For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൈറസിന്റെ ഭീകരാവസ്ഥ വരാനിരിക്കുന്നേയുള്ളൂ; WHO

|

കൊറോണ വൈറസിന്റെ പിടിയില്‍പെട്ട ലോകത്തിന് അടുത്തൊന്നും രക്ഷയില്ലെന്ന് ഒരുവിധം ആളുകള്‍ക്കെല്ലാം ഇതിനകം മനസിലായിക്കാണും. വൈറസ് ഇന്നല്ലെങ്കില്‍ നാളെ അവസാനിക്കും എന്നു പ്രതീക്ഷിച്ച് ഇരിക്കുന്ന ലോകത്തിന് ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്തുവിട്ടിരിക്കുകയാണ് ലോകാരോഗ്യ സംഘടന. കൊറോണ വൈറസിന്റെ ഏറ്റവും മോശം അവസ്ഥ ഇനിയും വരാനിരിക്കുന്നേയുള്ളൂ എന്നാണ്‌ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) മുന്നറിയിപ്പ് നല്‍കുന്നത്.

Most read: മൂക്കൊലിപ്പും ഭയക്കണം; മൂന്നു പുതിയ കോവിഡ് ലക്ഷണംMost read: മൂക്കൊലിപ്പും ഭയക്കണം; മൂന്നു പുതിയ കോവിഡ് ലക്ഷണം

വൈറസിന്റെ ഭീകരാവസ്ഥ വരാനിരിക്കുന്നേയുള്ളൂ; WHO മുന്നറിയിപ്പ്

വൈറസിന്റെ ഭീകരാവസ്ഥ വരാനിരിക്കുന്നേയുള്ളൂ; WHO മുന്നറിയിപ്പ്

ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസാണ് വൈറസിന്റെ ഏറ്റവും മോശം അവസ്ഥ ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്ന് പ്രസ്താവിച്ചത്. കൊറോണ വൈറസിന്റെ ആവിര്‍ഭാവത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ ചൈനയില്‍ പ്രകടമായിട്ട് ജൂണ്‍ 30ന് ആറുമാസം തികയുകയാണ്. ഇതിനകം ഈ രോഗം ലോകമെമ്പാടുമുള്ള ഒരു കോടിയിലധികം ആളുകളെ രോഗബാധിതരാക്കുകയും അഞ്ച് ലക്ഷത്തോളം പേരുടെ ജീവനെടുക്കുകയും ചെയ്തു. പ്രത്യേകിച്ച് അമേരിക്കയില്‍ സ്ഥിതി അതിരൂക്ഷമായി തുടരുകയാണ്‌.

വൈറസിന്റെ ഭീകരാവസ്ഥ വരാനിരിക്കുന്നേയുള്ളൂ; WHO മുന്നറിയിപ്പ്

വൈറസിന്റെ ഭീകരാവസ്ഥ വരാനിരിക്കുന്നേയുള്ളൂ; WHO മുന്നറിയിപ്പ്

നമുക്കെല്ലാവര്‍ക്കും ഇത് പോരാടനുള്ള നിമിഷമാണ്. പക്ഷേ, മോശമായത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ. ഇപ്പോഴത്തെ അന്തരീക്ഷവും സാഹചര്യങ്ങളും ഉപയോഗിച്ച്, വൈറസിന്റെ ഏറ്റവും മോശമായ അവസ്ഥയെ ഞങ്ങള്‍ ഭയപ്പെടുന്നു എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ചില രാജ്യങ്ങളില്‍ പുരോഗതി ഉണ്ടായിട്ടും, പകര്‍ച്ചവ്യാധി വേഗത്തിലാണെന്നും വരും മാസങ്ങളില്‍ ലോകത്തിന് ഇതിലും വലിയ പ്രതിരോധം, ക്ഷമ എന്നിവ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Most read:ബീജത്തില്‍ വൈറസ് സാന്നിദ്ധ്യം; സെക്‌സിലൂടെ കൊറോണMost read:ബീജത്തില്‍ വൈറസ് സാന്നിദ്ധ്യം; സെക്‌സിലൂടെ കൊറോണ

വൈറസിന്റെ ഭീകരാവസ്ഥ വരാനിരിക്കുന്നേയുള്ളൂ; WHO മുന്നറിയിപ്പ്

വൈറസിന്റെ ഭീകരാവസ്ഥ വരാനിരിക്കുന്നേയുള്ളൂ; WHO മുന്നറിയിപ്പ്

കോവിഡ് 19ന്റെ നിയന്ത്രണ തന്ത്രമായി കോണ്‍ടാക്റ്റ് ട്രെയ്‌സിംഗ് നടപ്പിലാക്കാന്‍ വളരെ പ്രയാസമാണെന്ന് പരാതിപ്പെടുന്ന രാജ്യങ്ങളില്‍ നിന്നുള്ള പരാതികളും ലോകാരോഗ്യ സംഘടനയുടെ തലവന്‍ തള്ളി. വ്യാപനം തടയുന്നതിന് ശക്തമായ കോണ്‍ടാക്റ്റ് ട്രെയ്‌സിംഗ് പ്രോഗ്രാമിന്റെ ആവശ്യകതയെ ലോകാരോഗ്യ സംഘടന വീണ്ടും ഓര്‍മിപ്പിച്ചു. കൊറോണ വൈറസ് ബാധിച്ചവരുടെ സമ്പര്‍ക്ക പട്ടിക കണ്ടെത്തുന്നതിനുള്ള അധ്വാന തീവ്രമായ പ്രക്രിയ കഠിനമായി പരിശ്രമിച്ച് നടപ്പാക്കി, അപകടസാധ്യതയുള്ളവരെ ഐസൊലേറ്റ് ചെയ്യുക എന്നതാണ് വ്യാപനം തടയാനുള്ള വഴി.

