Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഉറക്കക്കുറവ് ആത്മഹത്യയിലേയ്ക്ക് നയിക്കും

എല്ലാറ്റിനുമൊപ്പം ആഗോള സാമ്പത്തിക പ്രതിസന്ധിയെന്ന പ്രതിഭാസം കൂടി വന്നചേര്ന്നതോടെ അല്പമെങ്കിലും സ്വസ്ഥമായി ഉറങ്ങാന്‍ കഴിഞ്ഞിരുന്നവര്‍ക്കും ഏതാണ്ട് ഉറക്കമില്ലാത്ത സ്ഥിതിയായി. എന്നാല്‍ ഈ ഉറക്കക്കുറവിനെ നിസാരമായി തള്ളിക്കളയുന്നവരാണ് പലരും.
ഉറക്കം വന്നില്ലെങ്കില്‍ അത്രയും സമയമെടുത്ത് ജോലികള്‍ ചെയ്യാമല്ലോയെന്ന് ചിന്തിക്കുന്നവര്‍. എന്നാല്‍ ഒന്നോര്‍ക്കുക ഇത് നിങ്ങളുടെ ആരോഗ്യത്തെ എന്തിന് ജീവിതത്തെത്തന്നെയും പ്രതിസന്ധിയിലാക്കും. ഉറക്കക്കുറവ് ശരീരത്തിന്റെ താളം തെറ്റിക്കുമെന്നകാര്യം അറിയാത്തവരുണ്ടാകില്ല. എന്നാല്‍ ഉറക്കക്കുറവ് ആത്മഹത്യാ പ്രവണത വര്ധിപ്പിക്കുമെന്നകാര്യം പുതിയ അറിവായിരിക്കും.
അടുത്തിടെ നടന്ന ഒരു പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. നേരത്തേ ഉറക്കം ഉണരുക, ഉറക്കം വരാന്‍ വളരെ വൈകുക, ഗാഢനിദ്ര കിട്ടാതിരിക്കുക തുടങ്ങി ഉറക്കമില്ലായ്മ പലതരത്തിലുണ്ട്. ഉറക്കക്കുറവ് ഏത് തരത്തിലുള്ളതായാലും അത് ആത്മഹത്യയെക്കുറിച്ച് ചിന്തിപ്പിക്കുകയും ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന മാനസികാവസ്ഥ ഉണ്ടാക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളൊന്നും ഇല്ലാത്തവരെ അപേക്ഷിച്ച് ഉറക്കക്കുറവുള്ളവരില്‍ ആത്മഹത്യാ പ്രവണത കൂടുതലാണെന്നാണ് നിരീക്ഷണത്തില്‍ കണ്ടെത്തിയത്. മിഷിഗണ്‍ യൂണിവേഴ്സിറ്റി, പോളണ്ടിലെ മെഡിക്കല്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരാണ് ഇക്കാര്യത്തില്‍ പഠനം നടത്തിയത്.
ഉറക്കമില്ലായ്മയോ അതുപോലുള്ള പ്രശ്നങ്ങളോ ഉള്ളതായി തോന്നുകയാണെങ്കില്‍ ഒട്ടും വൈകാതെ വൈദ്യ സഹായം തേടണമെന്നാണ് ഗവേഷകര്‍ പറയുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം പ്രതിവര്‍ഷം ലോകത്താകമാനമായി 877,000 ആളുകളോളം ആത്മഹത്യ ചെയ്യുന്നുണ്ട്.
ഇതുപോലെതന്നെ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. ലിംഗവ്യത്യാസം, ഹോര്‍മോണ്‍ സംബന്ധമായ അസന്തുലിതാവസ്ഥ, മാനസിക സമ്മര്‍ദ്ദം, വിഷാദം, വൈവാഹിക ജീവിതം സംബന്ധിച്ച പ്രശ്നങ്ങള്‍, സാമ്പത്തിക പ്രശ്നങ്ങള്‍ എന്നിങ്ങനെ പലകാരണങ്ങള്‍ ഉറക്കമില്ലായ്മയ്ക്ക് കാരണമാകാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
