ഫേസ്ബുക്ക് ഡിപ്രഷന്‍ കാരണം?

Posted By:
Subscribe to Boldsky

ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയകളിലും കൂടുതല്‍ സമയം ചെലവഴിക്കുന്നത് ഡിപ്രഷന്‍ വരുത്തുമെന്ന് പഠനഫലം.

Depression

യൂണിവേഴ്‌സിറ്റി ഓഫ് വിസ്‌കോണ്‍സിന്‍ സ്‌കൂള്‍് ഓഫ് മെഡിസിന്‍ ആന്റ് പബ്ലിക് ഹെല്‍ത്ത് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ് പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ കുട്ടികളില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം ഡിപ്രഷനുണ്ടാക്കുമെന്നു പറഞ്ഞിരുന്നു. ഇതു കൂടാതെയാണ് പുതിയ പഠനഫലം.

വിസ്‌കോണ്‍സിന്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലും 190 പേര്‍ 18-23 പ്രായപരിധിയിലുള്ളവരായിരുന്നു. ഇവരില്‍ ഡിപ്രഷന്‍ സാധ്യതകള്‍ ക്ലിനിക്കല്‍ സ്‌ക്രീനിംഗ് വഴിയാണ് കണ്ടെത്തിയത്.

ഇന്റര്‍നെറ്റില്‍ സമയം ചെലവഴിക്കുന്നവരില്‍ കൂടുതല്‍ പേര്‍ സോഷ്യല്‍ മീഡിയകളില്‍ സമയം ചെലവാക്കുന്നതായി പഠനത്തില്‍ തെളിഞ്ഞു. ഇതില്‍ കൂടുതലും കുട്ടികളാണ്.

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികളില്‍ പെട്ടെന്നുള്ള മൂഡുമാറ്റം മാതാപിതാക്കള്‍ നിസാരമായി തള്ളിക്കളയരുതെന്നും പഠനഫലത്തില്‍ പറയുന്നു.

English summary

Study, Health, Facebook, Internet, Depression, പഠനം, ആരോഗ്യം, ഫേസ്ബുക്ക്, ഇന്റര്‍നെറ്റ്, പഠനം

The University of Wisconsin School of Medicine and Public Health study suggests that it may be unnecessarily alarming to advise patients and parents on the risk of 'Facebook Depression' based solely on the amount of internet use,
Subscribe Newsletter