Just In
Don't Miss
- News
പിസി ജോര്ജിനെ ഔട്ടാക്കി കോണ്ഗ്രസ്, മുന്നണിയിലെടുക്കില്ല, ഇനി എന്ഡിഎയിലേക്ക്, ലക്ഷ്യം ഈ സീറ്റുകള്
- Movies
ഭാര്യ സജ്ന അറിയാതെ വസ്ത്രമെടുത്ത് ഫിറോസ്; അടിവസ്ത്രത്തിന്റെ പേരില് ബിഗ് ബോസിനുള്ളില് വഴക്കുണ്ടാക്കി സജ്ന
- Sports
ISL 2020-21: ബ്ലാസ്റ്റേഴ്സിന് ആശ്വാസജയം പോലുമില്ല, അവസാന കളിയും തോറ്റു
- Finance
ചൈനീസ് ഭീമനെ പിന്നിലാക്കി മുകേഷ് അംബാനി, ഏഷ്യയിലെ സമ്പന്നരിൽ വീണ്ടും ഒന്നാമൻ
- Automobiles
Oki 100 ഇലക്ട്രിക് മോട്ടോർസൈക്കിൾ ഉടൻ വിപണിയിലെത്തും; ടീസർ പുറത്തുവിട്ട് ഒഖിനാവ
- Travel
ഹരിദ്വാര് കുംഭമേള ഏപ്രിലില്, അറിയാം പ്രധാന തിയതികളും ചടങ്ങുകളും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബീജത്തില് വൈറസ് സാന്നിദ്ധ്യം; സെക്സിലൂടെ കൊറോണ
ലൈംഗീക ബന്ധത്തിലൂടെ കൊറോണ വൈറസ് പടരുമോ എന്ന ആശങ്ക വൈറസിന്റെ ആരംഭകാലം മുതലേ ഉയര്ന്നു വന്നിരുന്നു. അന്ന് ആരോഗ്യ വിദഗ്ധര് പറഞ്ഞിരുന്നത് സെക്സിലൂടെ കോവിഡ് 19 പകരില്ലെന്നായിരുന്നു. എന്നാല് കഴിഞ്ഞ ദിവസം ചൈനയില് നിന്നു വന്ന വാര്ത്ത ഈയൊരു വസ്തുതയെ വീണ്ടും ചോദ്യം ചെയ്യുന്നതാണ്. കൊറോണ വൈറസ് ബാധിച്ച പുരുഷന്മാരുടെ ശുക്ലത്തില് കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് ചൈനീസ് ഗവേഷകര് പറയുന്നത്. എന്നിരുന്നാലും, ലൈംഗിക സമയത്ത് ഇത് പടരുകയോ പകരുകയോ ചെയ്യുമോ എന്നതിന് കൃത്യമായ ഉത്തരം ഇവര്ക്ക് നല്കാനായിട്ടില്ല.
Most read: 2019ല് തുടക്കമല്ല, വൈറസിന്റെ വേഗത്തിലുള്ള വ്യാപനം

ബീജത്തില് വൈറസ് സാന്നിദ്ധ്യം; സെക്സിലൂടെ കൊറോണ പകരുമോ?
കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന 38 രോഗികളില് 6 പേര്ക്ക് ഇത്തരത്തില് ശുക്ലത്തില് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി ഡോക്ടര്മാര് പറഞ്ഞു. ചൈനയിലെ ഷാങ്ക്യു മുനിസിപ്പല് ഹോസ്പിറ്റലിലെ ഡോക്ടര്മാര് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്. ഈ കണ്ടെത്തലുകള് പ്രാഥമികവും രോഗബാധിതരായ പുരുഷന്മാരെ മാത്രം അടിസ്ഥാനമാക്കിയുള്ളതുമാണെങ്കിലും, കൊറോണ വ്യാപനത്തിന് ലൈംഗിക ബന്ധവും ഒരു പങ്കു വഹിക്കുമോയെന്നറിയാന് കൂടുതല് ഗവേഷണങ്ങള് ആവശ്യമാണെന്ന് ഗവേഷകര് പറഞ്ഞു.

ബീജത്തില് വൈറസ് സാന്നിദ്ധ്യം; സെക്സിലൂടെ കൊറോണ പകരുമോ?
വൈറസ് എത്ര കാലം ശുക്ലത്തില് തുടരുമെന്നോ ലൈംഗികവേളയില് ഇത് പകരാന് കഴിയുമോ എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. കൂടാതെ വളരെ കുറച്ച് രോഗികളില് മാത്രമേ കോവിഡ് 19 മായി ബന്ധപ്പെട്ട ഇത്തരം അവസ്ഥ ശ്രദ്ധയില് പെട്ടിട്ടുള്ളൂ എന്നും ഡോക്ടര്മാര് പറയുന്നു.
Most read: വിറയല്, രുചിയില്ലായ്മ; കോവിഡ് പുതിയ ലക്ഷണങ്ങള്

ബീജത്തില് വൈറസ് സാന്നിദ്ധ്യം; സെക്സിലൂടെ കൊറോണ പകരുമോ?
ഇപ്പോഴത്തെ പഠനവിവരങ്ങള് വച്ച് കോവിഡ് 19 ലൈംഗീക ബന്ധത്തിലൂടെ പടരുമോ എന്ന കാര്യം സ്ഥിരീകരിക്കാനാകില്ലെന്ന് വിദഗ്ധര് പറയുന്നു. അതേസമയം കൊറോണ വൈറസ് രോഗം ഭേദമായവരുമായി ലൈംഗിക ബന്ധത്തില് ഏര്പ്പെടുന്നതിലൂടെ വൈറസ് പകരുമെങ്കില് അത് ഏറെ ഗൗരവകരമായി മാറുമെന്ന ആശങ്കയും ഇവര് പങ്കുവയ്ക്കുന്നു.

