Just In
Don't Miss
- News
മണ്ഡലം മാറാൻ ഷാജിയും മുനീറും, ബേപ്പൂരും ചടയമംഗലവും വേണ്ടെന്ന് മുസ്ലീം ലീഗ്, ഇബ്രാഹിംകുഞ്ഞിന് പകരം മകൻ
- Movies
ആ കാര്യം അവിടെ പറയാൻ ആഗ്രഹിച്ചിരുന്നില്ല, ഭാഗ്യലക്ഷ്മി നിർബന്ധിച്ചു, മോശം നിമിഷത്ത കുറിച്ച് ലക്ഷ്മി
- Automobiles
ചെറുതും താങ്ങാനാവുന്നതുമായ എസ്യുവിയുമായി ഹ്യുണ്ടായി; ബയോണിനെ പരിചയപ്പെടാം
- Finance
കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് പ്രവാസികള് നാട്ടിലേക്ക് അയച്ച പണത്തില് വർധനവ്
- Sports
ഇന്ത്യ vs ഇംഗ്ലണ്ട് നാലാം ടെസ്റ്റ്: എട്ട് വിക്കറ്റ് അകലെ അശ്വിനെ കാത്ത് ചരിത്ര നേട്ടം
- Travel
മാര്ച്ച് മാസത്തില് 'ചില്' ആകാം.. അടിപൊളി യാത്രകള്ക്കായി ഈ ഇടങ്ങള്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഗര്ഭിണികളേ വാക്വം ക്ലീനര് വേണ്ട
ഗര്ഭിണികള് മൈക്രോവേവ് ഒവനുകളും ഹെയര് ഡ്രയറുകളും വാക്വം ക്ലീനറുകളും ഉപയോഗിക്കുന്നത് കുഞ്ഞിന് ആസ്തമ വരാനുള്ള സാധ്യത കൂട്ടുമെന്ന് പഠനറിപ്പോര്ട്ട്. അമേരിക്കയില് നടന്ന ഒരു പഠനത്തിലാണ് ഈ കണ്ടെത്തല്.
ദിവസവും കാന്തികവലയവുമായി സമ്പര്ക്കം പുലര്ത്തുന്ന 801 ഗര്ഭിണികളെ നിരീക്ഷിക്കുകയും പതിമൂന്നുവര്ഷക്കാലം അവരുടെ കുട്ടികളുടെ ആരോഗ്യകാര്യങ്ങള് നിരീക്ഷിക്കുകയും ചെയ്താണ് ഇക്കാര്യത്തില് പഠനം നടത്തിയത്.
ഗര്ഭകാലത്ത് കാന്തിക വലയവുമായി കൂടുതല് സമ്പര്ക്കം പുലര്ത്തിയ സ്ത്രീകളുടെയെല്ലാം കുട്ടികള്ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ആസ്തമയ്ക്കുള്ള സാധ്യത കൂടുതലാണെന്നാണ് കണ്ടെത്തിയത്. സാധാരണ കാന്തിക വലയുമായി സമ്പര്ക്കമില്ലാത്ത അമ്മമാരുടെ കുട്ടികളേക്കാള് ഇവര്ക്ക് ആസ്തമ വരാനുള്ള സാധ്യത മൂന്നു മടങ്ങ് അധികമാണത്രേ.
കുട്ടികളിലെ ആസ്തമ വലിയൊരു ആരോഗ്യപ്രശ്നമാണ്, ഈ നിലയ്ക്ക് അമ്മമാര് ശക്തികൂടിയ കാന്തം ഉപയോഗിച്ചിരിക്കുന്ന ഉപകരങ്ങളുമായുള്ള സമ്പര്ക്കം കുറയ്ക്കണമെന്ന് ഗവേഷകര് പറയുന്നു.
മൈക്രോവേവ്, ഹെയര് ഡ്രയര് തുടങ്ങിയ ഉപകരണങ്ങളില് കാന്തികവലയമുള്ളതുകൊണ്ടാണ് ഇത്തരം ഉപകരണങ്ങളുമായുള്ള സമ്പര്ക്കം ഒഴിവാക്കണമെന്ന് ഗവേഷകര് നിര്ദ്ദേശിക്കുന്നത്.