For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'താര'വിളയാട്ടം കൂടുതല്‍ ഇന്ത്യയില്‍

By Ajith Babu
|

Dandruff
കേശസൗന്ദര്യത്തില്‍ യാതൊരു വീട്ടുവീഴ്ചയുമില്ലാത്തവരാണ് ഇന്ത്യക്കാര്‍. എത്ര കാശുമുടക്കിയാലും കാര്‍ കൂന്തല്‍ ഭംഗിയായി കൊണ്ടുനടക്കണമെന്ന് ആഗ്രഹമുള്ളവര്‍ നാട്ടില്‍ ഏറെയാണ്. എന്നാല്‍ ഇന്ത്യന്‍ ജനതയിലെ എഴുപത് ശതമാനം പേര്‍ക്കും താരന്റെ ഉപദ്രവം അനുഭവിയ്ക്കുന്നുണ്ട്.

കഴിഞ്ഞ 12 മാസത്തിനിടയില്‍ ഇന്ത്യയില്‍ 70 ശതമാനം ഉപഭോക്താക്കളും താരന്റെ ഉപദ്രവം നേരിടുന്നുണ്ടെന്ന് യൂനിലിവറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ലിയര്‍ പാരിസ് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ അന്വേഷണത്തിലാണ് വ്യക്തമായത്.

രാജ്യത്ത് 18നും 30നും ഇടയില്‍ പ്രായക്കാരിലാണ് താരന്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. മുടി കൊഴിയുന്നതും ചീകുമ്പോള്‍ കറുത്ത വസ്ത്രങ്ങളില്‍ താരന്‍ കാണപ്പെടുന്നതും ഇവരെ വളരെയേറെ അലോസരപ്പെടുത്തുന്നുണ്ട്.

ബ്രസീല്‍, ചൈന, മെക്‌സികോ, ഇന്ത്യ, റഷ്യ, ജര്‍മനി, ഇന്തോനേഷ്യ, തായ്‌ലന്‍ഡ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലെ 13,000 പേരുടെ ശിരസ്സിലെ ചര്‍മം പരിശോധിച്ചാണ് പഠനം തയാറാക്കിയത്. ലോകത്ത് ഇതാദ്യമായാണ് താരനെക്കുറിച്ചൊരു ഇങ്ങനെയൊരു സര്‍വേ നടക്കുന്നത്. 15നും 55നും ഇടയില്‍ പ്രായമുള്ള 1,742 പേരാണ് ഇന്ത്യയില്‍ ഈ പഠനവുമായി സഹകരിച്ചത്.

ചൈനയും ഇന്ത്യയുമാണ് 'താര'രാജ്യമായി മുന്നില്‍ നില്‍ക്കുന്നത്. ഇക്കാര്യത്തില്‍ ജര്‍മ്മനിക്കാരാണ് ഏറ്റവും ഭാഗ്യവാന്‍മാര്‍.

തലയിലെ ചര്‍മത്തില്‍ പറ്റിപ്പിടിച്ച് ഒരുതരം ഫംഗസാണ് താരന് കാരണമായി വര്‍ത്തിയ്ക്കുന്നത്. ഇന്ത്യയില്‍ പത്തില്‍ ഏഴുപേരും താരന്‍ പൂര്‍ണമായും നീക്കം ചെയ്യാനാകും എന്ന് വിശ്വസിക്കുന്നവരാണ്. എന്നാല്‍ അന്യരാജ്യക്കാര്‍ താരനെ അത്രവലിയ ഉപദ്രവമായി കാണുന്നവരല്ല.

English summary

India, Hair, Health, Dandruff, ഇന്ത്യ, മുടി, ആരോഗ്യം, താരന്‍

Facing one of the worst 'bad hair days' in the world, around 70 per cent of Indians suffer from dandruff, according to a latest survey.
Story first published: Tuesday, June 7, 2011, 14:41 [IST]
X
Desktop Bottom Promotion