹൈഡ്രോക്സിക്ലോറോക്വിന്‍ നല്കിയ രോഗികളില്‍ മാത്രം മൊത്തത്തിലുള്ള മരണനിരക്ക് ഉയര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒരു രോഗിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുന്നതിന് ഹൈഡ്രോക്സിക്ലോറോക്വിന്‍ അല്ലെങ്കില്‍ ആന്റിബയോട്ടിക് അസിട്രോമിസൈന്‍ എന്നിവയുടെ സ്വാധീനമുണ്ടോ എന്നും ഗവേഷകര്‍ പരിശോധിച്ചു. പഠനത്തില്‍, അസിട്രോമിസൈന്‍ ഉപയോഗിച്ചോ അല്ലാതെയോ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉപയോഗിക്കുന്നത് കോവിഡ് ബാധിച്ച് പ്രവേശിപ്പിച്ച രോഗികളില്‍ മെക്കാനിക്കല്‍ വെന്റിലേഷന് സാധ്യത കുറച്ചതായി തെളിവുകളൊന്നും കണ്ടെത്തിയില്ലെന്നും ഗവേഷകര്‍ പറയുന്നു.

ഹൈഡ്രോക്സിക്ലോറോക്വിന്‍ മരണനിരക്ക് ഉയര്‍ത്തുന്നു: പഠനം
കോവിഡ് 19 തടയുന്നതിനോ ചികിത്സിക്കുന്നതിനോ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് അംഗീകരിച്ച മരുന്നുകള്‍ നിലവില്‍ ഇല്ല, കൊറോണ വൈറസിനെ ചെറുക്കുന്ന നിരവധി മരുന്നുകളെക്കുറിച്ച് ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഡൊണാള്‍ഡ് ട്രംപ് ട്രംപ് ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്നിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, അത് പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും സുരക്ഷിതമാണോയെന്നും അറിയാന്‍ ഇനിയും പഠിക്കേണ്ടതുണ്ടെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഹൈഡ്രോക്സിക്ലോറോക്വിന്‍ മരണനിരക്ക് ഉയര്‍ത്തുന്നു: പഠനം
മലേറിയ, ല്യൂപ്പസ്, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് തുടങ്ങിയ രോഗങ്ങളെ ചികിത്സിക്കാന്‍ പതിറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന വരുന്നാണ് ഹൈഡ്രോക്സിക്ലോറോക്വിന്‍. 'കോവിഡ് 19 ഗെയിം ചേഞ്ചര്‍' എന്നാണ് ട്രംപ് ഈ മരുന്നിനെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഒരുതരത്തിലും ഫലപ്രദമല്ലെന്നാണ് നിലവിലെ പഠനങ്ങള്‍ കാണിക്കുന്നത്.
Most read: കോവിഡ് 19: കൈയുറകള്‍ സൂക്ഷിച്ച് ഉപയോഗിക്കാം

ഹൈഡ്രോക്സിക്ലോറോക്വിന്‍ മരണനിരക്ക് ഉയര്‍ത്തുന്നു: പഠനം
ഫ്രാന്‍സിലെ ഗവേഷകര്‍ നടത്തിയ മറ്റൊരു പഠനത്തിലും ഹൈഡ്രോക്സിക്ലോറോക്വിന്‍ ഗുണം ചെയ്യുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ മരുന്നിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചും നേരത്തേ തന്നെ ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ഹൃദയ താളം, കടുത്ത രക്തസമ്മര്‍ദ്ദം, പേശി അല്ലെങ്കില്‍ നാഡി ക്ഷതം എന്നിവയ്ക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ തന്നെ പറഞ്ഞിരുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് അമേരിക്കയാണ്. ഇതുവരെ അമേരിക്കയില്‍ 48000ത്തിലധികം പേര് കോവിഡ് 19 ബാധിച്ച് മരിച്ചുകഴിഞ്ഞു