For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരണം പ്രവചിക്കാന്‍ ഉമിനീര്‍??

|

മനുഷ്യന്‍ ഒന്നിനെ ഭയന്നില്ലെങ്കിലും മരണമെന്ന പ്രതിഭാസത്തെ ഭയക്കാതിരിക്കിലല്. ലോകമുണ്ടായ നാള്‍ മുതല്‍ തന്നെ മരമവും മനുഷ്യനോടൊപ്പമുണ്ട്. മരണത്തിനു മുന്നില്‍ വലിപ്പ ചെറുപ്പങ്ങളോ പ്രായമോ പണമോ ഒന്നും പ്രശ്‌നമല്ല. മരണം എന്നത് മനുഷ്യ ജീവിതത്തിലെ അനിവാര്യതയാണ്. അതിനെ ഇല്ലാതാക്കാനുള്ള നമ്മുടെ ശ്രമം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ അത്തരം പരീക്ഷണങ്ങളിലേര്‍പ്പെട്ടവര്‍ പോലും മരിച്ചു മണ്ണോടു ചേര്‍ന്നു എന്നത് യാഥാര്‍ത്ഥ്യം. എന്നാല്‍ ഇപ്പോഴിതാ പുതിയ പരീക്ഷണങ്ങളുമായി മരണത്തെ വെല്ലുവിളിയ്ക്കാന്‍ ശാസ്ത്ര ലോകം തയ്യാറാവുന്നു.

Your saliva can spot early death risk

ഉമിനീരിലെ ആന്റിബോഡികളുടെ അളവനുസരിച്ച് മരണത്തെ പ്രവചിക്കാന്‍ കഴിയുമെന്നാണ് പറയുന്നത്. ആന്റിബോഡികളുടെ അളവ് കുറഞ്ഞാല്‍ മരണം നേരത്തേയാകുമെന്നാണ് പഠനത്തില്‍ നിന്നും വ്യക്തമായത്. ബര്‍മിങ്ഹാം യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത്തരത്തിലൊരു പരീക്ഷണത്തിന് തുടക്കമിട്ടത്. അമിനീരിലെ ഇമ്മ്യൂണോഗ്ലോബുലിന്‍ എ എന്ന ആന്റിബോഡിയില്‍ നടത്തിയ പഠനമാണ് മരണത്തെ പ്രവചിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയിരിക്കുന്നത്.

death

അണുബോധയും രോഗപ്രതിരോധശേഷിയും കുറയുന്നതിനനുസരിച്ചാണ് മരണത്തെ പ്രവചിക്കാന്‍ കഴിയുന്നത്. ഉമിനീരിലാകട്ടെ ഇമ്മ്യൂണോഗ്ലോബുലിന്റെ അളവ് വളരെ കൂടുതലാണ്. അതുകൊണ്ടു തന്നെയാണ് ഉമിനീര്‍ വച്ചൊരു പരീക്ഷണത്തിന് ശാസ്ത്രലോകം തയ്യാറായത്. ശ്വാസകോശ ക്യാന്‍സര്‍ ഒഴികെയുള്ള എല്ലാ ക്യാന്‍സറും മരണകാരണമാകുന്നതില്‍ ഈ ആന്റിബോഡിയുടെ കുറവ് ഒരു കാരണമാകുമെന്നാണ് പഠനത്തില്‍ നിന്നും വ്യക്തമായത്.

English summary

Your saliva can spot early death risk

What if your saliva could predict if you are at a risk of dying? A new study has revealed that levels of antibodies in saliva are associated with the risk of mortality.
Story first published: Wednesday, January 13, 2016, 13:18 [IST]
X
Desktop Bottom Promotion