For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ്: വഴിത്തിരിവാകുന്ന മരുന്നുമായി ഗവേഷകര്‍

|

കോവിഡിനെ ചെറുക്കാന്‍ ലോകം പകച്ചു നില്‍ക്കുമ്പോള്‍ ലണ്ടനില്‍ നിന്നൊരു സന്തോഷ വാര്‍ത്ത. ലോക ജനതയുടെ ഉറക്കം കെടുത്തിയ കൊറോണ വൈറസിനെ ചെറുക്കാന്‍ സ്റ്റിറോയ്ഡ് ആയ ഡെക്‌സാമെത്തസോണ്‍ ഫലപ്രദമാണെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് ഈ സ്റ്റിറോയ്ഡിന്റെ ഗുണഫലം കണ്ടെത്തിയത്.

ost read: കോവിഡ് 19: ചെറുക്കാന്‍ ഈ ചെറുകാര്യങ്ങള്‍ മറക്കരുത്

ഡെക്‌സാമെത്തസോണ്‍ ഫലപ്രദമെന്ന് ഗവേഷകര്‍

ഡെക്‌സാമെത്തസോണ്‍ ഫലപ്രദമെന്ന് ഗവേഷകര്‍

കോവിഡ് 19 രോഗം മെച്ചപ്പെടുത്തുന്നതായി കാണിക്കുന്ന ആദ്യത്തെ മരുന്നാണ് ഡെക്‌സാമെത്തസോണ്‍. ഒരു പ്രധാന വഴിത്തിരിവാണ് ഈ കണ്ടെത്തലെന്നും ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസര്‍ പീറ്റര്‍ ഹോര്‍ബി പറഞ്ഞു. ഗുരുതരമായി രോഗം ബാധിച്ച രണ്ടായിരത്തിലധികം കോവിഡ് 19 രോഗികള്‍ക്ക് ഈ സ്റ്റിറോയ്ഡ് നല്‍കിയാണ് പഠനസംഘം ഫലങ്ങള്‍ നിരീക്ഷിച്ചത്.

ഡെക്‌സാമെത്തസോണ്‍ ഫലപ്രദമെന്ന് ഗവേഷകര്‍

ഡെക്‌സാമെത്തസോണ്‍ ഫലപ്രദമെന്ന് ഗവേഷകര്‍

വെന്റിലേറ്ററിന്റെ സഹായത്തോടെ മാത്രം ശ്വസിക്കാന്‍ കഴിയുന്നവരില്‍, ഡെക്‌സാമെത്തസോണ്‍ മരണ നിരക്ക് 35 ശതമാനം കുറച്ചു. പ്രാഥമിക ഫലങ്ങള്‍ അനുസരിച്ച് മറ്റ് രോഗികളില്‍ അഞ്ചിലൊന്ന് ശതമാനം പേര്‍ക്കും രോഗം കുറഞ്ഞതായി കാണിച്ചു. വായിലൂടെ കഴിക്കാവുന്ന ഈ മരുന്ന് ഇഞ്ചക്ഷന്‍ ആയും നല്‍കാം. ചൊവ്വാഴ്ച്ചയാണ് ഗവേഷകര്‍ ഫലം പുറത്ത് വിട്ടത്. ഇത് പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍.

Most read: കൊറോണക്കാലത്ത് ശരീരം കാക്കാന്‍ കോവിഡ് ഡയറ്റ്

ഡെക്‌സാമെത്തസോണ്‍ ഫലപ്രദമെന്ന് ഗവേഷകര്‍

ഡെക്‌സാമെത്തസോണ്‍ ഫലപ്രദമെന്ന് ഗവേഷകര്‍

അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങള്‍ക്കും റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ആസ്ത്മ എന്നവയ്ക്കും ചികിത്സിക്കാന്‍ സാധാരണയായി ഉപയോഗിക്കുന്ന ഡെക്‌സാമെത്തസോണ്‍ ഒരു ആന്റി ഇഫഌമേറ്ററിയാണ്. മറ്റുള്ള മരുന്നുകളെ അപേക്ഷിച്ച് ഡെക്‌സാമെത്തസോണ്‍ വിലകുറഞ്ഞതാണ്. ഈ മരുന്ന് എല്ലായിടത്തും എളുപ്പത്തില്‍ ലഭ്യമാകുന്നു എന്നതും ഇതിന്റെ നേട്ടത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നു. കോവിഡ് രോഗികള്‍ക്ക് ഉടന്‍ മരുന്ന് ലഭിക്കാന്‍ തുടങ്ങുമെന്ന് ബ്രിട്ടന്‍ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു.