ബീജത്തില് വൈറസ് സാന്നിദ്ധ്യം; സെക്സിലൂടെ കൊറോണ പകരുമോ?
ഇപ്പോള് ബീജത്തില് വൈറസ് കണ്ടെത്തിയിട്ടുള്ളത് രോഗം ഭേദമായിക്കൊണ്ടിരിക്കുന്ന രോഗികളിലാണ്. കൂടുതല് വ്യക്തതക്കായി പൂര്ണമായും ഭേദമായ രോഗികളില് പഠനം നടക്കേണ്ടതായുണ്ട്. അതെസമയം നേരത്തെ നടത്തിയ മറ്റ് ചില പഠനങ്ങളില് ശുക്ലത്തില് വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നില്ലെന്ന വസ്തുതയും നിലനില്ക്കുന്നുണ്ട്.
Most read: ഹൈഡ്രോക്സിക്ലോറോക്വിന് മരണനിരക്ക് ഉയര്ത്തുന്നു

ബീജത്തില് വൈറസ് സാന്നിദ്ധ്യം; സെക്സിലൂടെ കൊറോണ പകരുമോ?
ഈ വിഷയത്തിലുള്ള ഗവേഷണത്തില് ദീര്ഘകാല ഫോളോഅപ്പ് ഉണ്ടായിരുന്നില്ല, അതിനാല് വൈറസ് എത്രത്തോളം ശുക്ലത്തില് തുടരുമെന്നോ ലൈംഗികവേളയില് പുരുഷന്മാര്ക്ക് ഇത് പങ്കാളിയിലേക്ക് പകരാന് കഴിയുമോ എന്നും വ്യക്തമല്ല. ഫെര്ട്ടിലിറ്റി ആന്ഡ് സ്റ്റെര്ലിറ്റി ജേണലില് കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച പഠനത്തില് ഇത്തരത്തിലുള്ള ഗവേഷണം നെഗറ്റീവ് ആയാണ് കാണിച്ചിരുന്നത്.

ബീജത്തില് വൈറസ് സാന്നിദ്ധ്യം; സെക്സിലൂടെ കൊറോണ പകരുമോ?
അമേരിക്കന് ഗവേഷകരും ചൈനീസ് ഗവേഷകരും, രോഗം വന്ന് എട്ട് ദിവസത്തിനും രോഗനിര്ണയം കഴിഞ്ഞ് ഏകദേശം മൂന്ന് മാസത്തിനും ഇടയില് ഉള്ളവരില് നടത്തിയ പരിശോധനിയില് ശുക്ലത്തില് വൈറസ് ഉണ്ടെന്ന് കണ്ടെത്തിയിരുന്നില്ല. എന്നാല് പുതിയ പഠനത്തില് സജീവ രോഗമുള്ളവര് ഉള്പ്പെടുന്നു. രോഗം ബാധിച്ചവര് ചുമക്കുമ്പോള് ഉണ്ടാകുന്ന ശ്വസന തുള്ളികളില് നിന്നാണ് കൊറോണ വൈറസ് പ്രധാനമായും പടരുന്നതെന്ന് അധികൃതര് കരുതുന്നു.

ബീജത്തില് വൈറസ് സാന്നിദ്ധ്യം; സെക്സിലൂടെ കൊറോണ പകരുമോ?
ചില പഠനങ്ങളില് കോവിഡ് 19 രോഗികളില് നിന്ന് രക്തം, മലം, കണ്ണുനീര് അല്ലെങ്കില് മറ്റ് സ്രവം എന്നിവയില് വൈറസ് കണ്ടെത്തിയതായി റിപ്പോര്ട്ടുണ്ട്. സിക്ക, എബോള എന്നിവയുള്പ്പെടെയുള്ള മറ്റ് പകര്ച്ചവ്യാധി വൈറസുകള് ലൈംഗികമായി പകരാമെന്നതിന്റെ തെളിവുകള് മുമ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെയൊക്കെ വെളിച്ചത്തില് കൊറോണ വൈറസ് ശുക്ലത്തിലെത്തില്ലെന്ന് കരുതാനാകില്ലെന്നും ഗവേഷകര് വിശ്വസിക്കുന്നു.
Most read: സൂര്യപ്രകാശം കൊറോണയെ നശിപ്പിക്കും: യു.എസ് ഏജന്സി

ബീജത്തില് വൈറസ് സാന്നിദ്ധ്യം; സെക്സിലൂടെ കൊറോണ പകരുമോ?
ഇത് ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമാണെന്നും എന്നാല് കൃത്യമായ ഉത്തരം നല്കുന്നതിന് കൂടുതല് ഗവേഷണം ആവശ്യമാണെന്നും ആരോഗ്യ വിദഗ്ധര് പറയുന്നു. അമേരിക്കന് സൊസൈറ്റി ഫോര് റിപ്രൊഡക്ടീവ് മെഡിസിന് പറയുന്നത് പുതിയ പഠനം പാടേ തള്ളിക്കളയാനാവില്ലെന്നും സുരക്ഷിതരായിരിക്കാന്, രോഗലക്ഷണങ്ങളില്ലാതെ 14 ദിവസം വരെ പുരുഷന്മാരുമായി ലൈംഗിക സമ്പര്ക്കം ഒഴിവാക്കുന്നത് നല്ലതായിരിക്കുമെന്നുമാണ്.