For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി: വിവാഹവും വിവാഹമോചനം വില്ലന്‍!

By Lakshmi
|

Weight measuring
ആണായാലും പെണ്ണായാലും ശരി മെലിഞ്ഞ് സുന്ദരമായ ശരീരം ആഗ്രഹിക്കാത്തവരില്ല, ഇതിനായി ഡയറ്റിങ്, വ്യായാമം തുടങ്ങി എന്തും ചെയ്യാന്‍ ആളുകള്‍ തയ്യാറാണ്. പക്ഷേ അമേരിക്കയിലെ ഓഹിയോ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പറയുന്നത് തടികൂടാതിരിക്കണമെങ്കില്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കാതിരിക്കുകയെന്നാണ്.

വിവാഹം കഴിയ്ക്കാതിരിക്കുകയെന്നതുപോലെതന്നെ വിവാഹമോചനം നേടാതിരിക്കുകയെന്നതും തടികൂടാതിരിക്കാന്‍ പ്രധാനമാണെന്ന് ഗവേഷകര്‍ പറയുന്നു. വിവാഹം കഴിയ്ക്കുന്നത് സ്ത്രീകളുടെ ശരീരഭാരം കൂടാന്‍ കാരണമാകുമെന്നും വിവാഹമോചനം പുരുഷന്മാരുടെ വണ്ണം കൂടാന്‍ ഇടയാക്കുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്.

10,071 പേരില്‍ 22 വര്‍ഷത്തിനിടെ നടത്തിയ ഗവേഷണങ്ങളില്‍നിന്നാണ് വിവാഹം, വിവാഹമോചനം എന്നിവ അമിതവണ്ണത്തിനു കാരണമാകുമെന്നു കണ്ടെത്തിയത്. വിവാഹിതയാകുന്നതോടെ സ്ത്രീകളുടെ ഉത്തരവാദിത്തവും ജോലിഭാരവും വര്‍ധിക്കുന്നു. അവിവാഹിതകളെപ്പോലെ ശരീരവും ആരോഗ്യവും ശ്രദ്ധിക്കാനുള്ള സമയം ഇതുമൂലം വിവാഹിതകള്‍ക്കു ലഭിക്കുന്നില്ലെന്നും ഇത് അവരുടെ അമിതവണ്ണത്തിനു കാരണമാകുമെന്നാണു കണ്ടെത്തിയിരിക്കുന്നത്.

എന്നാല്‍, വിവാഹമോചനമാണ് പുരുഷന്മാരെ തടിവയ്പ്പിക്കുന്നത്. വിവാഹ ജീവിതത്തില്‍ ഭാര്യമാരുടെ ശ്രദ്ധയുള്ളതിനാല്‍ പരുഷന്മാര്‍ ആരോഗ്യവാന്മാരും തടികുറഞ്ഞവരുമായിരിക്കും. എന്നാല്‍, വിവാഹമോചിതരാകുന്നതോടെ ഇവര്‍ക്കു ലഭിച്ചുകൊണ്ടിരിക്കുന്ന ശ്രദ്ധകുറയുമെന്നും ഇത് പുരുഷന്മാരുടെ ശരീരഭാര വര്‍ധനവിന് ഇടയാക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

മുപ്പതുവയസിനുമേല്‍ പ്രായമുള്ളവരിലാണ് വിവാഹത്തോടെയുള്ള ശരീരഭാര വര്‍ധനവ് കാണപ്പെടുകയെന്നും ഈ ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

English summary

Marriage, Divorce, Body Weight, Obese, Women, Men, വിവാഹം, തടി, വിവാഹമോചനം, ശരീരഭാരം, സ്ത്രീ, പുരുഷന്‍

According to the U.S. Ohio State University researchers said previous studies have shown that marriage will make people fat, divorce would cause weight loss, but their study shows that both marriage and divorce are very fat
Story first published: Thursday, August 25, 2011, 14:04 [IST]
X
Desktop Bottom Promotion