വൈറസിന്റെ ഭീകരാവസ്ഥ വരാനിരിക്കുന്നേയുള്ളൂ; WHO മുന്നറിയിപ്പ്

വൈറസിന്റെ ഭീകരാവസ്ഥ വരാനിരിക്കുന്നേയുള്ളൂ; WHO മുന്നറിയിപ്പ്

സമീപ മാസങ്ങളില്‍, ബ്രിട്ടനും അമേരിക്കയും ഉള്‍പ്പെടെ വലിയ തോതില്‍ വൈറസ് ബാധിച്ച രാജ്യങ്ങള്‍, ഫലപ്രദമായ ഒരു സംവിധാനം നടപ്പിലാക്കുന്നതിനായി വളരെയധികം കോണ്‍ടാക്റ്റുകള്‍ കണ്ടെത്താനുണ്ടെന്നും ലോകാരോഗ്യ സംഘടനാ തലവന്‍ പറഞ്ഞു. ഈ മാസം ആദ്യം കോണ്‍ടാക്റ്റ് ട്രേസിംഗ് സംവിധാനം വിപുലീകരിക്കുമെന്ന് ബ്രിട്ടന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനായി വികസിപ്പിച്ചെടുത്ത ഡിജിറ്റല്‍ ആപ്ലിക്കേഷന്‍ ആത്യന്തികമായി ഉപേക്ഷിക്കുകയാണുണ്ടായത്.

Most read:കൊറോണക്കാലത്ത് ശരീരം കാക്കാന്‍ കോവിഡ് ഡയറ്റ്Most read:കൊറോണക്കാലത്ത് ശരീരം കാക്കാന്‍ കോവിഡ് ഡയറ്റ്

വൈറസിന്റെ ഭീകരാവസ്ഥ വരാനിരിക്കുന്നേയുള്ളൂ; WHO മുന്നറിയിപ്പ്

വൈറസിന്റെ ഭീകരാവസ്ഥ വരാനിരിക്കുന്നേയുള്ളൂ; WHO മുന്നറിയിപ്പ്

തങ്ങളുടെ കോണ്‍ടാക്റ്റ് ട്രേസറുകള്‍ വൈറസ് ബാധിച്ചവരില്‍ നാലിലൊന്ന് ആളുകളിലേക്ക് എത്തുന്നതില്‍ പരാജയപ്പെടുന്നുവെന്ന് ബ്രിട്ടീഷ് ആരോഗ്യ ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. ഇത് ആയിരക്കണക്കിന് ആളുകള്‍ക്ക് വൈറസ് പിടിപെടാനുള്ള സാധ്യതയിലേക്കാണ് വഴിവയ്ക്കുന്നത്. ചില രാജ്യങ്ങള്‍ വളരെയധികം കോണ്‍ടാക്റ്റുകള്‍ ഉണ്ടെന്ന് അവകാശപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും ടെഡ്രോസ് പറഞ്ഞു.

വൈറസിന്റെ ഭീകരാവസ്ഥ വരാനിരിക്കുന്നേയുള്ളൂ; WHO മുന്നറിയിപ്പ്

വൈറസിന്റെ ഭീകരാവസ്ഥ വരാനിരിക്കുന്നേയുള്ളൂ; WHO മുന്നറിയിപ്പ്

ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ സ്വീകരിച്ച കോണ്‍ടാക്റ്റ് ട്രെയ്‌സിംഗ് പ്രോഗ്രാമുകളെ അദ്ദേഹം മുമ്പ് പ്രശംസിച്ചിരുന്നു, ഇതില്‍ പതിനായിരക്കണക്കിന് ആളുകളെ കണ്ടെത്തുന്നതിനും വൈറസ് ബാധിതരെ ഐസൊലേറ്റ് ചെയ്‌തെന്ന് ഉറപ്പുവരുത്തുന്നതിനും ആരോഗ്യ പ്രവര്‍ത്തകരുടെ അശാന്ത പരിശ്രമമുണ്ടായിരുന്നു. ഏതെങ്കിലും രാജ്യം കോണ്‍ടാക്റ്റ് ട്രെയ്‌സിംഗ് ബുദ്ധിമുട്ടാണെന്ന് പറയുന്നുണ്ടെങ്കില്‍ അത് ഒരു മുടന്തന്‍ ന്യായമാണ്. സമ്പര്‍ക്ക പട്ടിക കണ്ടെത്തുന്നതില്‍ നിങ്ങള്‍ വിജയിക്കുന്നുവെങ്കില്‍ വൈറസിനെ പിടിച്ചുകെട്ടാനാകുമെന്നും ടെഡ്രോസ് പറഞ്ഞു.

Most read:ഒരിക്കലും പോകില്ലേ കൊറോണ? W.H.O പറയുന്നത് ഇതാMost read:ഒരിക്കലും പോകില്ലേ കൊറോണ? W.H.O പറയുന്നത് ഇതാ

English summary

Coronavirus: WHO Warns The Worst is Yet to Come

The worst could be still to come in the Covid-19 pandemic, the World Health Organization (WHO) has warned. Take a look.
Story first published: Wednesday, July 1, 2020, 15:13 [IST]
X
Desktop Bottom Promotion