Just In
Don't Miss
- News
ഞെട്ടിത്തരിച്ച് സൗദി അറേബ്യ; മിസൈലുകള്‍ എത്തിയത് റാസ് തനുറയില്‍... ലോകം തകിടം മറിയും!!
- Automobiles
ടാറ്റ സഫാരിക്കായും കാത്തിരിക്കണം; ബുക്കിംഗ് കാലയളവ് രണ്ടര മാസം വരെയെന്ന് റിപ്പോട്ട്
- Sports
തിരക്കേറിയ മത്സരക്രമം, ഇന്ത്യ ഏഷ്യാകപ്പിന് അയക്കുക രണ്ടാം നിര ടീമിനെ
- Movies
ആര്‍ക്കും എന്റെ പേരറിയില്ല, എല്ലാവരും കണ്മണി എന്നാണ് വിളിക്കുന്നത്; മനസ് തുറന്ന് പാടാത്ത പൈങ്കിളി നായിക
- Finance
വിപണി: സെന്‍സെക്സ് 50,441 പോയിന്റില്‍, നിഫ്റ്റി 15,000 നില കൈവിട്ടു
- Travel
തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില്‍ തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
രക്താതിസമ്മര്‍ദ്ദം അകറ്റാന്‍ ഡാര്‍ക് ചോക്ലേറ്റ്
രക്താതിസമ്മര്‍ദ്ദം അകറ്റാന്‍ ഡാര്‍ക് ചോക്ലേറ്റ് സഹായിക്കുമെന്ന് പഠനറിപ്പോര്‍ട്ട്. ശരീരത്തിലെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം സാധാരണനിലയിലാക്കി, ഹൃദയത്തെ സുരക്ഷിതമായി നിലനിര്‍ത്താന്‍ ഡാര്‍ക് ചോക്ലേറ്റിന് കഴിവുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഡാര്‍ക് ചോക്ലേറ്റില്‍ വലിയ അളവില്‍ ആന്റിഓക്സിഡന്റുകളുണ്ടെന്നും ഇത് ശരീരത്തിന് നല്ലതാണെന്നും നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. ഇപ്പോള്‍ സ്വീഡനില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് രക്താതിസമ്മര്‍ദ്ദം കുറയ്ക്കാനും ഇത്തരം ചോക്ലേറ്റുകള്‍ക്ക് കഴിവുണ്ടെന്ന് കണ്ടെത്തിയത്.
ബിപികുറയ്ക്കാനായി കഴിയ്ക്കുന്ന മരുന്നുകള്‍ പ്രവര്‍ത്തിക്കുന്ന അതേ തരത്തിലാണത്രേ ഡാര്‍ക് ചോക്ലേറ്റുകളും പ്രവര്‍ത്തിക്കുന്നത്. ബിപി വര്‍ധിപ്പിക്കുന്ന എന്‍സൈമിന്റെ പ്രവര്‍ത്തനം തടയുകയാണ് ഇവ ചെയ്യുന്നത്.
ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന കൊക്കോ, കേറ്റ്ചിന്സ്, പ്രോസിഅനിഡൈന്സ് തുടങ്ങിയ രാസവസ്തുക്കളുമാണത്രേ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നത്.
ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുകയും പുകവലി പോലുള്ള ദുശ്ശീലങ്ങള്ഇല്ലാതിരിക്കുകയും ചെയ്യുന്ന ആളുകള്‍ക്ക് ഡാര്‍ക് ചോക്ലേറ്റ് നല്ലതാണെന്നാണ് ഗവേഷകര്‍ പറയുന്നത്.
ആരോഗ്യകരമായ ഭക്ഷണ രീതി പിന്തുടരുന്നവരല്ലെങ്കില് ഇത് കൂടുതല്‍ കഴിയ്ക്കുന്നത് നല്ലതല്ലെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഇതിന് മുമ്പ് നടന്ന പഠനങ്ങളില്‍ ഡാര്‍ക് ചോക്ലേറ്റ് സമ്മര്‍ദ്ദമുണ്ടാക്കുന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനം കുറച്ച് നല്ല മാനസികാവസ്ഥ പ്രദാനം ചെയ്യുമെന്നും കണ്ടെത്തിയിരുന്നു.