Just In
- 26 min ago
ലക്ഷണങ്ങള്‍ ഉണ്ടാകില്ല, തിരിച്ചറിയാന്‍ പ്രയാസം; ഈ 5 തരം കാന്‍സര്‍ കുട്ടികളില്‍ വില്ലന്‍
- 2 hrs ago
ദേവീദേവന്മാര് ഭൂമിയിലിറങ്ങി വരുന്ന രാത്രി; മാഘപൗര്‍ണമി ശുഭമുഹൂര്‍ത്തവും ആരാധനാരീതിയും
- 3 hrs ago
Budh Gochar 2023: അപ്രതീക്ഷിത വഴിയിലൂടെ സമ്പത്ത്; ബുധന്റെ രാശിമാറ്റം ഈ രാശിക്കാരുടെ ജാതകം തിരുത്തും
- 7 hrs ago
Horoscope Today, 3 February 2023: എടുത്തുചാടരുത്, ശ്രദ്ധിച്ചില്ലെങ്കില്‍ ഇന്നത്തെ ദിനം കഠിനം; രാശിഫലം
Don't Miss
- Sports
IND vs AUS: ഇന്ത്യയുടെ സ്പിന്‍ കെണി ഇത്തവണ ഏല്‍ക്കില്ല! ഓസീസിന്റെ മാസ്റ്റര്‍പ്ലാന്‍-അറിയാം
- News
ശത്രുക്കളുടെ എണ്ണം കൂടും, വിദേശത്ത് നിന്ന് പണമെത്തും, ദാമ്പത്യജീവിതം സംതൃപ്തം, ഇന്നത്തെ രാശിഫലം
- Automobiles
ഇതൊക്കെയാണ് മുതലാളിമാർ! ജീനക്കാർക്ക് പുത്തൻ ഗ്ലാൻസ സമ്മാനിച്ച് ഐടി കമ്പനി
- Movies
യാമി വന്നതോടെ എല്ലാം മാറി! അകന്നിരുന്നവർ പോലും ഒന്നായി; മകളുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി പാർവതിയും അരുണും
- Finance
2 വര്‍ഷത്തേക്ക് ബാങ്കിനേക്കാള്‍ പലിശ വേണോ? സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ നിക്ഷേപിക്കാന്‍ ഈ പദ്ധതി നോക്കാം
- Technology
നമ്മളെല്ലാം ഒരു കുടുംബമല്ലേ നെറ്റ്ഫ്ലിക്സേ! പാസ്വേഡ് ഷെയറിങ്ങിൽ പുതിയ നിയന്ത്രണവുമായി നെറ്റ്ഫ്ലിക്സ്
- Travel
വിവാഹം പൊടിപൊടിക്കാം.. സ്വപ്നസാഫല്യത്തിന് കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്
കിടക്ക പങ്കിടുന്നത് ആരോഗ്യത്തിന് ഹാനികരം!
ബ്രിട്ടീഷ് സയന്‍സ് ഫെസ്റ്റിവലിലാണ് ഡോക്ടര്‍ പുതിയ പഠനവിവരങ്ങള്‍ വെളിപ്പെടുത്തിയത്. കഴിയുമെങ്കില്‍ ഒറ്റയ്ക്കുറങ്ങി ശീലിയ്ക്കൂ എന്നാണ് സ്റ്റാന്‍ലി പറയുന്നത്.
കാരണമെന്തെന്നല്ലേ കൂടെക്കിടക്കുന്നയാളിന്റെ തട്ടലും മുട്ടലും കൂര്‍ക്കം വലിയുമെല്ലാം സുഖനിദ്രയ്ക്ക് കോട്ടം വരുത്തും. ഒരുമിച്ചുറങ്ങുന്നവരില് പലര്‍ക്കും നിദ്രാഭംഗംഉണ്ടാവുന്നുവെന്നാണ് പഠനങ്ങളില്‍ നിന്നും മനസ്സിലാവുന്നതെന്ന് സ്റ്റാന്‍ലി പറയുന്നു.
