For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മധുരം കൂടിയാല്‍ ഗര്‍ഭാശയ കാന്‍സര്‍

By Lakshmi
|

Sweets
മധുരം ഇഷ്ടമില്ലാത്തവരില്ല, ബിസ്‌കറ്റും, കേക്കും എന്നുവേണ്ട പഞ്ചസാര കണ്ടാലും ഒരു സ്പൂണ്‍ എടുത്ത് വായിലിട്ട് ആസ്വദിച്ചുകൊണ്ട് നടക്കാന്‍ പലര്‍ക്കും ഇഷ്ടമാണ്. പഞ്ചസാര വെളുത്ത നിറത്തിലുള്ള വിഷമാണെന്നാണ് പൊതുവേ പറയാറുള്ളത്.

പ്രമേഹം പോലുള്ള രോഗാവസ്ഥയുള്ളവര്‍ക്ക് ഒട്ടുംനല്ലതല്ല ഈ ഷുഗര്‍ ഓവര്‍ ഡോസ്. പുതിയൊരു പഠനത്തില്‍ പറയുന്നത് സ്ത്രീകള്‍ ഈ മധുരപ്രിയം കുറയ്ക്കുന്നതായിരിക്കും നല്ലതെന്നാണ്. മധുരം അധികമായി കഴിയ്ക്കുന്ന സ്ത്രീകളില്‍ ഗര്‍ഭാശയ കാന്‍സറിനുള്ള സാധ്യത കൂടുതലാണത്രേ.

ആഴ്ചയില്‍ മൂന്നുതവണയിലേറെ, കേക്ക്, ബിസ്‌കറ്റ് പോലുള്ള മധുരപലഹാരങ്ങള്‍ കഴിയ്ക്കുന്ന സ്ത്രീകളില്‍ ഗര്‍ഭാശയ കാന്‍സര്‍ വരാനുള്ള സാധ്യത വല്ലാതെ കൂടുതലാണെന്നാണ് ഗവേഷകര്‍ പറയുന്നത്. സ്വീഡനിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.

പത്തുവര്‍ഷത്തോളം നീണ്ട പഠനത്തിനൊടുവിലാണ് ഇവര്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 60,000ത്തോളം സ്ത്രീകളെയാണ് ഇവര്‍ പഠനത്തിനായി നിരീക്ഷണ വിധേയരാക്കിയത്.

ഇവരില്‍ മധുരം കൂടുതലായി കഴിച്ചവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഗര്‍ഭാശയ കാന്‍സര്‍ വരാനുള്ള സാധ്യത 33 ശതമാനം കൂടുതലാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.

ഇവരില്‍ത്തന്നെ ആഴ്ചയില്‍ മൂന്നുതവണയിലേറെ മധുരം കഴിച്ചവരില്‍ രോഗസാധ്യത 42കൂടുതലാണെന്നും കണ്ടെത്തി. മധുരപലഹാരങ്ങള്‍, ലഘുപാനീയങ്ങള്‍, ജാം, എന്നിവയെല്ലാം ഇക്കാര്യത്തില്‍ വില്ലനാകുമെന്ന് ഗവേഷകര്‍ പറയുന്നു.

ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കൂടുമ്പോള്ഡ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ ഉല്‍പാദനവും കൂടുമെന്നും ഗവേഷകര്‍ പറയുന്നു.

English summary

Cancer, Womb Cancer, Suger, Women, Health, കാന്‍സര്‍, ഗര്‍ഭാശയ കാന്‍സര്‍, പഞ്ചസാര, സ്ത്രീ, ആരോഗ്യം

Women beware. Eating biscuits, buns or cakes three times a week could give you womb cancer, says a new study.
Story first published: Friday, August 26, 2011, 12:39 [IST]
X
Desktop Bottom Promotion