For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെലിഞ്ഞ പ്രമേഹക്കാരില്‍ മരണസാധ്യത കൂടുതല്‍

|

Diabetes
പ്രമേഹം കൊല്ലാക്കൊല ചെയ്യുന്ന ഒരു രോഗമാണെന്നു വേണമെങ്കില്‍ പറയാം. സാധാരണ അമിതവണ്ണം പ്രമേഹത്തിനു സാധ്യതയാകുമെന്നും പറയും. എന്നാല്‍ പ്രമേഹം മെലിയിക്കുന്ന ചിലരുമുണ്ട്. ഇത്തരത്തില്‍ വണ്ണം കുറയ്ക്കുന്ന പ്രമേഹമാണ് കൂടുതല്‍ പ്രശ്‌നക്കാരനെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മെലിഞ്ഞ പ്രമേഹരോഗികള്‍ക്ക് മരണസാധ്യത കൂടുതലാണെന്നും കണക്കുകള്‍ കാണിക്കുന്നു.

അമേരിക്കയിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി ഫെയിന്‍ ബെര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിസിന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. മെലിഞ്ഞ പ്രമേഹരോഗികളില്‍ ഹൃദയാഘാതം പോലുള്ള പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് സര്‍വകലാശാല നടത്തിയ പഠനത്തില്‍ തെളിഞ്ഞു.

ടൈപ്പ് 2 പ്രമേഹമുള്ളവരിലാണ് ഇത് സംബന്ധിച്ച പഠനങ്ങള്‍ നടത്തിയത്. ഇവരില്‍ 10 ശതമാനം പേര്‍ സാധാരണ തൂക്കമുള്ളവര്‍ തന്നെയായിരുന്നു. അമിതവണ്ണമാണ് പ്രമേഹത്തിന് ഒരു കാരണമാകുന്നതെന്ന നിഗമനത്തില്‍ നിന്നും വ്യത്യസ്തമായ പഠനഫലമാണ് ഇവിടെ ലഭിച്ചത്. വണ്ണമല്ല, പ്രായം, പാരമ്പര്യം എന്നിവയും പ്രമേഹസാധ്യത കൂട്ടുന്നുവെന്ന് പഠനത്തില്‍ നിന്നും തെളിഞ്ഞു.

2525 യുഎസ് പൗരന്മാരില്‍ നടത്തിയ പഠനത്തില്‍ 40 വയസിനു മുകളിലുള്ള ഭൂരിഭാഗം പേരിലും പ്രമേഹമുണ്ടെന്നു തെളിഞ്ഞു. ബോഡി മാസ്‌ക് ഇന്‍ഡെക്‌സ് 18.5 മുതല്‍ 24.99 വരെയുള്ളവരെയാണ് സാധാരണ ശരീരഭാരമുള്ളവരായി കണക്കാക്കിയിരുന്നത്. ബിഎംഐ 25ല്‍ കൂടുതലുള്ളവരെ അമിതഭാരമുള്ളവരായാണ് കണക്കാക്കിയിരുന്നത്.

ജീവിതസാഹചര്യങ്ങളും ജീവിതരീതികളും മാറുന്നതിനനുസരിച്ച് സാധാരണ ശരീരപ്രകൃതിയുള്ളവരില്‍ പോലും പ്രമേഹസാധ്യത കൂടുതലാകുകയാണെന്ന് പഠനത്തില്‍ തെളിഞ്ഞു.

Read more about: diabetes പ്രമേഹം
English summary

Study, Diabetes, Body, Type 2 Diabetes, Age, പഠനം, പ്രമേഹം, ശരീരം, തടി, ടൈപ്പ് 2 പ്രമേഹം, പ്രായം,

Adults of a normal weight with new-onset diabetes die at a higher rate than overweight/obese adults with the same disease, according to a new US study.
X
Desktop Bottom Promotion