മനുഷ്യര്‍ ഒരുമിച്ച് കിടന്നുങ്ങുന്ന ശീലം ആധുനികതയുടെ സൃഷ്ടിയാണെന്നാണ് ഡോക്ടര്‍ പറയുന്നത്. കാരണം താമസം വീട് ഫ്ളാറ്റ് പോലുള്ള ചെറിയ ചെറിയ ചെറിയ സ്ഥലങ്ങളില്‍ ജീവിക്കേണ്ടിവരുമ്പോള്‍ മനുഷ്യര്‍ക്ക് ഒന്നിച്ചുറങ്ങേണ്ടിവരുന്നു.
പശ്ചാത്യ സമൂഹങ്ങളില്‍ വിക്ടോറിയന്‍ കാലഘട്ടത്തിന് മുമ്പ് പങ്കാളികള്‍ രണ്ട് സ്ഥലത്ത് കിടന്നുറങ്ങുന്നത് സാധാരണമായിരുന്നുവത്രേ. പുരാതന റോമില്‍ ലൈംഗിക വേഴ്ചക്കുവേണ്ടി മാത്രമേ ദമ്പതികള്‍ ഒരുമിച്ച് കിടക്കാറുണ്ടായിരുന്നുള്ളുവെന്നും സ്റ്റാന്‍ലി ചൂണ്ടിക്കാട്ടുന്നു.
നിദ്രയെക്കുറിച്ച് ഒട്ടേറെ പ്രമുഖ പഠനങ്ങള്‍ ഡോക്ടര്‍ സ്റ്റാന്‍ലി നടത്തിയിട്ടുണ്ട്. പങ്കാളിയ്ക്ക് ശുഭരാത്രിയും സുന്ദരസ്വപ്നങ്ങളും ആശംസിച്ച് മറ്റൊരു കിടക്ക നല്‍കൂ എന്നാണ് ഡോക്ടര്‍ പറയുന്നത്. അങ്ങനെ നന്നായി ഉറങ്ങി ആരോഗ്യം സംരക്ഷിക്കാനും അദ്ദേഹം പറയുന്നു.
ബ്രിട്ടനിലെ സറെയ് സര്‍വകലാശാലയുടെ കീഴില്‍ സ്ളീപ്പിംഗ് ലബോറട്ടറി നടത്തുന്ന ഡോ. സ്റ്റാന്‍ലി തന്റെ ജീവിതത്തില്‍ ഈ പരീക്ഷണം നടത്തി വിജയിച്ചയാളാണ്. കുടുംബ ബന്ധവും ആരോഗ്യവും നന്നായി പോകുന്നുണ്ടെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
നിങ്ങളിലെ പ്രണയത്തെ ഉണര്‍ത്തുന്ന ഒന്നാണ് കിടക്ക പങ്കിടലെങ്കില്, അതില്‍ നിങ്ങള്‍ പൂര്‍ണ്ണ തൃപ്തനാണെങ്കില്‍ അത് ഉപേക്ഷിക്കണമെന്നില്ല, എന്നാല്‍ ഒന്ന് മാറി പരീക്ഷിച്ചുകൂടേ എന്നാണ് ഡോക്ടര്‍ ചോദിക്കുന്നത്.
ആരോഗ്യകാര്യത്തില്‍ ഉറക്കത്തിന് പ്രധാനപ്പെട്ട സ്ഥാനമുണ്ട്. വിരസത, ഹൃദയസംബന്ധമായ അസുഖങ്ങള്‍, തളര്‍ച്ച, ശ്വാസകോശ രോഗങ്ങള്‍ എന്നിവയ്ക്കും എന്തിനേറെ വിവാഹബന്ധം തകരുന്നതിന് വരെ ഉറക്കം കാരണമാകാറുണ്ടെന്ന് പഠനത്തില്‍ വിശദീകരിക്കുന്നു.