ഡെക്‌സാമെത്തസോണ്‍ ഫലപ്രദമെന്ന് ഗവേഷകര്‍

ഡെക്‌സാമെത്തസോണ്‍ ഫലപ്രദമെന്ന് ഗവേഷകര്‍

പ്രാഥമിക പരിശോധനയില്‍ ഡെക്‌സാമെത്തസോണിന്റെ സാധ്യതയുടെ ആദ്യ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് മാര്‍ച്ചില്‍ തന്നെ അധികൃതര്‍ ഈ മരുന്ന് സംഭരിക്കാന്‍ ആരംഭിച്ചിരുന്നതായി ഹാന്‍കോക്ക് പറഞ്ഞു. വൈറസ് വ്യാപനത്തിന്റെ തുടക്കത്തില്‍ തന്നെ യു.കെയിലെ രോഗികളെ ചികിത്സിക്കാന്‍ ഈ മരുന്ന് ഉപയോഗിച്ചിരുന്നെങ്കില്‍ 5,000 ജീവന്‍ എങ്കിലും രക്ഷിക്കാമായിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.

Most read: മാനവരാശിയുടെ പകുതിപ്പേര്‍ മരിക്കും; മുന്നറിയിപ്പ്

ഡെക്‌സാമെത്തസോണ്‍ ഫലപ്രദമെന്ന് ഗവേഷകര്‍

ഡെക്‌സാമെത്തസോണ്‍ ഫലപ്രദമെന്ന് ഗവേഷകര്‍

റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ആസ്ത്മ തുടങ്ങിയ രോഗാവസ്ഥകള്‍ക്ക് ചികിത്സിക്കാന്‍ 1960 കളുടെ തുടക്കം മുതല്‍ ഡെക്‌സാമെത്തസോണ്‍ ഉപയോഗിക്കുന്നു. ഇതുവരെ, കോവിഡ് രോഗികള്‍ക്ക് ഗുണം ചെയ്യുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള ഒരേയൊരു മരുന്ന് റെംഡെസിവിര്‍ ആണ്, ഇത് എബോളയ്ക്ക് ഉപയോഗിച്ചതാണ്. ചില രോഗികളില്‍ രോഗം കുറയ്ക്കുന്നതായി റെംഡെസിവിര്‍ എന്ന ആന്റി വൈറല്‍ ഇതിനകം ബ്രിട്ടനില്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഏപ്രിലില്‍ നടത്തിയ ഒരു പഠനത്തില്‍ ഇതുകൊണ്ട് ക്ലിനിക്കല്‍ പ്രയോജനമൊന്നുമില്ല എന്ന് തെളിഞ്ഞിരുന്നു.

ഡെക്‌സാമെത്തസോണ്‍ ഫലപ്രദമെന്ന് ഗവേഷകര്‍

ഡെക്‌സാമെത്തസോണ്‍ ഫലപ്രദമെന്ന് ഗവേഷകര്‍

അതിനുശേഷം കോവിഡിന് ഏറ്റവും ഗുണകരമാണെന്ന് കണ്ടെത്തിയതാണ് ഡെക്‌സാമെത്തസോണ്‍. രോഗം ഗുരുതരമായ രോഗികള്‍ക്ക് തീവ്രപരിചരണത്തിലും ടാബ്‌ലെറ്റ് രൂപത്തിലും മരുന്ന് നല്‍കുന്നു. നിലവിലുള്ള, വിലകുറഞ്ഞതും വലിയതോതില്‍ പാര്‍ശ്വഫലങ്ങളില്ലാത്തതുമായ ഡെക്‌സാമെത്തസോണ്‍, കഠിനമായ കോവിഡ് 19 കേസുകളില്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളത് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് ലീഡ്‌സ് സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മെഡിസിന്‍ അസോസിയേറ്റ് പ്രൊഫസര്‍ സ്റ്റീഫന്‍ ഗ്രിഫിന്‍ അഭിപ്രായപ്പെട്ടു.

Most read: ഒരിക്കലും പോകില്ലേ കൊറോണ? W.H.O പറയുന്നത് ഇതാ

ഡെക്‌സാമെത്തസോണ്‍ ഫലപ്രദമെന്ന് ഗവേഷകര്‍

ഡെക്‌സാമെത്തസോണ്‍ ഫലപ്രദമെന്ന് ഗവേഷകര്‍

കോവിഡ് 19 രോഗികളുള്ള എണ്ണം വര്‍ദ്ധിത തോതിലുള്ള ദരിദ്ര രാജ്യങ്ങളില്‍ ഇത് വലിയ നേട്ടമുണ്ടാക്കും. കൊറോണ വൈറസിനെതിരായ പോരാട്ടത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണ് ഇതെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇതിനെ വിശേഷിപ്പിച്ചത്.

English summary

Dexamethasone Reduces Death Risk in Severe Coronavirus Cases

The steroid dexamethasone has been found to reduce the risk deaths in serious coronavirus case, according to trial results. Read on to know more.
X