For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്തെ സമ്മര്‍ദ്ദമകറ്റാന്‍ സംഗീതം

By Super
|

സംഗീതം ആസ്വദിക്കുന്നത് ഗര്‍ഭകാലത്തെ മാനസിക സമ്മര്‍ദ്ദം അകറ്റുമെന്ന്‌ പഠന റിപ്പോര്‍ട്ട്‌. തായ്‌വാനിലെ കയോസിയുങ്‌ മെഡിക്കല്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണ്‌ ഇതു സംബന്ധിച്ച പഠനം നടത്തിയത്‌.

ക്ലിനിക്കല്‍ നഴ്‌സിങ്‌ ജേണലിന്റെ ഈ പഠന റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 136 ഗര്‍ഭിണികളിലാണ്‌ ഗവേഷകര്‍ ഇതുസംബന്ധിച്ച പഠനം നടത്തിയത്‌. ഗര്‍ഭിണികളില്‍ 116 പേര്‍ക്ക്‌ പാട്ടുകള്‍ റെക്കോര്‍ഡ്‌ ചെയ്‌ത സിഡികള്‍ നല്‍കി. 120 പേര്‍ക്കാകട്ടെ സാധാരണപോലെയുള്ള ശുശ്രൂഷകളും പരിഗണനകളും മാത്രം നല്‍കി.

116 പേര്‍ക്ക്‌ നാല്‌ സിഡികള്‍ വീതമാണ്‌ നല്‍കിയത്‌. മുപ്പതു മിനിറ്റ്‌ വരുന്ന പാട്ടുകളാണ്‌ എല്ലാത്തിലുമുണ്ടായിരുന്നത്‌. ഇവയിലോരോന്നിലും ബീഥോവന്‍, ദേബുസ്സി എന്നിവരുടെ ശാസ്‌ത്രീയ സംഗീതങ്ങള്‍, പ്രകൃതിയില്‍ നിന്നുള്ള മനോഹരമായശബ്ദങ്ങള്‍ , ചൈനീസ്‌ നഴ്‌സറിപ്പാട്ടുകള്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള സംഗീതമാണ്‌ ഉള്‍പ്പെടുത്തിയത്‌.

മിനിറ്റില്‍ 60 മുതല്‍ 80വരെ ബീറ്റ്‌സ്‌ എന്ന നിലയിലായിരുന്നു പാട്ടുകളുടെ ടെംപോ ക്രമീകരിച്ചിരുന്നത്‌. രണ്ടാഴ്‌ചക്കാലത്തേയ്‌ക്ക്‌ എല്ലാ ദിവസവും ഒരു ഡിസ്‌കിലുള്ള സംഗീതമെങ്കിലും ആസ്വദിക്കണമെന്നാണ്‌ ഗര്‍ഭിണികള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിരുന്നത്‌.

ഇത്തരത്തില്‍ സംഗീതമാസ്വദിച്ച ഗര്‍ഭിണികളില്‍ മറ്റുള്ളവരെ അപേക്ഷിച്ച്‌ മാനസിക സമ്മര്‍ദ്ദത്തിന്റെ തോത്‌ നന്നേ കുറഞ്ഞുവെന്ന്‌ തുടര്‍ന്നു നടന്ന പരിശോധനകളില്‍ ഗവേഷകര്‍ കണ്ടെത്തി. ഈ പഠനത്തെ ആധാരമാക്കിയാണ്‌ ഗര്‍ഭകാലത്തുണ്ടാകുന്ന വിഷാദാവസ്ഥ, ആകാംഷ, സമ്മര്‍ദ്ദം തുടങ്ങിയവ പരിഹരിക്കാന്‍ സംഗീതത്തിന്‌ കഴിയുമെന്ന്‌ ഗവേഷകര്‍ പറയുന്നത്‌.

X
Desktop Bottom Promotion