For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡിന്റെ പിന്‍മാറ്റം ഉടന്‍: ഇറ്റാലിയന്‍ ഡോക്ടര്‍

|

കൊറോണ വൈറസ് ഭീതിയില്‍ ലോകം ഭയന്നു നില്‍ക്കുന്നതിനിടെ ലോകജനതയ്ക്ക് സന്തോഷകരമായ വാര്‍ത്തയുമായി ഒരു ഡോക്ടര്‍. ഈ അപകടകരമായ വൈറസ് മരുന്നുകള്‍ ഇല്ലാതെ തന്നെ സ്വയം അപ്രത്യക്ഷമാകുമെന്ന വെളിപ്പെടുത്തലാണ് ഇറ്റാലിയന്‍ ഡോക്ടറായ മാറ്റിയോ ബാസെറ്റി നടത്തിയിരിക്കുന്നത്. ജനിതക ഘടനയില്‍ ഉണ്ടായ മാറ്റം കാരണമായിരിക്കാം, കൊറോണ വൈറസിന്റെ ശക്തി കുറഞ്ഞു വരുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് മാറ്റിയോ ചൂണ്ടിക്കാട്ടി.

Most read: കണ്ണിലെ പിങ്ക് നിറം പുതിയ കോവിഡ് ലക്ഷണം; ഗവേഷണംMost read: കണ്ണിലെ പിങ്ക് നിറം പുതിയ കോവിഡ് ലക്ഷണം; ഗവേഷണം

കോവിഡിന്റെ പിന്‍മാറ്റം ഉടന്‍

കോവിഡിന്റെ പിന്‍മാറ്റം ഉടന്‍

കൊറോണ വൈറസുകള്‍ പരിവര്‍ത്തനത്തിന് വിധേയമാവുകയാണ്. ഇവ ക്രമേണ ദുര്‍ബലമാവുകയും അതിന്റെ ശക്തി നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത്തരത്തില്‍ പരിവര്‍ത്തനം നടത്തി ഇവ ഉടന്‍ തന്നെ സ്വയം അപ്രത്യക്ഷമാകുമെന്നുമാണ് മാറ്റിയോ ബാസെറ്റി അവകാശപ്പെടുന്നത്. ഈ വാര്‍ത്ത തന്നെയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ചര്‍ച്ചയാകുന്നതും.

കോവിഡിന്റെ പിന്‍മാറ്റം ഉടന്‍

കോവിഡിന്റെ പിന്‍മാറ്റം ഉടന്‍

ഇറ്റലിയിലെ സാന്‍ മാര്‍ട്ടിനോ ആശുപത്രിയിലെ പകര്‍ച്ചവ്യാധി ക്ലിനിക്കിന്റെ തലവനാണ് ഡോ. മാറ്റിയോ ബാസെറ്റി. 'വൈറസ് തീവ്രതയില്‍ നിന്ന് മാറി സഞ്ചരിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് എന്റെ ധാരണ. മാര്‍ച്ചിലും ഏപ്രിലിന്റെ തുടക്കത്തിലും പാറ്റേണുകള്‍ തികച്ചും വ്യത്യസ്തമായിരുന്നു. അസുഖം കൈകാര്യം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടായ രീതിയിലായിരുന്നു ആളുകള്‍ അത്യാഹിത വിഭാഗത്തിലേക്ക് വന്നിരുന്നത്. അവര്‍ക്ക് ഓക്‌സിജനും വെന്റിലേഷനും ആവശ്യമായിരുന്നു. പലര്‍ക്കും ന്യൂമോണിയയും പിടിപെട്ടു. എന്നാല്‍ കഴിഞ്ഞ ഒരു മാസത്തില്‍, രോഗികളുടെ പാറ്റേണുകളുടെ കാര്യത്തില്‍ ചിത്രം പൂര്‍ണ്ണമായും മാറി'.

Most read:കോവിഡ്: വഴിത്തിരിവാകുന്ന മരുന്നുമായി ഗവേഷകര്‍Most read:കോവിഡ്: വഴിത്തിരിവാകുന്ന മരുന്നുമായി ഗവേഷകര്‍

കോവിഡിന്റെ പിന്‍മാറ്റം ഉടന്‍

കോവിഡിന്റെ പിന്‍മാറ്റം ഉടന്‍

'മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കടുവയെപ്പോലെയായിരുന്ന വൈറസ് ഇന്ന് ഒരു പൂച്ചയെപ്പോലെ ആയിരിക്കുകയാണ്. 80 അല്ലെങ്കില്‍ 90 വയസ് പ്രായമുള്ള രോഗികള്‍ക്ക് പോലും ഇപ്പോള്‍ വെന്റിലേഷന്‍ ആവശ്യം വരുന്നില്ല. ഓക്‌സിജന്റെ സഹായമില്ലാതെ തന്നെ അവര്‍ ശ്വസിക്കുന്നു. സാമൂഹിക അകലം, വ്യക്തി ശുചിത്വം എന്നിവ പാലിച്ചാല്‍, ഗവേഷകര്‍ കൊറോണ വൈറസിനെതിരായി ഒരു വാക്‌സിന്‍ കണ്ടെത്തുന്നതിന് മുമ്പ് തന്നെ വൈറസ് സ്വമേധയാ ഇല്ലാതാകാന്‍ സാധ്യതയുണ്ട്' - ഡോ. മാറ്റിയോ ബാസെറ്റി പറയുന്നു.

