For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് വൈറസ് വായുവില്‍ ആറടി ദൂരം നില്‍ക്കും! പുതിയ പഠനം

|

കോവിഡ് വൈറസിനെക്കുറിച്ചുള്ള പുതിയ പഠനഫലം പുറത്തുവിട്ട് യു.എസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍. കോവിഡ് 19 ന് കാരണമാകുന്ന വൈറസ് വായുവിലൂടെ സഞ്ചരിക്കുമെന്നും ശ്വസന സമയത്ത് പുറത്തുവിടുന്ന ശ്വാസകോശ സ്രവങ്ങള്‍ വഴി ഇത് പകരാമെന്നും യു.എസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) പറയുന്നു.

Most read: കോവിഡ് കാലത്ത് സന്തോഷത്തോടെയിരിക്കാന്‍ ശീലിക്കേണ്ട കാര്യങ്ങള്‍Most read: കോവിഡ് കാലത്ത് സന്തോഷത്തോടെയിരിക്കാന്‍ ശീലിക്കേണ്ട കാര്യങ്ങള്‍

ഈ കണങ്ങളില്‍നിന്ന് ആറടിയോളം അകലത്തില്‍ വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ചിലപ്പോള്‍ ആറടിക്കപ്പുറത്തേക്കും വൈറസ് എത്താം. എത്ര അകലം കൂടുന്നുവോ, അത്രയും വൈറസ് ഉള്ളിലെത്താനുള്ള സാധ്യത കുറയും. അതിനാല്‍ സാമൂഹിക അകലത്തിന്റെ ആവശ്യകതയ്ക്ക് ഇവിടെ പ്രാധാന്യമേറുന്നു.

കോവിഡ് വൈറസ് വായുവില്‍ തങ്ങി നില്‍ക്കും

കോവിഡ് വൈറസ് വായുവില്‍ തങ്ങി നില്‍ക്കും

വായുവിലൂടെ പകരുന്നതല്ല കോവിഡ് വൈറസുകള്‍ എന്ന് 'ലാന്‍സെറ്റ്' മെഡിക്കല്‍ ജേണലില്‍ വന്ന നിരീക്ഷണത്തെ തള്ളുന്നതാണ് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ പുതിയ നിര്‍ദ്ദേശം. രോഗബാധിതനായ വ്യക്തിയില്‍ നിന്ന് മൂന്നോ ആറോ അടിക്കുള്ളില്‍ വൈറസ് വ്യാപനത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്നും ഇതില്‍ പറയുന്നു

കോവിഡ് വൈറസ് വായുവില്‍ തങ്ങി നില്‍ക്കും

കോവിഡ് വൈറസ് വായുവില്‍ തങ്ങി നില്‍ക്കും

ശ്വസന സമയത്ത് ആളുകള്‍ ശ്വസന ദ്രാവകങ്ങള്‍ പുറപ്പെടുവിക്കുന്നു. ഉദാഹരണത്തിന് ശ്വസനം, സംസാരം, പാട്ടു പാടല്‍, വ്യായാമം, ചുമ, തുമ്മല്‍ എന്നീ ഘട്ടത്തില്‍ ഒരു സ്‌പെക്ട്രം വലുപ്പത്തിലുടനീളം തുള്ളികളുടെ രൂപത്തില്‍ ശ്വസനകണങ്ങള്‍ പുറത്തെത്തുന്നു.

Most read:കോവിഡ് മുക്തി നേടിയാലും ക്ഷീണം മാറാന്‍ ശീലിക്കണം ഇതെല്ലാംMost read:കോവിഡ് മുക്തി നേടിയാലും ക്ഷീണം മാറാന്‍ ശീലിക്കണം ഇതെല്ലാം

കോവിഡ് വൈറസ് വായുവില്‍ തങ്ങി നില്‍ക്കും

കോവിഡ് വൈറസ് വായുവില്‍ തങ്ങി നില്‍ക്കും

സംസാരിക്കുമ്പോള്‍ ആളുകള്‍ പുറപ്പെടുവിക്കുന്ന ശ്വസനകണങ്ങള്‍ സമീപത്തുള്ള പ്രതലങ്ങളില്‍ തങ്ങിനില്‍ക്കുകയോ അല്ലെങ്കില്‍ വായുവില്‍ നിലനില്‍ക്കുകയോ ചെയ്യാം. വലിയ തുള്ളികള്‍ ഏതാനും നിമിഷങ്ങള്‍ മുതല്‍ മിനിറ്റുകള്‍ക്കുള്ളില്‍ വായുവില്‍ നിന്ന് പുറത്തുപോകുമെങ്കിലും, ഏറ്റവും ചെറിയ തുള്ളികളും എയറോസോള്‍ കണങ്ങളും വായുവില്‍ മിനിറ്റുകള്‍ മുതല്‍ മണിക്കൂറുകള്‍ വരെ തങ്ങിനിന്നേക്കാം.

