For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലൈംഗികത, ലിംഗഭേദം; എല്ലാം മൂക്കിന്‍റെ കയ്യിലാണ്

By Super
|

മൂക്കിനെക്കുറിച്ച് ആരും ഏറെയൊന്നും ചിന്തിച്ചുകാണില്ല. അല്ലെങ്കില്‍ത്തന്നെ ഇതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാന്‍ എന്തിരിക്കുന്നുവെന്ന് ചോദിക്കാനും തോന്നുന്നുണ്ടാകും.

എന്നാല്‍ മൂക്കിനെക്കുറിച്ച് ചിന്തിക്കണം ചിന്തിച്ചേ പറ്റൂ. കാര്യമെന്തെന്നല്ലേ? സ്ത്രീകളിലും പുരുഷന്മാരിലും ലൈംഗികപരമായ ഉത്തേജനമുണ്ടാക്കാന്‍ മൂക്കിനുള്ള കഴിവ് അപാരമാണെന്നാണ് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല ആണിന് പെണ്ണിന്‍റെ സ്വഭാവവും നേരെതരിച്ചും ഉണ്ടാക്കാനും മൂക്കിന് കഴിയുമത്രേ.

അമേരിക്കയിലെ ഗവേഷകര്‍ നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. എലികളിലായിരുന്നു ഗവേഷക സംഘം പഠനം നടത്തിയത്. വോമിറോസല്‍ എന്നറിയപ്പെടുന്ന ഒരു ചെറിയ അവയവമാണ് മൂക്കിന്‍റെ ഈ കഴിവിന്‍റെ കേന്ദ്രം. ഇത് ചിലപ്പോള്‍ സ്ത്രീകളെ പുരുഷന്മാരെപ്പോലെ പെരുമാറാനും പ്രേരിപ്പിക്കുമത്രേ.

മൂക്കില്‍ കാണുന്ന ഇതിന് കാമം ഉത്തേജിപ്പിക്കുന്ന ഫിറമോണുകളുടെ ഗന്ധം എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും. ടിആര്‍പിസി 2 എന്നൊരു ജീനാണ് ഇതിനുള്ള ശേഷി നല്‍കുന്നത്.

ടിആര്‍പിസി 2 ന്‍റെ സ്വാധീനമുള്ള പെണ്ണെലികള്‍ കാട്ടിക്കൂട്ടിയ വിക്രിയകള്‍ ഈ കണ്ടെത്തലിനെ ബലപ്പെടുത്തുന്നതായിരുന്നുവത്രേ.

ഈ പെണ്ണെലികള്‍ മറ്റു പെണ്ണെലികളുടെ പുറകെകൂടുകയും, ഇണചേരാന്‍ നേരം ആണെലികള്‍ പുറപ്പെടുവിക്കുന്ന പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കുകപോലും ചെയ്തെന്ന് ഗവേഷകര്‍ പറയുന്നു.

രസകരമായ ഈ കണ്ടുപിടിത്തം നേച്ചര്‍ മാസികയാണ് പുറത്തുവിട്ടിരിക്കുന്നത്. സൗന്ദര്യം വരുത്താന്‍ വേണ്ടി മൂക്ക് പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നവര്‍ ഓര്‍മിക്കുക. താല്പര്യമെങ്കില്‍ വേറെയും സാധ്യതകളുണ്ടെന്ന്.

X
Desktop Bottom Promotion