For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറക്കക്കുറവ് സ്തനാര്‍ബുദമുണ്ടാക്കും

|

ഉറക്കക്കുറവ് സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. കേസ് വെസ്‌റ്റേണ്‍ റിസര്‍വ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.

ആര്‍ത്തവവിരാമത്തിന് ശേഷം ബ്രെസ്റ്റ് ക്യാന്‍സര്‍ വന്ന 412 സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. ക്യാന്‍സറും ക്യാന്‍സര്‍ സാധ്യതയും തുടക്കത്തില്‍ തന്നെ കണ്ടുപിടിയ്ക്കുന്ന ഓങ്കോടൈപ്പ് ഡിഎക്‌സിന്റെ സഹായത്തോടെയാണ് ഈ ഗവേഷണം നടത്തിയത്.

പഠനത്തില്‍ ദിവസവും ആറു മണിക്കൂറില്‍ കുറവ് ഉറങ്ങുന്ന സ്ത്രീകളിലാണ് സ്താനാര്‍ബുദ സാധ്യത കൂടുതലായി കണ്ടെത്തിയത്. പ്രത്യേകിച്ച് ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകളില്‍.

ക്യാന്‍സറിന് കാരണമാകുന്ന കാര്‍സിനോജെനിക് പദാര്‍ത്ഥങ്ങളും ഉറക്കവുമായി ബന്ധമുള്ളതായിരിക്കും ഇത്തരം അവസ്ഥയ്ക്കു കാരണമെന്നാണ് ഗവേഷകരുടെ അനുമാനം.

ഇതേക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. എങ്കില്‍ മാത്രമെ ഇതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനാകൂ.

English summary

Study, Health, Body, Breast Cancer, Menopause, പഠനം, ആരോഗ്യം, ശരീരം, സ്തനാര്‍ബുദം, ഉറക്കം, ആര്‍ത്തവവിരാമം, ബ്രെസ്റ്റ് ക്യാന്‍സര്‍, ഗവേഷണം

Insufficient sleep is linked to more aggressive form of breast cancers and the likelihood of its recurrence, a study has revealed,
Story first published: Tuesday, August 28, 2012, 15:17 [IST]
X
Desktop Bottom Promotion