നെയില്‍ പോളിഷ് പ്രമേഹം വരുത്തും

Posted By:
Subscribe to Boldsky
Nail Polish
നെയില്‍ പോളിഷ് ഉപയോഗിക്കുന്നത് സ്ത്രീകളില്‍ പ്രമേഹസാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് പഠനറിപ്പോര്‍്ട്ട്. ബോസ്റ്റണിലെ ബ്രിഗം വിമണ്‍സ് ഹെല്‍ത് നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഫാറ്റലേറ്റ്‌സാണ് ഇതിനു കാരണം.

നെയില്‍ പോളിഷില്‍ മാത്രമല്ലാ, മോയിസ്ചറൈസറുകള്‍, നെയില്‍ പോളിഷ്, സോപ്പ്, ഹെയര്‍ സ്‌പ്രേ, പെര്‍ഫ്യൂമുകള്‍ എന്നിവയിലും ഫാറ്റലൈറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇതു സംബന്ധിച്ച് പഠനം നടത്തിയ 2350 സ്ത്രീകളുടെ മൂത്രത്തില്‍ ഈ കെമിക്കല്‍ കണ്ടെത്തി. ഇത് ഫാറ്റലൈറ്റുകള്‍ ഇല്ലാത്തവരേക്കാള്‍ പ്രമേഹസാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

മോണോബെന്‍സൈല്‍ ഫാറ്റലേറ്റ്, മോണോഐസോ ബ്യൂട്ടൈല്‍ ഫാറ്റലേറ്റ് എന്നിവ പ്രമഹസാധ്യത രണ്ടിരട്ടിയായി വര്‍ദ്ധിപ്പിക്കുന്നു. മോണോ 3 കാര്‍ബോക്‌സിപ്രൊപ്പൈല്‍ ഫാറ്റലേറ്റ് പ്രമേഹസാധ്യത 60 ശതമാനമായാണ് വര്‍ദ്ധിപ്പിക്കുന്നത്.

സൗന്ദര്യ സാമഗ്രികള്‍ക്കു പുറമെ, ഇലക്ട്രോണിക് ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയിലും ചില മരുന്നുകളിലും ഫാറ്റലേറ്റുകളുടെ അംശമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

English summary

Health, Body, Diabetes, Nail Polish, Woman, ആരോഗ്യം, പഠനം, പ്രമേഹം, ശരീരം, നെയില്‍ പോളിഷ്, സ്ത്രീ

A new study has found an association between increased concentrations of phthalates in the body and an increased risk of diabetes in women,
Please Wait while comments are loading...
Subscribe Newsletter