For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൂടുതല്‍ കട്ടന്‍ ചായ അസ്ഥിയ്ക്ക് ദോഷകരം

By Ajith Babu
|

High Black Tea Linked to Bone Problems
കട്ടന്‍ചായ കൂടുതലായി അകത്താക്കുന്നവര്‍ ശ്രദ്ധിയ്ക്കുക. ഇത് നിങ്ങളുടെ അസ്ഥികളെ ദോഷകരമായി ബാധിയ്ക്കുമെന്നാണ് ഒരുകൂട്ടം ഗവേഷകര്‍ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്.

ഒരു ദിവസം 2-4 ഗ്ലാസ് കട്ടന്‍ ചായ കുടിയ്ക്കുന്നവരൊന്നും ഇതുകേട്ട് പേടിയ്‌ക്കേണ്ട. എന്നാല്‍ ഇതിലധികം ബ്ലാക്ക് ടീ കുടിയ്ക്കുന്നുന്നവര്‍ ശ്രദ്ധിയ്ക്കണമെന്നാണ് ജോര്‍ജ്ജിയ മെഡിക്കല്‍ കോളെജിലെ ശാസ്ത്രജ്ഞനായ ഡോക്ടര്‍ ഗ്രേവിറ്റ് വിറ്റ് ഫോര്‍ഡ് പറയുന്നു.

കട്ടന്‍ ചായയില്‍ ധാരാളം ഫ്‌ളൂറൈഡുകള്‍ അടങ്ങിയിട്ടുണ്ടെന്നും ഇത് അസ്ഥികള്‍ക്ക് ദോഷകരമാണെന്നുമാണ് കണ്ടെത്തല്‍ ഒന്നു മുതല്‍ അഞ്ചു വരെ മില്ലിഗ്രാം ഫ്‌ളൂറെഡാണ് ഒരു കപ്പ് കട്ടന്‍ ചായയില്‍ ഉണ്ടെന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാല്‍, ഒമ്പത്് മില്ലിഗ്രാം വരെ ഫളൂറൈഡ് കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍.

ദന്തരോഗങ്ങള്‍ക്ക് തടയിടാന്‍ ഫ്‌ളൂറൈഡ്് നല്ലതാണെങ്കിലും, ദീര്‍ഘകാലത്തേക്ക് അമിതമായ അളവില്‍ ഫ്‌ളൂറൈഡ് അകത്ത് ചെല്ലുന്നത് അസ്ഥികള്‍ക്ക് ദോഷകരമാണ്.

ഗുരുതരമായ അസ്ഥിരോഗവുമായി വന്ന രോഗികളില്‍ നടത്തിയ പരീക്ഷണമാണ് പുതിയ കണ്ടെത്തലിന് വഴി തെളിച്ചത്. ഫ്്‌ളൂറൈഡിന്റെ ആധിക്യം കൊണ്ട് വരുന്ന ഫ്‌ളൂറോസിസ് എന്ന രോഗമാണ് ഇവര്‍ക്കുണ്ടായിരുന്നത്. കട്ടന്‍ ചായയിലൂടെയാണ് ഇവരുടെ ശരീരത്തില്‍ ഫ്‌ളൂറൈഡ് അടിഞ്ഞു കൂടിയെന്ന് പരിശോധനയില്‍ വ്യക്തമാവുകയായിരുന്നു.

അമിതമായി ഫ്‌ളൂറൈഡ് അസ്ഥികളെ ദുര്‍ബലപ്പെടുത്തുന്നു.ഇത് സന്ധി വേദനയും എല്ലൊടിയുന്നതിന്റെ സാധ്യതകളും വര്‍ദ്ധിപ്പിയ്ക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Story first published: Saturday, July 24, 2010, 17:12 [IST]
X
Desktop Bottom Promotion