Just In
Don't Miss
- News
ശിവമോഗയിലെ കരിങ്കൽ ക്വാറിയിൽ ഉഗ്രസ്ഫോടനം; 5 പേർ മരിച്ചെന്ന് റിപ്പോർട്ട്.. നിരവധി പേർക്ക് പരിക്ക്
- Travel
ചെറിയ ഇടത്തെ കൂടുതല് കാഴ്ചകള്....പുതുച്ചേരിയെ സഞ്ചാരികള്ക്ക് പ്രിയങ്കരമാക്കുന്ന കാരണങ്ങള്
- Finance
കെഎസ്ഐഡി ഇൻവെസ്റ്റ്മെന്റ് സോൺ;17 കോടി ചെലവിൽ പുതിയ ഡിസൈൻ ഫാക്ടറി സജ്ജം
- Sports
ISL 2020-21: ഡേവിഡ് വില്യംസ് രക്ഷകനായി; ചെന്നൈയ്ക്കെതിരെ അവസാന നിമിഷം ജയിച്ച് എടികെ
- Movies
മമ്മൂട്ടി ചിത്രത്തിന്റെ പ്രശ്നങ്ങളുമായി നില്ക്കുന്ന സമയത്താണ് മോഹന്ലാല് അത് പറഞ്ഞത്: ഭദ്രന്
- Automobiles
കാര് ടയര് വിതരണം നിര്ത്തിവെച്ചതായി പ്രഖ്യാപിച്ച് മിഷലിന്; കാരണം ഇതാണ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഒരിക്കലും പോകില്ലേ കൊറോണ? W.H.O പറയുന്നത് ഇതാ
കൊറോണ വൈറസ് ഉടനെ അവസാനിക്കും എന്ന് ചിന്തിച്ചിരിക്കുന്നവര് ആശ്വസിക്കാന് വരട്ടെ. ഈ വൈറസ് ഉടനെയൊന്നും പോകില്ലെന്നും ചിലപ്പോള് ഒരിക്കലും പോയില്ലെന്നും വരാമെന്നാണ് പുതിയ റിപ്പോര്ട്ടുകള്. പറഞ്ഞത് വേറെയാരുമല്ല, ലോകാരോഗ്യ സംഘടനയാണ്. അതെ, കൊറോണ വൈറസ് ഒരിക്കലും പോകില്ലെന്ന് ലോകാരോഗ്യ സംഘടന ലോകത്തിന് മുന്നറിയിപ്പ് നല്കുന്നു.
Most read: ബീജത്തില് വൈറസ് സാന്നിദ്ധ്യം; സെക്സിലൂടെ കൊറോണ

കൊറോണ ഒരിക്കലും പോയില്ലെന്നും വരാം
കോവിഡ് 19ന് കാരണമാകുന്ന കൊറോണ വൈറസ് എച്ച്.ഐ.വി പോലെ ലോകത്ത് നിലനിന്നേക്കാമെന്നാണ് കഴിഞ്ഞദിവസം ലോകാരോഗ്യ സംഘടന പറഞ്ഞത്. ഇത് എത്ര കാലം ഭൂമിയില് തുടരുമെന്ന് ഇപ്പോള് പ്രവചിക്കാനാവില്ലെന്നും മുന്നറിയിപ്പ് നല്കി. ലോകാരോഗ്യ സംഘടനയുടെ അടിയന്തരകാര്യ വിദഗ്ധന് ഡോ. മൈക്ക് റയാനാണ് ഒരു ഓണ്ലൈന് ബ്രീഫിംഗില് ഇക്കാര്യങ്ങള് വിശദീകരിച്ചത്.

കൊറോണ ഒരിക്കലും പോയില്ലെന്നും വരാം
'കൊറോണ വൈറസ് ചിലപ്പോള് ഒരിക്കലും പോകില്ല, എച്ച്.ഐ.വി ഇപ്പോള് ചെറുത്തുനിര്ത്തുന്നതു പോലെ കൊറോണ വൈറസിനൊപ്പം ലോക ജനത ജീവിക്കാന് പഠിക്കേണ്ടിവരും'. ഇന്ത്യയടക്കം വിവിധ ലോകരാജ്യങ്ങള് ലോക്ക്ഡൗണില് ഇളവ് നല്കി വരുന്നതിനിടെയാണ് ലോകാരോഗ്യ സംഘടനയുടെ ഈ വിലയിരുത്തല്. 'ഈ വൈറസ് കമ്മ്യൂണിറ്റികളിലെ മറ്റൊരു വൈറസ് ആയി മാറിയേക്കാം, ഇത് ഒരിക്കലും അകലില്ല. എച്ച്.ഐ.വി ഭൂമുഖത്ത് തുടരുന്നു. പക്ഷേ ലോകം എച്ച്.ഐ.വി വൈറസുമായി പൊരുത്തപ്പെട്ടു. പ്രതിരോധമാണ് എച്ച്.ഐ.വിയെ തടഞ്ഞു നിര്ത്തുന്നത്. അതുപോലെ തന്നെയാണ് കൊറോണ വൈറസിന്റെ കാര്യവും'.
Most read: കോവിഡിനെതിരേ ആന്റിബോഡി; പ്രതീക്ഷയോടെ ലോകം