Most read:കൊറോണക്കാലത്ത് ശരീരം കാക്കാന്‍ കോവിഡ് ഡയറ്റ്Most read:കൊറോണക്കാലത്ത് ശരീരം കാക്കാന്‍ കോവിഡ് ഡയറ്റ്

കോവിഡിന്റെ പിന്‍മാറ്റം ഉടന്‍

കോവിഡിന്റെ പിന്‍മാറ്റം ഉടന്‍

കോവിഡ് 19 വൈറസ് പരിവര്‍ത്തനത്തിന് വിധേയമാവുകയോ അല്ലെങ്കില്‍ അതിന്റെ പ്രക്ഷേപണ മാര്‍ഗങ്ങള്‍ മാറ്റുകയോ ചെയ്യുന്നുവെന്ന അവകാശവാദത്തെ പിന്തുണയ്ക്കുന്നതിന് വ്യക്തമായ തെളിവുകളൊന്നുംതന്നെയില്ല. കൊറോണ വൈറസ് ഇപ്പോഴും ഒരു മാരകമായ രോഗമാണെന്നും മുകളില്‍ പറഞ്ഞ അവകാശവാദത്തെ പിന്തുണയ്ക്കാന്‍ ശാസ്ത്രീയ ഗവേഷണമൊന്നുമില്ലെന്നുമാണ് ലോകാരോഗ്യ സംഘടന ഈ വാദത്തോട് പ്രതികരിച്ചത്.

Most read:മാനവരാശിയുടെ പകുതിപ്പേര്‍ മരിക്കും; മുന്നറിയിപ്പ്Most read:മാനവരാശിയുടെ പകുതിപ്പേര്‍ മരിക്കും; മുന്നറിയിപ്പ്

കോവിഡിന്റെ പിന്‍മാറ്റം ഉടന്‍

കോവിഡിന്റെ പിന്‍മാറ്റം ഉടന്‍

xആരോഗ്യ രംഗത്തെ മറ്റു ചില വിദഗ്ദ്ധന്‍ അഭിപ്രായപ്പെടുന്നത് വൈറസ് ഉടന്‍ അപ്രത്യക്ഷമാകുമെന്ന പ്രതീക്ഷയെക്കുറിച്ച് ശുഭാപ്തി വിശ്വാസമില്ലെന്നും, ഇതിന് വര്‍ഷങ്ങള്‍ തന്നെ വേണ്ടിവരുമെന്നുമാണ്. വസൂരിയ്ക്കും മറ്റും കണ്ടെത്തിയതു പോലെ ശക്തമായൊരു വാക്‌സിന്‍ ഉപയോഗിച്ച് മാത്രമേ കൊറോണയെ പിടിച്ചു കെട്ടാന്‍ സാധിക്കൂ എന്നാണ് ആരോഗ്യ വിദഗ്ധരുടെ വാദം.

Most read:കോവിഡ് വാക്‌സിന്‍ പരീക്ഷണം കുരങ്ങുകളില്‍Most read:കോവിഡ് വാക്‌സിന്‍ പരീക്ഷണം കുരങ്ങുകളില്‍

കോവിഡിന്റെ പിന്‍മാറ്റം ഉടന്‍

കോവിഡിന്റെ പിന്‍മാറ്റം ഉടന്‍

വൈറസിനെച്ചൊല്ലി വാദപ്രതിവാദങ്ങള്‍ നടക്കുമ്പോഴും ലോകത്തെങ്ങുമുള്ള കോവിഡ് 19 മരണം ദിനംപ്രതി ഉയരുകയാണ്. ഇതുവരെ ലോകമെമ്പാടുമുള്ള ഏകദേശം 4,75,000 ത്തിലധികം പേരുടെ ജീവന്‍ വൈറസ് അപഹരിച്ചു. 93 ലക്ഷത്തിലധികം പേര്‍ ഇതിനകം രോഗബാധിതരായി ചികിത്സയിലാണ്. ഇന്ത്യയില്‍ ആകെ കേസുകളുടെ എണ്ണം 44,000 ത്തിനു മുകളിലെത്തി. മരണം 14,000 ത്തിനു മുകളിലും.

Most read:കോവിഡ് 19: വയോധികര്‍ക്ക് ഈ ഭക്ഷണക്രമമെങ്കില്‍ രക്ഷMost read:കോവിഡ് 19: വയോധികര്‍ക്ക് ഈ ഭക്ഷണക്രമമെങ്കില്‍ രക്ഷ

English summary

Coronavirus is Weakening And Could Disappear on Its Own: Italian Doctor

An Italian doctor has claimed that the COVID-19 virus is undergoing mutation, has become less dangerous and will soon disappear on its own. Let's find out how much truth does this statement holds.
Story first published: Wednesday, June 24, 2020, 11:11 [IST]
X
Desktop Bottom Promotion