For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദുഖിതരേ.... ഇതൊന്ന് കേള്‍ക്കൂ

By Lakshmi
|

Sadness
എപ്പോഴും ദുഖിച്ചിരിക്കുന്നത് ചിലരുടെ ഒരു സ്വഭാവമാണ്. ജീവിതത്തില്‍ എന്തൊക്കെ നല്ലകാര്യങ്ങളുണ്ടെങ്കിലും ഇവര്‍ സദാ വിഷാദഗ്രസ്ഥരായി ഇരിക്കും. സന്തോഷമായിട്ടിരിയ്ക്കൂവെന്ന വാക്കുകേള്‍്ക്കുന്നതുതന്നെ ഇത്തരക്കാര്‍ക്കിഷ്ടമല്ല.

പക്ഷേ ഇവരെ അങ്ങനെയങ്ങ് തള്ളിക്കളയേണ്ടെന്നാണ് ബ്രിട്ടനിലെ ആഞ്ജലിയാ റസ്‌കിന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നത്. കാരണമെന്തെന്നല്ലേ മനസ്സുനിറയെ ദുഖമാണെങ്കിലും ഓര്‍മ്മശക്തിയില്‍ ഇത്തരക്കാര്‍ മുമ്പന്മാരാണത്രേ.

തങ്ങള്‍ കണ്ടുമുട്ടുന്ന മനുഷ്യരുടെ മുഖങ്ങളും മറ്റും ഇവര്‍ പിന്നീടൊരിക്കലും മറന്നുപോകില്ലത്രേ. എപ്പോഴും ദുഖിയ്ക്കുന്നത് ഓര്‍മ്മശക്തിയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന ധാരണയ്ക്ക് വിരുദ്ധമാണ് പുതിയ കണ്ടെത്തല്‍.

കോണ്‍ഷ്യസ്‌നസ് ആന്‍ഡ് കോഗ്‌നിഷന്‍ ജേണലാണ് ഇതുസംബന്ധിച്ച ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാനസികാവസ്ഥകള്‍ എപ്രകാരം തലച്ചോറിനെ സ്വാധീനിക്കുന്നു എന്ന വിഷയത്തിലായിരുന്നു പഠനം.

സംഗീതത്തിന്റെ സഹായത്തോടെ വിദ്യാര്‍ഥികളെ ഭിന്ന മാനസികാവസ്ഥകളില്‍ എത്തിച്ചായിരുന്നു നിരീക്ഷണം. മനോരോഗ ചികിത്സാ രംഗത്ത് പുതിയ വഴി തുറക്കുന്നതാണ് പഠനമെന്നാണ് ഗവേഷകരുടെ അഭിപ്രായം. എന്തായാലും ദുഖിതര്‍ക്ക് ഇത് കേട്ടാല്‍ അല്‍പമെങ്കിലും സന്തോഷം തോന്നുമായിരിക്കും

English summary

Memory, Mind, Brain, Sadness, Emotion, മനസ്സ്, ഓര്‍മ്മശക്തി, തലച്ചോര്‍, ദുഖം, വികാരം,

Sad people are better at facial recognition than their happier counterparts, scientists have found.
Story first published: Sunday, August 28, 2011, 16:23 [IST]
X
Desktop Bottom Promotion