For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചോക്ലേറ്റ് സ്ത്രീഹൃദയത്തിന് കൊള്ളാം

By Lakshmi
|

Chocolate
സ്ത്രീകളെ ഹൃദ്രോഗങ്ങളില്‍ നിന്നും രക്ഷിക്കാന്‍ ചോക്ലേറ്റിന് സാധിയ്ക്കുമെന്ന് പഠനറിപ്പോര്‍ട്ട്.

ചെറിയ അളവില്‍ ദിവസവും ചോക്ലേറ്റ് കഴിയ്ക്കുന്നവരുടെ ഹൃദയത്തിന് കേടുപാടുകള്‍ വരില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സ്വീഡനിലെ 31,823 സ്ത്രീകളുടെ ഒന്‍പതുവര്‍ഷമായി നടത്തിയ പഠനത്തിനൊടുക്കമാണ് ഗവേഷകര്‍ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരോടെല്ലാം നല്ല ഗുണമേന്മയുള്ള ഡാര്‍ക് ചോക്ലേറ്റ് നിത്യേന കഴിയ്ക്കാനാണ് ആവശ്യപ്പെട്ടിരുന്നത്.

ഇങ്ങനെ കഴിച്ചവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദ്രോഗസാധ്യത 32ശതമാനം കണ്ട് കുറവാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. സ്വീഡനിലെ കാര്‍ഡിയോ വാസ്‌കുലര്‍ എപിഡമിയോളജി റിസര്‍ച്ച് യൂണിറ്റിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.

ന്നാല്‍ ചോക്ലേറ്റ് കൂടിയ അളവില്‍ കഴിയ്ക്കുന്നത് ഉദ്ദേശിച്ച ഫലം താരാനിടയില്ലെന്നും ഗവേഷകര്‍ പറയുന്നു. കാരണം ചോക്ലേറ്റ് കലോറി കൂടിയ ഭക്ഷണമാണ്. ഇത് ശരീരഭാരം കൂട്ടുകയും പ്രമേഹമുള്ളവരില്‍ ദോഷഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

കഴിയ്ക്കുമ്പോള്‍ കറുത്ത നിറത്തില്‍ കിട്ടുന്ന ഡാര്‍ക്ക് ചോക്ലേറ്റ് തന്നെ കഴിയ്ക്കാന്‍ ശ്രമിക്കണമെന്നും ഗവേഷകര്‍ പറയുന്നുണ്ട്.

Story first published: Tuesday, August 17, 2010, 14:51 [IST]
X
Desktop Bottom Promotion