For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ: ഈ രക്തഗ്രൂപ്പുകാര്‍ സൂക്ഷിക്കുക

|

കൊറോണ വൈറസ് വ്യാപനത്തിനിടെ കൂടുതല്‍ ഭീതിതമായൊരു വിവരം പങ്കുവച്ച് ചൈനയിലെ ഒരു കൂട്ടം ഗവേഷകര്‍. ടൈപ്പ് 'എ' രക്തഗ്രൂപ്പ് ഉള്ള ആളുകള്‍ കൊറോണ വൈറസിന് കൂടുതല്‍ ഇരയാകുന്നുവെന്നാണ് ചൈനയില്‍ നിന്നുള്ള പുതിയ പ്രാഥമിക പഠനത്തിന്റെ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ടൈപ്പ് 'ഒ' രക്തമുള്ള ആളുകള്‍ക്ക് കൊറോണ വൈറസിനെ കൂടുതല്‍ പ്രതിരോധിക്കാന്‍ കഴിയുമെന്നും ഇതേ പഠനം പറയുന്നു.

Most read: കൊറോണ: സ്വയം ടെസ്റ്റ് ചെയ്യേണ്ടത് എപ്പോള്‍

ചൈനീസ് പഠനം

ചൈനീസ് പഠനം

ഗവേഷണത്തിനായി, കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സ്ഥലമായ വുഹാനിലെ രണ്ട് ആശുപത്രികളിലും ചൈനയിലെ ഷെന്‍ഷെനിലെ ഒരു ആശുപത്രിയിലും ഗവേഷകര്‍ പഠനം നടത്തി. COVID19 ബാധിച്ച 2,000 രോഗികളുടെ രക്തസാമ്പിളുകള്‍ ശാസ്ത്രജ്ഞര്‍ എടുത്തു. തുടര്‍ന്ന് അവര്‍ രോഗബാധിതരുടെ രക്തഗ്രൂപ്പുകള്‍ പരിശോധിക്കുകയും താരതമ്യം ചെയ്യുകയും ചെയ്തു. രക്തഗ്രൂപ്പ് തരത്തിലുള്ള 'എ' ഉള്ള വ്യക്തികള്‍ക്ക് മറ്റേതൊരു ഗ്രൂപ്പിലേതിനേക്കാളും കഠിനമായ രോഗ ലക്ഷണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠന ഫലങ്ങള്‍ സൂചിപ്പിക്കുന്നു.

എ രക്തഗ്രൂപ്പുകാര്‍ ശ്രദ്ധിക്കുക

എ രക്തഗ്രൂപ്പുകാര്‍ ശ്രദ്ധിക്കുക

ഗവേഷണം ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെങ്കിലും, കൊറോണ വൈറസ് രോഗികളുമായി ഇടപെടുമ്പോള്‍ പഠന ഫലങ്ങള്‍ കണക്കിലെടുക്കണമെന്നും 'എ' ഗ്രൂപ്പ് രക്തം ഉള്ളവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്നും ഇവര്‍ സര്‍ക്കാരുകളോടും മെഡിക്കല്‍ വിദഗ്ധരോടും അഭ്യര്‍ത്ഥിച്ചു.

ഒ രക്തഗ്രൂപ്പ് കുറവ്

ഒ രക്തഗ്രൂപ്പ് കുറവ്

പഠന വിവരമനുസരിച്ച് വുഹാനില്‍ വൈറസ് ബാധിച്ച 206 COVID19 രോഗികളില്‍ 85 പേര്‍ 'എ' ഗ്രൂപ്പ് രക്തമുള്ളവരാണ്. വൈറസ് ബാധിച്ച് കൊല്ലപ്പെട്ട 'ഒ' ഗ്രൂപ്പ് രോഗികളുടെ എണ്ണത്തേക്കാള്‍ 63 ശതമാനം കൂടുതലാണ് ഈ സംഖ്യ.

Most read:കൊറോണ വൈറസ്: ആളുകളില്‍ നിന്ന് എത്ര അകലം പാലിക്കണംMost read:കൊറോണ വൈറസ്: ആളുകളില്‍ നിന്ന് എത്ര അകലം പാലിക്കണം

വ്യക്തിഗത പരിരക്ഷ

വ്യക്തിഗത പരിരക്ഷ

ഇത് ലോകത്തിലെ 'എ' രക്തഗ്രൂപ്പില്‍പെട്ട ആളുകള്‍ക്ക് ആശങ്ക സൃഷ്ടിക്കുന്ന പഠനമാണെന്നതിനാല്‍, രക്തഗ്രൂപ്പ് 'എ' ഉള്ളവര്‍ക്ക് അണുബാധയ്ക്കുള്ള അവസരം കുറയ്ക്കുന്നതിന് ശക്തമായ വ്യക്തിഗത പരിരക്ഷ ആവശ്യമാണെന്നാണ് വുഹാനില്‍ നിന്നുള്ള സെന്റര്‍ ഫോര്‍ എവിഡന്‍സ് ബേസ്ഡ് ആന്റ് ട്രാന്‍സ്ലേഷന്‍ മെഡിസിന്‍ ഗവേഷകര്‍ പറയുന്നത്.

മാര്‍ഗനിര്‍ദേശം പാലിക്കുക

മാര്‍ഗനിര്‍ദേശം പാലിക്കുക

എന്നാല്‍ ടൈപ്പ് 'എ' രക്തഗ്രൂപ്പ് ഉള്ളവര്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ഇതിനര്‍ത്ഥം നിങ്ങള്‍ 100 ശതമാനം രോഗബാധിതരാകുമെന്നുമല്ലെന്നും പഠനം വെറും പ്രാഥമികമാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. കൃത്യമായി കൈകഴുകുകയും ശുചിത്വം പാലിക്കുകയും അധികാരികള്‍ നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും വേണം, കൃത്യമായ ഫലങ്ങള്‍ കാണുന്നതിന് മുമ്പ് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തേണ്ടതുണ്ട്.

മരണ നിരക്ക് ഉയരുന്നു

മരണ നിരക്ക് ഉയരുന്നു

ലോകമെമ്പാടും, ഏകദേശം രണ്ടു ലക്ഷത്തിനു മുകളില്‍ ആളുകള്‍ കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ലോകമെമ്പാടുമുള്ള എണ്ണായിരത്തിലധികം പേര്‍ ഇതിനകം വൈറസ് ബാധിച്ചു മരിച്ചു. ഇന്ത്യയില്‍ ഇതുവരെ 151 പേരെ COVID19 ബാധിച്ചിട്ടുണ്ട്, 3 പേര്‍ ഇതിനകം മരിച്ചു. ഓരോ ദിവസവും വര്‍ദ്ധിച്ചുവരുന്ന രോഗികളുടെ എണ്ണം നോക്കുമ്പോള്‍, ഈ പാന്‍ഡെമിക് ഇപ്പോഴുള്ളതിനേക്കാള്‍ മോശമാകുമെന്നാണ് കാണിക്കുന്നത്. ഈ സമയത്ത് നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് സ്വയം വൃത്തിയായി സൂക്ഷിക്കുകയും സാമൂഹിക ഒത്തുചേരലുകളും കോണ്‍ടാക്റ്റുകളും കുറയ്ക്കുകയും ചെയ്യുക എന്നതാണ്.

English summary

Coronavirus Study: People With Blood Group a More Susceptible to Disease

A recent China study suggests that people with blood type A might be more vulnerable to the coronavirus infection. Read on to know more.
X
Desktop Bottom Promotion