ബീഡിയും ഭീകരന്‍മാരുടെ ലിസ്റ്റില്‍

Posted By:
Subscribe to Boldsky

പുകവലിയ്ക്കുന്നത് ആരോഗ്യത്തിന് ഹാനീകരമാണെന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ ബീഡി ഇതില്‍ പെടില്ലെന്നായിരുന്നു പലരുടേയും ധാരണ. പക്ഷേ സിഗരറ്റിനേക്കാള്‍ അപകടകാരിയാണ് ബീഡി എന്നത് പലര്‍ക്കുമറിയില്ല. ബീഡി വലിയ്ക്കുന്നത് ശ്വാസകോശം , വായ, തൊണ്ട എന്നീ ക്യാന്‍സറുകള്‍ക്കു പുറമേ ആമാശയത്തിലും ക്യാന്‍സര്‍ ഉണ്ടാക്കുന്നു എന്നതാണ് സത്യം. റീജ്യണന്‍ ക്യാന്‍സര്‍ സെന്റര്‍ അഥവാ ആര്‍ സി സി നടത്തിയ പഠനത്തിന്റെ ഫലമായാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്. കേരളത്തില്‍ ക്യാന്‍സര്‍ വര്‍ദ്ധിക്കുന്നതിന്റെ ഫലമായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനം ആര്‍ സി സി കൈകൊണ്ടിരിക്കുന്നത്. വെറുതേയല്ല, അമിതവണ്ണം ക്യാന്‍സര്‍ തന്നെ

 Smoking 'Beedis' Also Causes Gastric Cancer

കേരളത്തില്‍ ഒരു ലക്ഷം ആളുകളില്‍ 155 പേരിലും പുതിയതായി ക്യാന്‍സര്‍ പിടിമുറുക്കുന്നുണ്ട്. ഇതില്‍ തന്നെ പകുതിയലധികം പേരുടേയും ക്യാന്‍സറിനു കാരണം പുകവലിയാണ്. അതിലും ബീഡിവലിയ്ക്കുന്നവരിലാണ് ക്യാന്‍സര്‍ കൂടുതല്‍ കണ്ടെത്തിയത്. 18 വയസ്സിനു മുന്‍പേ ബീഡി ഉപയോഗം ആരംഭിച്ചവരില്‍ 1.8ഉം ബീഡ് മാത്രം ഉപയോഗിക്കുന്നവരില്‍ 2.2 ആണ് ആമാശയാര്‍ബുദത്തിനുള്ള സാധ്യത. 1990 മുതല്‍ 2009 വരെയുള്ള പഠനത്തിലാണ് ഇത്തരത്തിലൊരു ഫലം ആര്‍ സി സി കണ്ടെത്തിയത്. എന്നാല്‍ ഇതില്‍ തന്നെ പകുതിയിലധികം പേരും കാര്‍ഷിക-മത്സ്യബന്ധന മേഖലയില്‍ പണിയെടുക്കുന്നവരാണ് എന്നതും ശ്രദ്ധേയമാണ്.

gastric cancer

സാധാരണക്കാരാണ് പലപ്പോഴും ബീഡിയുടെ ഉപഭോക്താക്കള്‍. എന്നാല്‍ ഇത് സൃഷ്ടിക്കുന്ന പ്രശ്‌നം പിന്നീട് ജീവിതത്തിലൊരിക്കലും തിരുത്താനാവാത്തതാണ് എന്നതും യാഥാര്‍ത്ഥ്യമാണ്. മാത്രമല്ല തൊഴില്‍ സാഹചര്യങ്ങളും ഇത്തരത്തില്‍ ബീഡിയുടെ ഉപഭോഗം വര്‍ദ്ധിപ്പിക്കാനും ആമാശയ അര്‍ബുദത്തിലേക്കും വിരല്‍ ചൂണ്ടുന്നു. പഠനത്തിന്റെ ഭാഗമായി ഓരോരുത്തരുടേയും ജീവിത സാഹചര്യം, ജീവിതശൈലീ ഘടകങ്ങള്‍ എന്നിവയും പഠനവിധേയമാക്കിയിരുന്നു. മാത്രമല്ല സാധാരണക്കാരാണ് ഇതിന്റെ ഇരകളാകുന്നതെന്നതും ശ്രദ്ധേയമാണ്.

English summary

Smoking 'Beedis' Also Causes Gastric Cancer

Smoking 'beedis' is a causative factor for gastric cancer apart from that of lungs and the oral cavity, a study carried out in a Kerala district town said.
Story first published: Thursday, January 14, 2016, 10:04 [IST]