കോവിഡ് വൈറസ് വായുവില്‍ തങ്ങി നില്‍ക്കും

കോവിഡ് വൈറസ് വായുവില്‍ തങ്ങി നില്‍ക്കും

കോവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ മിക്ക ഗവേഷകരും വിദഗ്ധരും കണ്ടെത്തിയത് കോവിഡ് വൈറസ് വായുവിലൂടെ പകരുന്നതല്ലെന്നും രോഗബാധിതനായ വ്യക്തിയുടെ ശ്വസന കണങ്ങളിലൂടെ മാത്രമേ പകരൂ എന്നുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കോവിഡ് വ്യാപനം അതിരൂക്ഷമായതോടെയാണ് വായുവിലൂടെയല്ലാതെ വൈറസ് ഇത്രയും വലിയ തോതില്‍ വ്യാപിക്കില്ലെന്ന വിലയിരുത്തല്‍ വിദഗ്ധര്‍ നടത്തിയത്.

Most read:കോവിഡിനെ ചെറുക്കാന്‍ ആയുഷ് മന്ത്രാലയം നിര്‍ദേശിക്കുന്നത്Most read:കോവിഡിനെ ചെറുക്കാന്‍ ആയുഷ് മന്ത്രാലയം നിര്‍ദേശിക്കുന്നത്

കോവിഡ് വൈറസ് വായുവില്‍ തങ്ങി നില്‍ക്കും

കോവിഡ് വൈറസ് വായുവില്‍ തങ്ങി നില്‍ക്കും

വൈറസ് ബാധിച്ച ഒരു വ്യക്തി ദീര്‍ഘനേരം വീടിനുള്ളില്‍ തുടര്‍ന്ന് പുറപ്പെടുവിക്കുന്ന ശ്വാസം വായുവില്‍ വൈറസ് കേന്ദ്രീകരിക്കുന്നതിന് കാരണമാകുമെന്നും യുഎസ് സി.ഡി.സി അഭിപ്രായപ്പെട്ടു. ഇത് ആറടി അകലെയുള്ള ആളുകളെയും വൈറസ് ബാധിക്കുന്നതിന് കാരണമായേക്കാം.

കോവിഡ് വൈറസ് വായുവില്‍ തങ്ങി നില്‍ക്കും

കോവിഡ് വൈറസ് വായുവില്‍ തങ്ങി നില്‍ക്കും

സാമൂഹ്യ അകലം, വ്യക്തിശുചിത്വം, മാസ്‌കുകളുടെ ഉപയോഗം, വീട്ടില്‍ വേണ്ടത്ര വായു സഞ്ചാരം ഉറപ്പാക്കുക, സ്ഥിരമായി ഉപയോഗിക്കുന്ന പ്രതലങ്ങള്‍ വൃത്തിയാക്കുക, തിരക്കേറിയ ഇടങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ വൈറസ് തടയുന്നതിനുള്ള ഫലപ്രദമായ മാര്‍ഗങ്ങളാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

Most read:കോവിഡില്‍ നിന്ന് പരിരക്ഷ; കരുത്തുറ്റ ശ്വാസകോശത്തിന് വേണ്ടത് ഇത്Most read:കോവിഡില്‍ നിന്ന് പരിരക്ഷ; കരുത്തുറ്റ ശ്വാസകോശത്തിന് വേണ്ടത് ഇത്

English summary

COVID-19 Infection is Transmitted Via Air, Says US CDC

Revising its public guidelines on COVID-19, the top US medical body has modified the listed modes of SARS-CoV-2 transmission to comprise the probability of the virus being airborne.
Story first published: Monday, May 10, 2021, 13:34 [IST]
X
Desktop Bottom Promotion