For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിത്യയൗവ്വനം നല്‍കാന്‍ ഗുളിക!!

By Lakshmi
|

Youth
നിത്യയൗവ്വനം എന്നത് എക്കാലത്തും മനുഷ്യന്റെയൊരു സുന്ദരസ്വപ്‌നമാണ്, ജരാനരകള്‍ ബാധിക്കാതെ എന്നും അമൃത് സേവിച്ച ദേവന്മാരെപ്പോലെ യൗവ്വനയുക്തരായിരിക്കാന്‍ മനുഷ്യരാശി നടത്തുന്ന പഠനങ്ങള്‍ക്ക് കണക്കില്ല.

ഇത് പൂര്‍ണമായും സാധിച്ചില്ലെങ്കിലും ചിലരീതികളില്‍ ചില കാര്യങ്ങളില്‍ മുന്നേറ്റം നടത്താന്‍ ശാസ്ത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ യൗവ്വനം നിലനിര്‍ത്തുന്ന പുതിയൊരു ഔഷധം കണ്ടെത്തിയിരിക്കുന്നു. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ഇത് വിപണികളില്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.

വാര്‍ധക്യകാലത്തുണ്ടാകുന്ന പലതരം രോഗങ്ങളും അസ്വസ്ഥതകളും മാറ്റാന്‍ ഇതിന് കഴിയുമത്രേ. മധ്യവയസ്സുമുതല്‍ എല്ലാ ദിവസവും ഈ ഗുളികള്‍ ഓരോന്ന് കഴിക്കേണ്ടിവരുമെന്നാണ് ഗവേഷകര്‍ പറയുന്നത്. അല്‍ഷിമേര്‍സ്, ഹൃദ്രോഗം എന്നിവയെയെല്ലാം തടുക്കാന്‍ ഇതിന് കഴിയുമത്രേ.

ഒപ്പം തന്നെ പ്രായം കൂടുമ്പോള്‍ ത്വകിലുണ്ടാകുന്ന ചുളിവുകളും നരയുമൊക്കെ മാറ്റാനും ഇതിന് സാധിയ്ക്കുമത്രേ. ഇത്തരത്തില്‍ അഞ്ചോ പത്തോ വര്‍ഷം കൂടി ആളുകള്‍ക്ക് വാര്‍ധക്യസഹജമായ പ്രശ്‌നങ്ങളില്ലാതെ ജീവിക്കാന്‍ കഴിയുമത്രേ.

ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളെജിലെ ജനറ്റിക്‌സ് വിദഗ്ധ ലിന്‍ഡ പാട്രിഡ്ജ് ആണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. ഈ ഗുളികയ്ക്ക് ചില പാര്‍ശ്വഫലങ്ങളുണ്ടാകാമെന്നാണ് ഇപ്പോഴുള്ള നിഗമനമെന്നും ഇക്കാര്യം അകറ്റാനായി കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. ഈ ഒരു വശം ഒഴിവാക്കിയാല്‍ മറ്റെല്ലാം കൊണ്ടും ഈ ഔഷധം അത്ഭുതകരമായിരിക്കുമെന്നാണ് അവര്‍ പറയുന്നത്.

English summary

Age, Medicine, Study, Britain, യൗവ്വനം, ഔഷധം, പഠനം, ജീന്‍, വാര്‍ധക്യം

A 'forever young' drug that allows people to grow old gracefully could be available in just ten years, a leading scientist said last night
Story first published: Tuesday, July 5, 2011, 16:04 [IST]
X
Desktop Bottom Promotion