Just In
Don't Miss
- News
ലീഗിനെ ക്ഷണിക്കാന് ബിജെപി ആയിട്ടില്ല, ഇടതിനെ വിളിച്ചാല് അവര് വരുമെന്ന് കുഞ്ഞാലിക്കുട്ടി!!
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന് നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്ഥി
- Sports
IND vs ENG: പൂനെയില് കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില് കാണികള്ക്ക് വിലക്ക്
- Automobiles
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്സ്; ബുക്കിംഗ് മൊബൈല് അപ്ലിക്കേഷന് വഴി
- Travel
13450 രൂപയ്ക്ക് കേരളത്തില് നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മൊബൈല് രോഗാണുവിന്റെ കൂടാരം!!
മൊബൈല് ഫോണ് കയ്യിലില്ലാതെ ജീവിക്കുന്നകാര്യത്തെക്കുറിച്ച് ഓര്ക്കാന് കഴിയുമോ, ഒരു ജീവിതം പോയിട്ട് സെക്കന്റ് നേരം പോലും മൊബൈല് മാറ്റിവയ്്ക്കാന് കഴിയാത്തവരാണ് നമ്മള്.
പുതിയ പുതിയ മോഡലുകളും മറ്റും നോക്കി പുതിയ ഫോണുകള് സ്വന്തമാക്കാന് എല്ലാവര്ക്കും തിടുക്കവുമാണ്. എന്നാല് മൊബൈലിനെക്കുറിച്ച് കേള്ക്കാന് അത്ര സുന്ദരമല്ലാത്ത ഒരു വാര്ത്തയിതാ.
ഗമയും സ്റ്റാറ്റസുമൊക്കെ തരുമെങ്കിലും വൃത്തിയുടെ കാര്യത്തില് മൊബൈല് ഫോണുകള് അത്ര കേമന്മാരല്ലെന്നാണ് ഒരു പഠന റിപ്പോര്ട്ട് സൂചിപ്പിക്കുന്നത്. ടോയ്ലറ്റ് ഫ്ളഷിന്റെ പിടിയിലുള്ളതിനെക്കാള് 18 മടങ്ങ് അധികം കീടങ്ങളാണു മൊബൈല് ഫോണ് ഹാന്ഡ് സെറ്റുകളില് കുടിയിരിക്കുന്നതത്രേ.
ഇതില് 25% തീരെ വൃത്തിയില്ലാത്തവയാണ് അഥവാ, അനുവദനീയമായ ബാക്ടീരിയ അളവിനെക്കാള് പത്തു മടങ്ങെങ്കിലും മുകളിലുള്ളവയാണിത്. മറ്റു കീടങ്ങള്ക്കു പെറ്റുപെരുകാനുള്ള അവസരവും ഇത് ഒരുക്കുന്നു.
ബ്രിട്ടനിലെ 6.3 കോടി മൊബൈല് ഫോണ് ഹാന്ഡ് സെറ്റുകളില് 1.47 കോടിയും ആരോഗ്യത്തിനു ഹാനികരമാം വിധം കീടങ്ങളുടെ കൂടാരമാണെന്നു ബ്രിട്ടിഷ് ഗവേഷകരുടെ പഠനത്തില് പറയുന്നു.
കംപ്യൂട്ടര് കീ ബോര്ഡുകളില് ടോയ്ലറ്റ് സീറ്റിനെക്കാള് വൃത്തിരഹിതമായ ബാക്ടീരിയകള് ഉണ്ടെന്നു നേരത്തേ കണ്ടെത്തിയിരുന്നു.