കൊറോണ ഒരിക്കലും പോയില്ലെന്നും വരാം
ലോകമെമ്പാടുമുള്ള ഗവണ്മെന്റുകള് രോഗകാരി വൈറസിനെ അടിച്ചമര്ത്തുന്നതിനും സമ്പദ്വ്യവസ്ഥയെ ഉയര്ത്തിക്കൊണ്ടുവരുന്നതിനും ഇടയിലുള്ള ഒരു സമതുലിതാവസ്ഥയെ അഭിമുഖീകരിക്കുകയണ് ഇന്ന്. നവംബറിലെ തിരഞ്ഞെടുപ്പ് മുന്നിട്ട് സമ്പത്വ്യവസ്ഥയെ ഉയര്ത്താന് അമേരിക്ക ലോക്കഡൗണുകള് നീക്കി വരികയാണ്. എന്നാല്, ഇപ്പോള് അടച്ചിട്ട സ്ഥലങ്ങള് വീണ്ടും തുറക്കുന്നത് അനിയന്ത്രിതമായ വൈറസ് പകര്ച്ചയക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര് പറയുന്നു.

കൊറോണ ഒരിക്കലും പോയില്ലെന്നും വരാം
എന്നിരുന്നാലും, ഈ രോഗത്തെ എങ്ങനെ നേരിടാമെന്നതില് ലോകത്തിന് ചില കാഴ്ചപ്പാടുകളുണ്ടെന്നും റയാന് പറയുന്നു. രോഗവ്യാപനം തടയാനുള്ള ശ്രമങ്ങള് ലോകത്തുടനീളം നടക്കുകയാണ്. ക്ലിനിക്കല് പരീക്ഷണങ്ങളില് നൂറിലധികം വാക്സിനുകള് വികസിപ്പിച്ചെടുത്തിട്ടുണ്ട്, എന്നാല് കൊറോണ വൈറസുകള്ക്കെതിരെ ഫലപ്രദമായ വാക്സിനുകള് കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിലാണ് ഗവേഷകര്. ഒരു വാക്സിന് കണ്ടെത്തിയാലും വൈറസിനെ തുടച്ചുനീക്കാന് ദീര്ഘനാളത്തെ പരിശ്രമം വേണ്ടിവരുമെങ്കിലും അദ്ദേഹം പറയുന്നു.
Most read: കോവിഡ്19: ആന്റിബോഡി ടെസ്റ്റ് ഫലപ്രദമോ?

കൊറോണ ഒരിക്കലും പോയില്ലെന്നും വരാം
ലോകമെമ്പാടുമുള്ള സര്ക്കാരുകള് വൈറസ് നിലനില്ക്കുമ്പോള് തന്നെ അവരുടെ സമ്പദ്വ്യവസ്ഥ എങ്ങനെ വീണ്ടും തിരിച്ചുപിടിക്കാമെന്ന ആലോചനയിലാണ്. നിലവിലെ കണക്കുകള് പ്രകാരം വൈറസ് ഇതിനകം ഏകദേശം 4.5 ദശലക്ഷം ആളുകളെ ബാധിച്ചിട്ടുണ്ട്. കണക്കുപ്രകാരം മരണം മൂന്നു ലക്ഷത്തിനു മുകളിലെത്തി. എന്നാല് പുതിയ പകര്ച്ചവ്യാധികള് ഒഴിവാക്കാന് അതീവ ജാഗ്രത ആവശ്യമാണെന്ന് പൊതുജനാരോഗ്യ വിദഗ്ധര് പറയുന്നു. ഈ മഹാമാരിയില് നിന്ന് പുറത്തുവരാന് കുറച്ച് സമയമെടുക്കുമെന്ന മനോഭാവത്തിലേക്ക് നാം ചിന്തിക്കണമെന്നും ലോകാരോഗ്യ സംഘടനയുടെ പകര്ച്ചവ്യാധി വിദഗ്ധന് മരിയ വാന് കെര്ഖോവ് പറഞ്ഞു.

കൊറോണ ഒരിക്കലും പോയില്ലെന്നും വരാം
വാക്സിന് കണ്ടെത്തിയിട്ടും അഞ്ചാംപനി പോലുള്ള രോഗങ്ങള് ലോകത്ത് ഇന്നും തുടരുന്നു. കൊറോണ വൈറസിന്റെ അപകടസാധ്യതയെ നീക്കാന് വളരെ പ്രധാനപ്പെട്ട നിയന്ത്രണം ആവശ്യമാണ്. ഇത് ദേശീയ, പ്രാദേശിക, ആഗോള തലങ്ങളില് തുടരണമെന്നും ഇവര് പറയുന്നു. മാസ്ക്, വ്യക്തിശുചിത്വം, സാമൂഹിക അകലം തുടങ്ങിയ സര്ക്കാര് മാര്ഗ നിര്ദേശങ്ങള് തന്നെയാണ് വൈറസിനെ പ്രതിരോധിക്കാനുള്ള നിലവിലെ മികച്ച വഴികള്.